Malayalam Quotes - Love Quotes

Malayalam Love Quotes

അകൽച്ച നല്ലതുതന്നെ.
എന്നത്തേക്കുമാണെങ്കിൽ ഏറെ നല്ലത്.
നിന്നെ കൊന്നിട്ടും നീ എന്നെ തോൽപിച്ചിരിക്കുന്നു
ഇനിമുതൽ എന്റെ തോൽവികളാണങ്ങോട്ട്...

പി പദ്മരാജൻ

~~~~~~~~~~~~~~~~~~~~~~~~~

ഒരാൾക്ക് നമ്മളോട് സ്നേഹം ഉണ്ടായിരുന്നു എന്നറിയാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടി വരും.
പക്ഷെ, ഒരാൾക്ക് നമ്മളോടുള്ള സ്നേഹം കുറയുന്നുണ്ട് എന്നറിയാൻ ഒരു സെക്കന്റ്‌ പോലും വേണ്ട...!
പി എം ഗഫൂർ

~~~~~~~~~~~~~~~~~~~~~~~~~

സ്നേഹം ഭിക്ഷയായി ചോദിച്ചു വാങ്ങരുത് , ഏറ്റവും വില കുറഞ്ഞ നാണയത്തുട്ടുകളാണ് ഒരു യാചകന് ലഭിക്കുന്നത് 
ബാല്യകാല സഖി 


~~~~~~~~~~~~~~~~~~~~~~~~~

പലയിടങ്ങളിൽ നിന്നും പിൻതിരിഞ്ഞു നടക്കാൻ പ്രേരിപ്പിച്ചത് ചില ഇല്ലായ്മകളായിരുന്നു 
ബാല്യകാല സഖി 

~~~~~~~~~~~~~~~~~~~~~~~~~

മനസ്സുകളുടെ മറ്റൊരു ലോകത്തു കൂടി സമാന്തരമായി നമ്മൾ ജീവിക്കുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് അങ്ങോട്ടുള്ള എത്തിനോട്ടങ്ങളാണ്, നമ്മെ ദിവാ സ്വപ്നക്കാരായും അശ്രദ്ധാലുക്കളായും ചിത്രീകരിക്കുന്നത് !!!

അരുവി ഒഴുകുന്നവൾ 

~~~~~~~~~~~~~~~~~~~~~~~~~


വാശിയുടെ കാര്യത്തിൽ ഞാൻ പിന്നോട്ടില്ലെങ്കിലും, മുൻകോപത്തിന്റെ കാര്യത്തിൽ ഞാൻ എപ്പോഴും മുന്നിൽ തന്നെ ഉണ്ടാകാറുണ്ട് 

അരുവി ഒഴുകുന്നവൾ 

~~~~~~~~~~~~~~~~~~~~~~~~~

മറ്റുള്ളവർ കാണുന്ന ഞാനും, നിനക്ക് മാത്രം അറിയുന്ന ഞാനും, പിന്നെ എനിക്ക് മാത്രം മനസ്സിലായിട്ടുള്ള ഞാനും , അങ്ങിനെ കുറെ ഞാൻ കൂടിച്ചേർന്നു ഞാൻ ഞാനായി
 
അരുവി ഒഴുകുന്നവൾ 

~~~~~~~~~~~~~~~~~~~~~~~~~

മറ്റുള്ളവർ കാണുന്ന ഞാനും, നിനക്ക് മാത്രം അറിയുന്ന ഞാനും, പിന്നെ എനിക്ക് മാത്രം മനസ്സിലായിട്ടുള്ള ഞാനും , അങ്ങിനെ കുറെ ഞാൻ കൂടിച്ചേർന്നു ഞാൻ ഞാനായി 
അരുവി ഒഴുകുന്നവൾ 

~~~~~~~~~~~~~~~~~~~~~~~~~

ഈ ലോകത്തിൽ നിനക്കല്ലാതെ മറ്റാർക്കും കാത്തിരിക്കാം എന്ന വാക്ക് ഞാൻ കൊടുത്തിട്ടില്ല 

~~~~~~~~~~~~~~~~~~~~~~~~~
നമ്മൾ നിസാരമായി കാണുന്നവരായിരിക്കാം നമ്മളെ ഒരുപാട് വിശാലമായി സ്നേഹിക്കുന്നത്

~~~~~~~~~~~~~~~~~~~~~~~~~

നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്ക് പറയാനാവില്ല പക്ഷേ എന്നെ സ്നേഹിക്കുന്ന പോലെ ഒന്നിനെയും ഞാൻ ഈ ലോകത്ത് സ്നേഹിക്കുന്നില്ല ...

~~~~~~~~~~~~~~~~~~~~~~~~~ 

 മനസ്സുകൊണ്ട് പോലും നിന്നെ മറ്റൊരാൾക്കും വിട്ടു കൊടുക്കാൻ എന്നെക്കൊണ്ടാവില്ല, അത്രയേറെ നിന്നെ ഞാൻ സ്നേഹിക്കുന്നു...


Malayalam Love Quotes 

നീ എന്റെ സ്വപ്നം ആണ് അടുക്കുന്തോറും എന്നിലെ എന്നെ നഷ്ടപ്പെടുത്തുന്ന അകലുന്തോറും ഞാനില്ലാതാവുന്ന എന്റെ സ്വപ്നം 

വിലമതിക്കാൻ ആകാത്ത സമ്മാനങ്ങളെക്കാൾ എനിക്കിഷ്ടം ഞാൻ സ്നേഹിക്കുന്നവരിൽ നിന്നും കിട്ടുന്ന പരിഗണനയും സ്നേഹവുമാണ് 

ഓർക്കാൻ നീയുള്ളപ്പോൾ ഒറ്റപ്പെടലും ഇന്നെനിക്കൊരു സുഖമാണ് 

കാത്തിരിപ്പിനു വല്ലാത്തൊരു ബാക്കിയാണ് കാത്തിരിക്കുന്നത് നിനക്ക് വേണ്ടിയാവുമ്പോൾ 

മഞ്ഞു പാതി വെന്ത എന്നിലേക്കുരുകി ചേർന്നവൻ താഴ്വാരങ്ങളിൽ അകം കാണിക്കാതെ സ്വയം ഒളിച്ചവൻ അവസാനം നേർത്ത പുലരിയിൽ അലിഞ്ഞു പ്രണയം പറഞ്ഞവൻ

നീയെന്ന വാക്കിൽ ഒളിഞ്ഞിരിക്കുന്ന ഒരു ലോകം കൂടി ഉണ്ടെനിക്ക് നീ പോലും അറിയാതെ 


ചിലതൊക്കെ അങ്ങനെയാണ് സ്വന്തമാകുന്നില്ല എന്നേയുള്ളു ഒന്നും നമ്മിൽ നിന്ന് നഷ്ടമാകുന്നില്ല 


ഒറ്റക്കിരിക്കുമ്പോൾ ഞാൻ നിന്നെ മാത്രം ഓർക്കുന്നു, ഒറ്റപ്പെടൽ ഒരു കവിതയാകുന്നു 


ഒരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം സത്യമാകുന്നു നിമിഷം ഒരിക്കൽ കൂടി നമുക്കൊന്ന് പുനർജനിക്കണം ഞാൻ ഞാനായും നീ നീയായും നമ്മുടെ പ്രണയമായും
പരാതി പറഞ്ഞ് സ്നേഹം വാങ്ങരുത്, അതിലൊന്നും സ്നേഹമെന്ന സത്യം ഉണ്ടാവില്ല
ആരൊക്കെ വന്നുപോയാലും നമുക്ക് മാത്രമായി ഹൃദയത്തിൽ ഒരിടം മാറ്റിവെയ്ക്കുന്ന ആളിന്റെ പ്രിയപ്പെട്ട ഒരാളായിരിക്കുക എന്നത് ഭാഗ്യം തന്നെയാണ്
ഓരോ ദിവസങ്ങൾ കഴിയുന്തോറും എന്നിൽ നീയാകുന്ന പ്രണയപുഷ്പങ്ങൾ തളിർത്ത് പൂത്തുലഞ്ഞ ഒരു പ്രണയ വസന്തം ആയികൊണ്ടിരിക്കുന്നു

 

Feeling Malayalam Quotes

മനുഷ്യനല്ലേ.....കുറവുകൾ ഉണ്ടാകും....അല്ലെങ്കിൽ... ദൈവമായി പോകില്ലേ..?

~~~~~~~~~~~~~~~~~~~~~~~~~

ചിരകാലാമിങ്ങനെ ചിതൽ തിന്നു പോയിട്ടും ചിലതുണ്ട് ചിതയിങ്കൽ വെക്കാൻ
അയ്യപ്പപണിക്കർ  ~~~~~~~~~~~~~~~~~~
ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം...... ഓർമിക്കണം എന്ന വാക്കുമാത്രം 

~~~~~~~~~~~~~~~~~~

ചില ഇഷ്ടങ്ങളുണ്ട് ഇഷ്ടപെടരുതെന്നു അറിയാമായിരുന്നിട്ടും ഇഷ്ടപ്പെട്ടു പോയത്….

~~~~~~~~~~~~~~~~~~~~~~~~~

നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ നിങ്ങൾ തന്നെ സൂക്ഷിക്കുക അത് മറ്റുള്ളവരെ ഏല്പിക്കാതിരിക്കുക

~~~~~~~~~~~~~~~~~~~~~~~~~

കർമ്മബന്ധം കൊണ്ട് രക്തബന്ധത്തിന് ഒപ്പമെത്തുന്ന ചില സൗഹൃദങ്ങളുണ്ട്

~~~~~~~~~~~~~~~~~~~~~~~~~

ആയിരം വിദ്യ പേടിച്ചൊരാളെ എനിക്കു ഭയമില്ല, പക്ഷെ ഒരു വിദ്യ ആയിരം പ്രാവശ്യം പരിശീലിച്ചവനെ ഞാൻ ഭയപ്പെടുന്നു
ബ്രൂസ് ലീ

~~~~~~~~~~~~~~~~~~~~~~~~~

പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടക്കുന്നത് നമ്മൾ കൂടെപ്പിറപ്പാക്കിയ കൂട്ടുകാരാണ്

~~~~~~~~~~~~~~~~~~~~~~~~~

സ്നേഹമായാലും അംഗീകരമായാലും വെറുപ്പായാലും ചോദിച്ചു വാങ്ങാതിരിക്കുക, നമ്മെ തേടി വരുന്നതിനു മാത്രമേ അർത്ഥമുള്ളു

~~~~~~~~~~~~~~~~~~~~~~~~~

നിങ്ങളുടെ നൊമ്പരങ്ങൾ ചിലപ്പോൾ മറ്റുള്ളവരിൽ ചിരി പടർത്തിയേക്കാം, പക്ഷെ ഒരിക്കലും നിങ്ങളുടെ ചിരി മറ്റുള്ളവർക്ക് നൊമ്പരമാകരുത്

~~~~~~~~~~~~~~~~~~~~~~~~~

അറിയാൻ ഒരു നിമിഷം അറിയാതിരിക്കാനും ഒരു നിമിഷം, അറിഞ്ഞാൽ പിന്നെ അകലാനുള്ള തിടുക്കം, അകന്നാൽ പിന്നെ അടുക്കാനുള്ള വെമ്പൽ, ഇതാണ് മനസ്സ്

~~~~~~~~~~~~~~~~~~~~~~~~~

മനുഷ്യർക്ക്‌ എല്ലാത്തിന്റെയും വില അറിയാം എന്നാൽ മൂല്യം അറിയില്ല

~~~~~~~~~~~~~~~~~~~~~~~~~

എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ചു തോല്പിക്കുമ്പോൾ

~~~~~~~~~~~~~~~~~~~~~~~~~

ഓരോ തവണ നിന്റെ കണ്ണുകളിലേക്ക് നോക്കാൻ ശ്രമിച്ചപ്പോഴും നീ കണ്ണുകൾ അടച്ചു കളഞ്ഞു, പതിയെ നിന്റെ മനസ്സിന്റെ വാതിലുകളും…

~~~~~~~~~~~~~~~~~~~~~~~~~

ഓരോ അവഗണനയും ഓരോ ഓർമപ്പെടുത്തലുകളാണ് അവരിൽ നിന്നും നാം പാലിക്കേണ്ട ദൂരത്തിന്റെ…


 

Personality Inspirational Quotes in Malayalam

ഭാവി പ്രവചിക്കാൻ ഏറ്റവും നല്ല രീതി അത് നിർമിക്കുക എന്നാണ്
എബ്രഹാം ലിങ്കൺ

~~~~~~~~~~~~~~~~~~~~~~~~~

നിങ്ങൾക്ക് ചെയ്യുവാൻ കഴിയില്ലെന്ന് മറ്റുള്ളവർ പറയുന്ന കാര്യം ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം

~~~~~~~~~~~~~~~~~~~~~~~~~

പറക്കാൻ ചിറകുകൾ വേണ്ട, ഉള്ളിൽ ഒരാകാശം മതി
ജീവിതത്തിൽ തോറ്റുപോയവർ അധികവും ജയിക്കാൻ അറിയാത്തവരല്ല. അവർ മറ്റുള്ളവരെ ചതിക്കാൻ അറിയാത്തവരാണ്

~~~~~~~~~~~~~~~~~~~~~~~~~

അടച്ചുവെച്ചിരിക്കുന്ന പുസ്തകം ഒരു ഇഷ്ടികപോലെയാണ്…

~~~~~~~~~~~~~~~~~~~~~~~~~

ഉറച്ച തീരുമാനത്തോടെ എഴുന്നേൽക്കുക
തികഞ്ഞ സംതൃപ്തിയോടെ ഉറങ്ങുക

~~~~~~~~~~~~~~~~~~~~~~~~~

ഒരാളെയും മറ്റൊരാളുടെ മുന്നിൽ വച്ചു തരം താഴ്ത്തി സംസാരിക്കരുത്, ചിലപ്പോൾ ആ മുറിവ് ഉണക്കനോ ഒരു ക്ഷമ പറയാനോ പോലും ജീവിതത്തിൽ പിന്നീട് അവസരം ലഭിച്ചെന്നു വരില്ല 

~~~~~~~~~~~~~~~~~~~~~~~~~

അനേകായിരം വർഷം ജീവിച്ചിട്ട് ഒന്നും ഒരു കാര്യവുമില്ല, മനസ്സിൽ ഇടം നേടിയ അവരോടൊപ്പം ഒരൊറ്റ നിമിഷം ജീവിച്ചാൽ അതാണ് ജീവിതം... 

~~~~~~~~~~~~~~~~~~~~~~~~~

നീയൊന്നു ചേർത്തു പിടിച്ചാൽ.... തീരും എൻറെ സങ്കടം 

~~~~~~~~~~~~~~~~~~~~~~~~~

ജീവിതമുണ്ട് തോന്നുന്നത് നമ്മൾ ആഗ്രഹിക്കുന്ന പോലെ നമ്മളെയൊക്കെ ഭ്രാന്തമായി സ്നേഹിക്കാൻ ഒരാൾ ഉണ്ടാകുമ്പോഴാണ് ആണ് 
~~~~~~~~~~~~~~~~~~~~
കാത്തിരുന്നു ഈ ജന്മം മുഴുവൻ തേടേണ്ടി വന്നാലും അവസാനശ്വാസംവരെ നി ആയിരിക്കും എൻറെ ഉള്ളിൽ 

~~~~~~~~~~~~~~~~~~~~~~~~~

 പ്രിയപ്പെട്ട പലതും ഉണ്ട് പക്ഷേ എൻറെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നുമില്ല 

~~~~~~~~~~~~~~~~~~~~~~~~~

 നാളെ ഞാൻ ഈ ഭൂമിയിൽ ഇല്ലെങ്കിൽ നീ അറിയുക, നിന്നെ അല്ലാതെ മറ്റൊന്നിനെയും ഞാൻ ഇത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല ...

~~~~~~~~~~~~~~~~~~~~~~~~~

ഒരു പെണ്ണിന് ഒരു ആണിനെ ഇഷ്ടപ്പെടാൻ വേണ്ടത് സ്വത്തും പണവും ബുള്ളറ്റും താടിയും ഒന്നുമല്ല. അവളെ പൊന്നുപോലെ നോക്കാൻ ചങ്കുറപ്പുള്ള മനസ്സും നെഞ്ചിൽ കുന്നോളം സ്നേഹം മാത്രം മതി. മണ്ണായി ചേരുന്ന നാൾ വരെയും ചങ്കായി കൂടെ നിൽക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അതാണ് സത്യസന്ധമായ പ്രണയം 

~~~~~~~~~~~~~~~~~~~~~~~~~


You May Also Like

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.