മനസിൻ മണി ചെപ്പിൽ - Manassin Manichimizhil Lyrics In Malayalam
Manassin Manichimizhil - Song Details
Song Details | Credits |
---|---|
Song- | മനസ്സിൻ മണിച്ചിമിഴിൽ |
Music - | രവീന്ദ്രൻ |
Lyricist- | ഗിരീഷ് പുത്തഞ്ചേരി |
സിംഗർ - | KJ Yeshudas |
ഫിലിം / Album- | അരയന്നങ്ങളുടെ വീട് |
മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ
മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ
മനസ്സിൻ മണിച്ചിമിഴിൽ...
(Music)
മാഞ്ഞു പോകുമീ മഞ്ഞും നിറ
സന്ധ്യ നേർക്കുമീ രാവും
ദൂരെ ദൂരെയെങ്ങാനും ഒരു
മൈന മൂളുമീപ്പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
മിണ്ടാതെ പോകുന്നുവോ
മനസ്സിൻ മണിച്ചിമിഴിൽ
(Music)
അന്തിവിണ്ണിലെത്തിങ്കൾ നറു
വെണ്ണിലാവിനാൽ മൂടി
മെല്ലെയെന്നിലേ മോഹം
കണിമുല്ലമൊട്ടുകൾ ചൂടി
ഒരു രുദ്രവീണ പോലെയെൻ മൗനം
ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന
ഗന്ധർവ്വ സംഗീതമായ്
മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ...
Manassin Manichimizhil Lyrics In English
Manassin manichimizhil
panineer thullipol
veruthe peythu nirayum
raathri mazhayaam ormakal
Manassin manichimizhil
panineer thullipol
veruthe peythu nirayum
raathri mazhayaam ormakal
Manassin manichimizhil
(Music)
Maanju pokumee manjum nira
sandhya nerkkumee raavum
Doore Dooreyengaanum oru
myna moolumeepaattum
Oru maathra maathramente mankootin
chaaraatha vaathilkal vannethiyennodu
mindaathe pokunnuvo
Manassin manichimizhil
(Music)
Anthivinnilethinkal naru
vennilaavinaal moodi
Melleyennile moham
Kanimullamottukal moham
aa rudraveena poleyen mounam
aaro thodate thodumbol thulumbunna
Gandharvva sangeethamaay
Manassin manichimizhil
panineer thullipol
veruthe peythunirayum
raathri mazhayaam ormakal...