What is Moratorium in Loan

What is Moratorium in Loan - ലോൺ മോറട്ടോറിയം

എന്താണ് മോറട്ടോറിയം എന്ന് നോക്കാം

A moratorium is a temporary suspension of activities in response to temporary financial hardships

നമുക്ക് നോക്കാം എന്തിനാണ് ഇങ്ങനെ താത്കാലികമായി വായ്പ തിരിച്ചടവ് നിർത്തിവെക്കുന്നതെന്നു. ചിലപ്പോൾ ഭൂമികുലുക്കം, വരൾച്ച, അസുഖം പടർന്നു പിടിക്കുക, ഇപ്പോൾ ഉള്ള കൊറോണയെ പോലെ മനുഷ്യ ജീവിതം മുന്നോട്ടു പോകാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ നമ്മുടെ സാമ്പത്തിക നിലയും തകർന്നു പോകാൻ ഇടയാകും. 

ഇങ്ങനെ എപ്പോഴൊക്കെ സാധാരണ ജീവിതം തടസ്സപെടുന്നുണ്ടോ അപ്പോൾ നമുക്ക് സാമ്പത്തികമായി അതിജീവിക്കാൻ പറ്റാതെ വരുമ്പോൾ താത്കാലികമായി കുറച്ചു കാലത്തേക്ക് വായ്പ തിരിച്ചടവിൽ വരുത്തുന്ന നിയമമാണ് മോറട്ടോറിയം. എപ്പോഴാണോ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക്‌ തീരിച്ചുവരുന്നത് അതുവരെയാണ് മോറട്ടോറിയം കാലാവധി വെക്കുന്നത്

ഇപ്പോൾ നിങ്ങള്ക്ക് ഏകദേശം മോറട്ടോറിയം എന്താണെന്നു മനസ്സിലായിക്കാണും, ഇനി നമ്മൾ മനസ്സിലാക്കാൻ പോകുന്നത് ഇത് എങ്ങനെയാണ് ഈ കോവിഡ് കാലത്തു നടപ്പിലാക്കാൻ പോകുന്നത്

Moratorium in COVID 19

നമുക്ക് എല്ലാവര്ക്കും അറിയാം 23 മാർച്ച് 2020 നു പ്രധാനമന്ത്രി ലോക്കഡോൺ പ്രഖ്യാപിച്ചു . മാർച്ച് 27  നു ആണ് മോറട്ടോറിയം പ്രഖ്യാപിച്ചത് ആദ്യം മാർച്ച് ഒന്നുമുതൽ മെയ് 31  വരെയാണ് പ്രഖ്യാപിച്ചത് പിന്നെ അത് ആഗസ്ത് 31 വരെ നീട്ടി ആദ്യം മൂന്നുമാസം പ്രഖ്യാപിച്ചത് പിന്നെ മൂന്നു മാസത്തേക്ക് കൂടി കൂട്ടി മൊത്തം ആറുമാസം ആക്കി നൽകി.

ഇനിയും കൂടുതൽ ആൾക്കാർക്കും മോറട്ടോറിയം എന്താണെന്ന് മനസ്സിലായില്ല എങ്കിൽ പറഞ്ഞുതരാം മോറട്ടോറിയം എന്ന വാക്കു എന്താണ് അർത്ഥമാക്കുന്നത് എന്ന്. ആദ്യം പറഞ്ഞപോലെ കോവിഡ് ലോകമെമ്പാടും വ്യാപിച്ചതോടെ ഭൂരിഭാഗം ജനങ്ങളുടെയും സാമ്പത്തികനില തകർന്നുപോയി. 

അവർക്കൊരു സഹായമാകാൻ ആണ് ഗവണ്മെന്റ് വായ്പ തിരിച്ചടവിൽ ഒരു ഇളവ് നൽകാൻ മോറട്ടോറിയം പ്രഖ്യാപിച്ചത്. പക്ഷെ അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മിക്കവാറും ആൾക്കാർക്കു ഇപ്പോഴും അറിയില്ല

എല്ലാവര്ക്കും അറിയുമായിരിക്കും ബാങ്കിലെ EMI ക്കു രണ്ടു ഭാഗമായിട്ടാണ് പോകുന്നത് എന്ന് അതിൽ ഒന്ന് മുതൽ ആയും മറ്റൊന്ന് പലിശയാണ്. ഇനി നമുക്ക് ഇത് എങ്ങനെയാണു നമ്മുടെ തിരിച്ചടവിനെ ബാധിക്കുന്നതു എന്ന് നോക്കാം മോറട്ടോറിയം ലഭിക്കുന്നത് മുതൽ തുകയ്ക്ക് മാത്രം ആണ് 

അതായതാണ് 6 മാസത്തേക്ക് മുതൽ തുക അടച്ചില്ലേലും ഒരു പ്രശനവും വരില്ല പക്ഷെ പ്രധാനപ്പെട്ടത് പലിശയുടെ ഭാഗം നമ്മൾ തീർച്ചയായും അടയ്ക്കണം ഓരോ മാസത്തിലും. മിക്കവാറും ഭൂരിഭാഗം ആൾക്കാരും കാര്യം ശ്രദ്ധിക്കാറില്ല 

അവർ വിചാരിക്കുന്നത് മുഴുവൻ തിരിച്ചടവും ആറുമാസത്തേക്ക് തിരിച്ചടക്കേണ്ടതില്ല എന്നാണു, അതുകൊണ്ടു എനിക്ക് പറയാനുള്ളത് മുതൽ തുക തീർച്ചയായും മോറട്ടോറിയം ലഭിക്കുന്നതിന് അർഹമാണ് പക്ഷെ പലിശ തീർച്ചയായും അടക്കേണ്ടതാണ്

HOW Moratorium  Worked

ഇനി ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞു തരാം എങ്ങനെ മോറട്ടോറിയം ഉപയോഗിക്കാമെന്ന്. റിസേർവ് ബാങ്ക് നമ്മുടെ ബാങ്കുകൾക്ക് ഒരു ഓപ്ഷൻ കൊടുക്കുകയാണ് നിങ്ങള്ക്ക് സാധ്യത നിങ്ങളുടെ ഉപഭോക്താവിന് കൊടുക്കാവുന്നതാണ്

അങ്ങനെ ബാങ്ക് ഉപഭോക്താവിന് മോറട്ടോറിയം തിരഞ്ഞെടുക്കാനുള്ള ഒരു അവസരം കൊടുക്കുന്നു അവർക്കു മോറട്ടോറിയം തിരഞ്ഞെടുക്കാന് എടുക്കാതിരിക്കാനും അവസരം കൊടുക്കുന്നു വേണമെങ്കിൽ അവർ ബാങ്കിന് ഒരു അപേക്ഷ എഴുതികൊടുക്കണം, ഇല്ലെങ്കിൽ സാധാരണം പോലെ അവർക്കു വായ്പ തിരിച്ചു അടക്കുകയും ചെയ്യാം

Loan EMI in Moratorium Period

എങ്ങനെയാണ് മോറട്ടോറിയം ജനങ്ങളെ ബാധിക്കുന്നതെന്നു നോക്കാം.

നിങ്ങൾ വിചാരിച്ചപോലെ മോറട്ടോറിയം കാലയളവിൽ തിരിച്ചടവ് ഒന്നും അടച്ചില്ല എങ്കിൽ ആറുമാസത്തിനു ശേഷം നിങ്ങൾ അതുവരെ അടക്കേണ്ട പലിശയും കൂട്ടി പലിശയ്ക്കും പലിശ ചേർത്ത് അടക്കേണ്ട അവസ്ഥയിൽ എത്തിച്ചേരും,അതായത് ഓരോ മാസത്തേയും പലിശ അടുത്ത മാസത്തെ മുതലിനോട് ചേരും എന്നിട്ടു അതിനു രണ്ടിനും കൂടിയായിരിക്കും അടുത്തമാസം പലിശ കണക്കാക്കുന്നത്

ഇതിനെതിരെ ഉത്തർപ്രദേശിൽ നിന്ന് ഒരു ഗജേന്ദ്ര വർമ്മ എന്നൊരാൾ കേസ് ഫയൽ ചെയ്തു, അതായത് പലിശയ്ക്കു പലിശ വാങ്ങിക്കുന്നതും തെറ്റാണെന്നും പറഞായിഉർന്നു അത് അപ്പോഴാണ് കേന്ദ്ര ഗവണ്മെന്റ് സുപ്രീം കോർട്ടിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചത് അതായത് അവർ പ്രഖ്യാപിച്ചു Grant of Ex -gratia അതായത് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിൽ കുറച്ചാൽ കിട്ടുന്ന തുക ഗവണ്മെന്റ് ക്യാഷ് ബാക് ആയി കൊടുക്കുമെന്ന്. അതായത് കൂട്ടുപലിശയിൽ കണക്കുകൂട്ടി ജനങ്ങൾക്ക് വരുന്ന അധിക ബാധ്യത ഗവണ്മെന്റ് ജനങ്ങൾക്കു തിരിച്ചു കൊടുക്കും.

സാധാരണ അവർ അടച്ചുകൊണ്ടിരിക്കുന്ന വായ്പ തുക സാധാരണ പലിശ നിരക്കിൽ ആണ്, അതുകൊണ്ടു തന്നെ ക്യാഷ് ബാക് നിങ്ങളുടെ കയ്യിൽ കിട്ടുകയില്ല പകരം നിങ്ങളുടെ വായ്പ തുകയിൽ ക്രമീകരിക്കുന്ന ചെയ്യുന്നത്. അതുകൊണ്ട് മോറട്ടോറിയം എന്താണെന്ന് നിങ്ങൾ പൂർണമായും മനസ്സിലാക്കേണ്ടതാണ് അതിനു അപേക്ഷിക്കുന്നതിനു മുൻപ്


You May Also Like

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.