തല തെറിച്ചവർ ഒട്ടാകെ - Thalatherichavar Song Lyrics

Thalatherichavar Song Lyrics - Zia ul Haq


Thalatherichavar Song Lyrics - KL 86 Payyanur
Singer Zia ul Haq
Film Romancham
Composer Sushin Shyam
Music Sushin Shyam
Song WriterVinayak Sasikumar

Lyrics

തല തെറിച്ചവർ ഒട്ടാകെ വാഴണ കൊട്ടാരമാണിത്

പെട്ടാൽ പെടും അത് കട്ടായം

എട്ടിന്റെ പൂട്ടുള്ള കൂടാരം

തര ര ര.. ര.. ര... ര

മടിയുടെ മലയോരത്തു ധ്യാനിച്ചിരിക്കുന്ന സന്യാസി

ചുമ്മാതിരിപ്പിന്റെ അഭ്യാസി

ചോര തെളപ്പുള്ള തോന്ന്യാസി

തര തര... ര ര.. ര... ഗമയുടെ കില്ലാടിയായ്

ഇല്ലായ്മയിൽ ധാരാളിയായി

കൂടി വലി ഉന്മാദിയായി

കുന്നായ്മയിൽ കൂട്ടാളിയായി...

ഭാവികളില്ലാത്തൊരീ ഭൂതങ്ങളായ് വാഴുന്നിതാ...


ല. ല.. ല... ലല്ല ലലല

ല്ലല്ലലലലാ ലാ

ല. ല.. ല... ലല്ല ലലല

ല്ലല്ലലലലാ ലാ മരകുരിശുകളിഴഞ്ഞ മുള്ളു സെമിത്തേരിയാണിത് 

തോളത്തിരുപ്പവർ അന്യോന്യം

പാര പരാക്രമം ആവോളം

തര.. തര... ത തേ.. നിറയണമിനി ആമാശയം അതിനില്ലാശയം

ഉടയോനാശ്രയം ഗതികേടാണീ ആഭാ തചൂടം മടുപ്പാണീ.....

തര തര...  തര...താ...


 നഗരമൊരിത് ഒന്നാന്തരം

അംബാനികൾ നൂറായിരം

അതിലൊരു ധാരാവിയിൽ നീരാവിയായ് ഈ ജീവിതം......

മുന്നിലെ കണ്ണാടിയും കൂച്ചം തരും കോലംമുഖം.... 


ല ല ല ല ല്ലല്ലല്ലല്ല

ലലല ലല്ലല്ലല്ല....

ലാ ലാ ലാ ലാ ല തോനെയുണ്ട് നേരം തീരയില്ല വേഗം

ഇരുന്നു വേരിറങ്ങി

മരവിച്ചു പോയ ദേഹംകൊക്കിനൊത്ത കൊക്കേല് തിട്ടണിഞ്ഞ ശേഷം

മിച്ചമുള്ള എച്ചിലൊക്കെ പിച്ചിയേഴു പേരും

ചിക്കിലിക്ക് തട്ടി നോക്കി  അപ്പക്കീശകിക്കിളി 

പ്രതീക്ഷ വെച്ച തൊക്കെയും

തിരിച്ചടിച്ച ഹിസ്റ്ററി വയറ്റിലുള്ള മിന്നുമേ

കൊളുത്തിവച്ച ഇസ്തിരി വമ്പിയാണ്

പൈലിയെന്റെ മോടിയിൽ പിടിച്ചിരി

വീറു വാറ്റി വീഞ്ഞു ബോട്ടിലാക്കി വിക്കും നാട്ടിലെനിക്ക്

ചീമുട്ട പോലുമില്ല ചൂതാടാൻഈ തീവണ്ടിയാകുന്ന ജീവിതത്തിനെതിരെയുണ്ട് 

നാം വീശി ഇന്നു വെള്ള തൂവാല

നമ്മ ഊരിൽ വല്ല്യ തോതിൽ ചൂടില്ല

ഉലകമാകെ തീ ഉണ്ട്

ഫ്രീ ഊണില്ല

ചാരി നിൽക്കുവാൻ പോന്ന തൂണില്ല 

എങ്കിലും ചാരി നിൽക്കുവാൻ തക്ക മൂടില്ലപകലും രാത്രിയും പോകുവതാരറിവോ

ബുധനും വ്യാഴവും മാറുവതാരറിവോ

നര കയറിയൊരമ്മാവനാ വെണ്ണോട്ടം ഇത് കേൾക്കാതെയായ്

ഈ ചുവരിലെ മാറാല വലയിലെ

പൊന്നീച്ചയായ് വെറും കൂത്താടിയോ.. ആ.... ഹേയ്

തല തെറിച്ചവർ ഒട്ടാകെ വാഴണ കൊട്ടാരമാണിത്

പെട്ടാൽ പെടും അത് കട്ടായം

എട്ടിന്റെ പൂട്ടുള്ള കൂടാരം

തര ര ര.. ര.. ര... ര

മടിയുടെ മലയോരത്തു ധ്യാനിച്ചിരിക്കുന്ന സന്യാസി

ചുമ്മാതിരിപ്പിന്റെ അഭ്യാസി

ചോര തെളപ്പുള്ള തോന്ന്യാസി

തര തര... ര ര.. ര... ഗമയുടെ കില്ലാടിയായ്

ഇല്ലായ്മയിൽ ധാരാളിയായി

കൂടി വലി ഉന്മാദിയായി

കുന്നായ്മയിൽ കൂട്ടാളിയായി...

ഭാവികളില്ലാത്തൊരീ ഭൂതങ്ങളായ് വാഴുന്നിതാ...

തര... ര... ര


തല താഴാതിതുവഴിപോക്ക് പല പള്ളികൾ നേരം പോക്ക്

സ്ഥിതിഗതികളിൽ കെണികളിൽ പോക്ക്

തട്ടാതെ മുട്ടാതെ മത്തായൊരോട്ടം


തല താഴാതിതുവഴിപോക്ക് പല പള്ളികൾ നേരം പോക്ക്

സ്ഥിതിഗതികളിൽ കെണികളിൽ പോക്ക്

തട്ടാതെ മുട്ടാതെ മത്തായൊരോട്ടം
Thalatherichavar Watch Video


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.