ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മലയാളം പഴഞ്ചൊല്ലുകളും അവയുടെ അർഥവും - Malayalam Pazhamchollukal

പഴഞ്ചൊല്ലുകളും അവയുടെ അർഥവും - Malayalam Pazhamchollukal Contents [ hide ] അകത്ത് കത്തിയും പുറത്ത് പത്തിയും (ഉള്ളിൽ ക്രൂരത വെ ച്ചുകൊണ്ട് പുറമേ സ്നേഹം കാണിക്കുന്ന സ്വഭാവം) അക്കരെ ചെല്ലണം തോണിയും മുങ്ങണം (കാര്യം സാധിച്ചുകഴി ഞ്ഞാൽ അതിന് സഹായിച്ചവരെ നശിപ്പിക്കണം എന്ന ദുഷ്ടചിന്ത) അങ്ങാടിയിൽ തോറ്റതിന് അമ്മയോട് (വേണ്ട സമയത്ത്, വേണ്ടവരോട് പൗരുഷം കാണി ക്കാതെ വീട്ടിൽ വന്ന് കലശലുണ്ടാക്കുന്ന സ്വഭാവം) അച്ഛൻ ആന കേറിയാൽ മകന് തഴമ്പുണ്ടാകുമോ? (യോഗ്യതയില്ലാത്തവൻ കുടുംബമഹത്ത്വം പറഞ്ഞ് നിഗളിക്കുന്നതിൽ കാര്യമില്ല അച്ചിക്ക് കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചിപക്ഷം (വളരെ അടുത്തവരാണെങ്കിലും പരസ്പരവിരുദ്ധമായ സ്വഭാവമുള്ളവർ) അച്ഛനിച്ഛിച്ചതും പാല്, വൈദ്യൻ കൽപ്പിച്ചതും പാല് (അധികാരി ആജ്ഞാപിച്ചതും താൻ ആഗ്രഹിച്ചതും ഒന്നുതന്നെയാകുക) അഞ്ചാണ്ട് സൂക്ഷിച്ചാൽ മഞ്ചാടിക്കും വില (ഏത് ചെറിയ വസ്തുവും ഒരുകാലത്ത് വിലയുള്ളതായിത്തീരും) അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും (ഒന്നുമറിഞ്ഞുകൂടാത്തവൻ എല്ലാമറിയാമെന്ന് ഭാവിക്കുക) അടുക്കളപ്പിണക്കം അടക്കിവെക്കണം (വീട്ടുവഴക്കുകൾ മറ്റുള്ള വരെ അറിയിക്കരുത്) അടുത്താൽ

മലയാളം പഴഞ്ചൊല്ലുകളും അവയുടെ അർഥവും - Malayalam Pazhamchollukal

പഴഞ്ചൊല്ലുകളും അവയുടെ അർഥവും - Malayalam Pazhamchollukal

malayalam pazhamchollukal
അകത്ത് കത്തിയും പുറത്ത് പത്തിയും
(ഉള്ളിൽ ക്രൂരത വെ ച്ചുകൊണ്ട് പുറമേ സ്നേഹം കാണിക്കുന്ന സ്വഭാവം)
അക്കരെ ചെല്ലണം തോണിയും മുങ്ങണം
(കാര്യം സാധിച്ചുകഴി ഞ്ഞാൽ അതിന് സഹായിച്ചവരെ നശിപ്പിക്കണം എന്ന ദുഷ്ടചിന്ത)
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
(വേണ്ട സമയത്ത്, വേണ്ടവരോട് പൗരുഷം കാണി ക്കാതെ വീട്ടിൽ വന്ന് കലശലുണ്ടാക്കുന്ന സ്വഭാവം)
അച്ഛൻ ആന കേറിയാൽ മകന് തഴമ്പുണ്ടാകുമോ?
(യോഗ്യതയില്ലാത്തവൻ കുടുംബമഹത്ത്വം പറഞ്ഞ് നിഗളിക്കുന്നതിൽ കാര്യമില്ല
അച്ചിക്ക് കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചിപക്ഷം
(വളരെ അടുത്തവരാണെങ്കിലും പരസ്പരവിരുദ്ധമായ സ്വഭാവമുള്ളവർ)
അച്ഛനിച്ഛിച്ചതും പാല്, വൈദ്യൻ കൽപ്പിച്ചതും പാല്
(അധികാരി ആജ്ഞാപിച്ചതും താൻ ആഗ്രഹിച്ചതും ഒന്നുതന്നെയാകുക)
അഞ്ചാണ്ട് സൂക്ഷിച്ചാൽ മഞ്ചാടിക്കും വില
(ഏത് ചെറിയ വസ്തുവും ഒരുകാലത്ത് വിലയുള്ളതായിത്തീരും)
അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും
(ഒന്നുമറിഞ്ഞുകൂടാത്തവൻ എല്ലാമറിയാമെന്ന് ഭാവിക്കുക)
അടുക്കളപ്പിണക്കം അടക്കിവെക്കണം
(വീട്ടുവഴക്കുകൾ മറ്റുള്ള വരെ അറിയിക്കരുത്)
അടുത്താൽ നക്കിക്കൊല്ലും, അകന്നാൽ ഞെക്കിക്കൊല്ലും
(ഇണങ്ങിയാലും പിണങ്ങിയാ ലും നശിപ്പിക്കുന്ന ദുഷ്ടസ്വഭാവം
അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ
(അടുത്ത് പെരുമാറുമ്പോഴാണ് മറ്റുള്ളരുടെ സ്വഭാവത്തിന്റെ തനിനിറം മനസ്സിലാകുന്നത്)
അണ്ണാൻ കുഞ്ഞും തന്നാലായത്
(എത്ര നിസ്സാരനും ചെറിയ സേവനം ചെയ്യാൻ കഴിയും)
അതിലാഭം പെരും ചേതം
(അമിതലാഭത്തിലുള്ള ആഗ്രഹം വലിയ നഷ്ടത്തിൽ കലാശിക്കും. അധികമായാൽ അമൃതും വിഷം (എത്ര നല്ല വസ്തുവായാലും വളരെ കൂടിയാൽ ഉപദ്രവകരമാകും)

പഴംചൊല്ലുകൾ - Pazhamchollukal

തിളച്ച വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലറയ്ക്കും
(ഒരാപത്തിൽ ചാടിയ ആളിന് പിന്നെ എല്ലാ കാര്യത്തിലും ഭയവും സംശയവുമായിരിക്കും)
അങ്കവും കാണാം താളിയുമൊടിക്കാം
(രണ്ടുകാര്യങ്ങൾ ഒരുമിച്ച് സാധിക്കുക)
അപ്പം തിന്നാൽ മതി കുഴിയെണ്ണണ്ട
(കാര്യം സാധിച്ചാൽ മതി, അതെങ്ങനെ സാധിച്ച് എന്നറിയേണ്ടതില്ല)
അള മുട്ടിയാൽ ചേരയും കടിക്കും
(എത്ര സാധുവായാലും ഉപദ്രവിച്ചു പൊറുതിമുട്ടിച്ചാൽ തിരിഞ്ഞു നിന്നെതിർക്കും)
അഴകുള്ള ചക്കയിൽ ചുളയില്ല.
(അധികം ഭംഗിയുള്ളതിൽ അന്ത സാരമുണ്ടാകില്ല)
ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കേണ്ട
(വലിയ സ്ഥാനങ്ങളിലിരിക്കുന്നവർക്ക് നിസ്സാ രന്മാർ ഉപദ്രവിക്കുമോ എന്ന പേടിയുണ്ടാകില്ല)
ആലുംകായ് പഴുത്തപ്പോൾ കാക്കയ്ക് വായ്പുണ്ണ്
(ആഗ്രഹിച്ചത് കിട്ടിയപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ വരുക)
ആറ്റിൽ കളഞ്ഞാലും അളന്നുകളയണം
(എന്തിന് ചെലവാക്കിയാലും എല്ലാത്തിന്റെയും കൃത്യമായ കണക്കുണ്ടായിരിക്കണം)
ഇടിവെട്ടിയവനെ പാമ്പുകടിച്ചു
(ഒരു ആപത്ത് സംഭവിച്ചതിന്റെ പിന്നാലെ മറ്റൊന്നുകൂടി സംഭവി ക്കുക)
ഇരുന്നുണ്ണരുത്; കിടന്നുറങ്ങരുത്
(അധ്വാനിക്കാതെ ആഹാരം കഴിക്കരുത്. വിശപ്പുശമിച്ചാൽ പിന്നെയും ഇരുന്ന് തിന്നരുത്)
ഇലയ്ക്കു മുൻപും പടയ്ക്കു പിൻപും
(സദ്യയ്ക്ക് ഒന്നാം പന്തിയിലിരുന്ന് എല്ലാ വിഭവങ്ങളും ധാരാളം കഴിക്കുക. പടയ്ക്കാണെങ്കിൽ ഏറ്റവും പിന്നിൽ സുരക്ഷിതമായി നിൽക്കുക)
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം
(ഇഷ്ടമില്ലാത്തവർ ചെയ്യുന്നതിലെല്ലാം കുറ്റങ്ങൾ കാണുന്ന സ്വഭാവം)
ഉടയവനുടച്ചാൽ ഓട്ടിന് കേടില്ല
(ഉടമസ്ഥന്റെ കൈപ്പിഴ മൂലം ഒരു വസ്തുവിന് കേടുവന്നാൽ അയാൾ സഹിച്ചുകൊള്ളും)
ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
(ഒരാളെ കാണുമ്പോൾ തന്നെ അയാളുടെ ചുറ്റുപാടുകൾ മനസ്സിലാക്കുവാൻ കഴിയും)
ഉപ്പുതിന്നവൻ വെള്ളം കുടിക്കും
(തെറ്റുചെയ്തവൻ അതിൻറ ഫലവും അനുഭവിക്കും)
ഉർവശീശാപം ഉപകാരമായി
(ചില ദോഷങ്ങളും അനർഥങ്ങളും ചിലപ്പോൾ ഗുണകരമായിത്തീരും)
എണ്ണത്തിൽ കൂട്ടിയാൽ വണ്ണ ത്തിൽ കുറയും
(കൂടുതൽ ലഭി ക്കുന്ന സാധനങ്ങളുടെ ഗുണം കുറവായിരിക്കും)
എലിയെ പേടിച്ചു ഇല്ലം ചുടുക
(വിവേകമില്ലാത്ത പ്രവത്തികൊണ്ട് വലിയ നാശനഷ്ടം ഉണ്ടാക്കുക)
ഏട്ടിലെ പശു പുല്ല് തിന്നുകയില്ല
(പുസ്തകത്തിലെ പശു പുല്ല് തിന്നുകയില്ല. അതിനെക്കൊണ്ട് പ്രയോജനവുമുണ്ടാകില്ല)
ഒരു നാക്കിന് രണ്ട് കണ്ണ്
(വായിൽ തോന്നുന്നതുപോലെ പറയരു ത്. വളരെ ശ്രദ്ധയോടെ വേണം ഒരോ വാക്കും ഉപയോഗിക്കേണ്ട
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
(യോജിപ്പുണ്ടെങ്കിൽ എത്ര ക്ലേശകരമായ കാര്യവും ചെയ്യാൻ കഴിയും)
ഒരുവെടിക്ക് രണ്ടു പക്ഷി
(ഒറ്റ പ്രവൃത്തികൊണ്ട് രണ്ടുകാര്യം സാധിക്കുക)
ഒരുറക്കംകൊണ്ട് നേരം വെളുക്കുകയില്ല
(ഒരാവശ്യം കഴിഞ്ഞാൽ പിന്നെ ആവശ്യങ്ങൾ വരുകയില്ലെന്ന് വിചാരിക്കരുത്)
കടയ്ക്കൽ നനച്ചാലേ തലയ്ക്കൽ പൊടിക്കൂ.
(വേണ്ട സ്ഥാനത്ത് പ്രവർത്തിച്ചാലേ തക്കതായ ഫലം ലഭിക്കു )
കടിച്ചത് കാഞ്ഞിരക്കായ് പിടിച്ചത് മുരിക്കിൻകമ്പ്
( കാഞ്ഞിരക്കായുടെ കയ്പ്പും മുരിക്കിന്റെ മുള്ളും പോലുള്ള അനുഭവം. ഭാഗ്യംകെട്ടവൻ ഗതി)
കണ്ടപ്പോൾ കരിമ്പ് കടിച്ചപ്പോൾ ഇരുമ്പ്
(നിഷ്പ്രയാസം എന്ന് തോന്നിയ കാര്യത്തിലേക്ക് പ്രവേശിക്കുമ്പോൾ അതികഠിന മാണെന്ന് ബോധ്യപ്പെടുക)
കണ്ടം വിറ്റാലും വരമ്പ് വിൽക്കയില്ല
(വളരെ ചെറിയ കാര്യത്തി നുവേണ്ടി ശാഠ്യം പിടിക്കുന്ന സ്വഭാവം)

കൃഷി പഴംചൊല്ലുകൾ - Krishi Pazhamchollukal 


കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ.

 

"വേരറ്റ മരവും നീരറ്റ നദിയും പേരറ്റ മനുഷ്യന് തുല്യം"

(മൂന്നു കൂട്ടരെക്കൊണ്ടും യാതൊരു പ്രയോജനവുമില്ല)


കടിച്ചത് കരിമ്പ് പിടിച്ചതിരുമ്പ്. 

 

  മരത്തിന് കായ ഭാരമോ

 

  അഴകുള്ള ചക്കയിൽ ചുളയില്ല

കടന്നിൽകൂട്ടിൽ കല്ലിടരുത്.

കടന്നു കാൺമോൻ കവി.


ഓണം പഴംചൊല്ലുകൾ - Onam Pazhamchollukal


ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി 


അത്തം കറുത്താൽ ഓണം വെളുക്കും 

ഓണമുണ്ട വയറെ ചൂളം പാടിക്കിട 

കാണാം വിറ്റും ഓണം ഉണ്ണണം 

അത്തം പത്തിന് പൊന്നോണം 

ഓണത്തിനിടയിൽ പുട്ടുകച്ചവടം 

ഉണ്ടെങ്കിൽ ഓണം , ഇല്ലെങ്കിൽ പട്ടിണി 

ഓണം വരാനൊരു മൂലം വേണം 

ഉത്രാടം കഴിയുമ്പോൾ അച്ചിമാർക്കൊക്കെ വെപ്രാളം 

ഓണം പോലെ ആണോ തിരുവാതിര  

 കടവുമായി ബന്ധപ്പെട്ട  പഴംചൊല്ലുകൾ 

കടമപകടം, സ്നേഹത്തിന് വികടം.

കടമാണെങ്കിൽ കമ്മാളനാന രണ്ട്.

കടമില്ലാത്ത കഞ്ഞി ഉത്തമം.

കടമൊരു ധനമല്ല.

കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു.

കടമ്പയ്ക്കൽ കൊണ്ട് കുടമുടയ്ക്കരുത്.

കടമ്പ് ഉടമ്പോടുചേരണം.

കടമ്പ് പൂത്തത് പോലെ.

കടം കാതറുക്കും.

കടം കാലന് തുല്യം.

കടം കൊടുത്താലിടയും കൊടുക്കണം.

കടം കൊടുത്ത് പട്ടിണി കിടക്കരുത്.

കടംകൊണ്ട് കടം കൊടുക്കരുത്.

കടംകൊണ്ട് കളിച്ചാൽ കുളിക്കും.

കടംകൊണ്ട് കുടിവച്ചാൽ കുടികൊണ്ട് കടം വീട്ടില്ല.

കടംകൊള്ളുന്നത് പത്തായക്കാരനോട്.

കടംവാങ്ങി കണ്ടതുചെയ്തവനും മരംകേറി കൈവിട്ടവനും.

കടംവാങ്ങി നെയ്യു കൂട്ടരുത്.

കടംവാങ്ങിയുണ്ടാൽ മനംവാടി വാഴാം.

കടം വീടിയാൽ ധനം.

 

കടലുമായി ബന്ധപ്പെട്ട പഴംചൊല്ലുകൾ

കടലമ്മ പെണ്ണാണെങ്കിൽ ചരുവെങ്കിലും പെറും.

കടലിന് സമമോ കുശവൻ മണ്ണെടുത്ത കുഴി?

കടലിലെ തിരയടങ്ങിയാലും വായിലെ നാക്കടങ്ങില്ല.

കടലിലെ തിരയൊഴിഞ്ഞിട്ട് കുളിക്കാനൊക്കുമോ?

കടലിലെ മത്തിക്ക് കാട്ടിലെ നെല്ലിക്ക.

കടലിലെ മീനിന് മുക്കോനിട്ട പേര്.

കടലിൽ ഇരുമ്പുകിടന്നാലും മനസ്സിൽ ചൊല്ലുകിടക്കില്ല.

കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ.

കടലിൽ പോയ സൂചി കിട്ടുമോ?

കടലിൽ നിന്ന് മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കിട്ടൂ.

കടലിൽ കൊണ്ടുപോയി കായം കലക്കരുത്.

കടലും കടലാടിയും പോലെ.

കടല് കടന്നുവന്ന കന്നാലി കുളത്തിൽ മുങ്ങിച്ചത്തു.

കടല് കുന്നാകും കുന്ന് കടലാകും.

കടല് ചാടാനാവതുണ്ട് തോട് ചാടാനാവതില്ല.

കടല് ചാടിവന്നവന് തോട് ചാടാൻ പണിയോ?

കടല് വറ്റി കക്ക പെറുക്കാൻ കാത്താൽ കുടല് വറ്റി ചാകും.

കടൽതാണ്ടി കായൽതാണ്ടി തോടുതാണ്ടി മടക്കുഴിയിൽ

കടൽ പെരുകിയാൽ കര പെരുകുമോ?

കടവത്ത് കാശും തങ്ങൾ പാപ്പാന്റെ റബിലായത്തും കൂടി വേണ്ട.

കടപ്പുറം കിടക്കുമ്പോൾ കാക്കൂട്ടിൽ കിടക്കണോ? 

 

 നായയുമായി  ബന്ധപ്പെട്ട  പഴംചൊല്ലുകൾ 

കടിക്കാതെ കുടിക്കുകയാണെങ്കിൽ കുടത്തോടെ കുടിക്കണം.

കടിക്കാതെ കുടിക്കുന്നതിൽ നല്ലത് കുടിക്കാതെ മരിക്കുന്നത്.

കടിക്കാനുമില്ല കാരാനുമില്ല.

കടിക്കുന്ന നായയ്ക്കെന്തിനാ മോന്ത?

കടിക്കുന്ന നായയെ മുറുക്കിക്കെട്ടണം.

നായ നടന്നിട്ട് ഒരു കാര്യോമില്ല; നായയ്ക്ക് ഇരിക്കാൻ ഒട്ട് നേരോമില്ല..


ആശാരീടെ കൊഴപ്പോം ഒണ്ട്; തടീടെ വളവും ഒണ്ട്..


കൊതിയൻ ഇലയ്ക്ക് പോയി എനിയ്ക്ക് താഴെ വെളമ്പിയേര്


"പല്ലില്ലെന്നു വെച്ച് അണ്ണാക്ക് വരെ കയ്യിടരുത്"


മറ്റൊരു പതിപ്പ് 


"കക്കാൻ സൗകര്യം ഉണ്ടെന്നു കരുതി വെളുക്കുവോളം കക്കരുത്"


" കടലും കടന്ന് ജയിച്ച്‌ വന്നവൻ കൈതോട്ടിൽ മുങ്ങി മരിച്ചു "


"തനിക്ക്‌ താനും പുരയ്ക്കു തൂണും"


"തട്ടാനേ തങ്കത്തിന്‍റെ മാറ്ററിയൂ"


"കുടിക്കുന്ന വെള്ളത്തില്‍ കാല് കഴുകരുത്"


"പല്ലില്ലെന്നു വെച്ച് അണ്ണാക്ക് വരെ കയ്യിടരുത്"


"ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെ"


"സത്യം വസ്ത്രം ധരിച്ചു പുറത്തിറങ്ങുമ്പോഴേക്കും നുണ നാട് ചുറ്റിക്കറങ്ങി തിരിച്ചു വീട്ടിലെത്തും"


"നോക്കാത്ത രാജാവിനെ തൊഴാന്‍ പോകരുത്"


കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്


"മാണിക്യക്കല്ല് കുപ്പയില്‍ കിടന്നാലും മാണിക്യക്കല്ല് തന്നെ"


"താങ്ങാനാളുണ്ടെങ്കില്‍ തളര്‍ച്ച കൂടും"


ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും ഇലയ്ക്ക്തന്നെയാ ദോഷം"അഞ്ജനമെന്നത് ഞാനറിയും

മഞ്ഞളുപോലെ വെളുത്തിരിക്കും"


"പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാല് പോലെ മൂന്ന് പേര്"


"യക്ഷി പിടി വിട്ടാലും പൂജാരി പിടി വിടുകയില്ല"


"വള്ളക്കൂലി കൊടുത്തിട്ട് കര വഴി നടക്കണോ?"


"കൊച്ചമ്മേടെ കറി കൊള്ളാം, പക്ഷേ എന്‍റെ പാത്രത്തില്‍ വിളമ്പണ്ട"


"മുഷിഞ്ഞ വസ്ത്രത്തിനുള്ളിലും ബുദ്ധിമാന്മാര്‍ ജീവിക്കുന്നു"


"നാല് പണം വരുമ്പോള്‍ നാലരപ്പണം ചെലവാക്കരുത്"


"കുന്തം കൊടുക്കുകയുമില്ല, താനൊട്ടു കുത്തുകയുമില്ല"


"താങ്ങിയാല്‍ തലയില്‍ കയറും, ഓങ്ങിയാല്‍ തല താഴ്ത്തും"


"ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം "


നാണം ഇല്ലാത്തവന്‍റെ ആസനത്തില്‍ ആല് കിളിച്ചാല്‍ അത് അവന് ഒരു തണല്‍ ആയിരിയ്ക്കും


നടുക്കടലില്‍ ചെന്നാലും നായ നക്കിയേ കുടിക്കൂ.


ബ്രഹ്മാവിനാണോ ആയുസ്സിനു പഞ്ഞം..?


ആരാന്‍റെ അമ്മക്ക് ഭ്രാന്ത്‌ പിടിച്ചാല്‍ കാണാന്‍ നല്ല ചേല്.


അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും.


പേറെടുക്കാൻ പോയ അച്ചി ഇരട്ട പെറ്റുചുമ്മാ ചവച്ചോണ്ടിരിക്കുന്ന മുത്തശി അവലു കിട്ടിയാൽ വിടുമോ ?


"കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കിട്ടും"

"മൂക്കിനു താഴെ പുരികം കുരുത്തപ്പോള്‍ കണ്ണ് വായിലായിപ്പോയി"


"ജ്ഞാനി എവിടെയും ജ്ഞാനി, രാജാവ് സ്വരാജ്യത്ത് മാത്രം രാജാവ്"


"കോണകത്തിനു എന്തിനാ കസവ് ""വള്ളം മുക്കും മുന്‍പേ വെള്ളത്തിന്‍റെ ആഴമറിയണം"


"കുന്തക്കാരന്‍റെ കുത്തും കുരുത്തം കെട്ടവന്‍റെ വരവും"


പട്ടിക്ക് എല്ല് ഇഷ്ട്ടം ആയിട്ടല്ല , ഇറച്ചി ആരെങ്കിലും കൊടുക്കണ്ടേ


"വായില്‍ തേന്‍ ഉള്ള ഈച്ചക്ക്‌ വാലില്‍ മുള്ളുണ്ട്"


"മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്‌ "


മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം


അകത്തു രോമം പുറത്തു കത്തി


    അകത്തെ അഴകു മുഖത്തറിയാം


    അകലത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത്


    അകലെയുള്ള ഒന്നിനേക്കാൾ നന്ന്, അടുത്തുള്ള ഒന്ന്


    അകിടു ചെത്തിയാൽ പാലു കിട്ടുമോ ?


    അച്ചിക്കു കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചി പക്ഷം


    അടി തെറ്റിയാൽ ആനയും വീഴും


    അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും


    അടക്കമില്ലാത്ത തത്ത അടുപ്പിൽ


    അതിമോഹം ചക്രം ചവിട്ടിക്കും


   

    അദ്ധ്വാനമില്ലാതെ നേട്ടമില്ല


    അനുഭവം ഗുരു


    അരുതാത്തതു ചെയ്തവൻ കേൾക്കാത്തതു കേൾക്കും


    അല്പജ്ഞാനം ആളേക്കൊല്ലും


    അല്പലാഭം, പെരുംചേതം


    അല്പസംസാരം അതിബുദ്ധി


    അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടറിയൂ


    അലസന്റെ തലച്ചോറ് പിശാചിന്റെ പണിശാല


    അളമുട്ടിയാൽ ചേരയും കടിക്കും


      അവശ്യം സൃഷ്ടിയുടെ മാതാവാണ്


    അഹംഭാവം അധ:പതനത്തിന്റെ നാന്ദി


    അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും.


    ആകാശക്കോട്ട കാറ്റ് വീശുന്നതു വരെ


    ആദ്യം ചെല്ലുന്നവന് അപ്പം

 

    ആപത്ത് പറ്റത്തോടെ


    ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടിയിരിക്കൂ


    ആള് കൂടിയാൽ പാമ്പ് ചാവില്ല


    ആളേറിയാൽ അടുക്കള അലങ്കോലം


    ആഴമുള്ള ആഴിയിലേ മുത്ത് കിടക്കൂ


    ആഴമുള്ള വെള്ളത്തിൽ ഓളമില്ല


    ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത്


    ഇരുണ്ട വെള്ളത്തിൽ ചേരും


    ഇരുന്നിട്ടേ കാൽ നീട്ടാവൂ


    ഇല്ലം മുടക്കി ചാത്തം ഊട്ടരുത്


    ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും 

മറ്റുള്ളോർക്കേ ഉപകരിക്കൂ


    ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു


    ഉരുളുന്ന കല്ലിൽ പുരളുമോ പായൽ


    ഉള്ളത് ഉള്ളപോലെ


    എരിതീയിലേക്ക് എണ്ണ ഒഴിക്കരുത്


    എലിയെകൊല്ലാൻ ഇല്ലം ചുടരുത്


    ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും


    ഏട്ടിൽ കണ്ടാൽ പോര കാട്ടിത്തരണം


    ഏറ്റച്ചിത്രം ഓട്ടപാത്രം


    ഐകമത്യം മഹാബലം


    ഒരു കള്ളം മറ്റൊന്നിലേക്ക്


    ഒരു കോഴി കൂകിയാൽ നേരം പുലരില്ല


    ഒരേറ്റത്തിനൊരിറക്കം


    കടം കൊടുത്ത് ശത്രുവിനെ വാങ്ങരുത്’


    കണ്ടൻ തടിക്ക് മുണ്ടൻ തടി


    കയ്യനങ്ങാതെ വായനങ്ങില്ല


    കരയുന്ന കുഞ്ഞിനേ പാലുള്ളൂ


    കള്ളൻ പറഞ്ഞ നേരും പൊളി


    ക്ഷണിക്കാതെ ചെന്നാൽ ഉണ്ണാതെ പോരാം


    കാറ്റുള്ളപ്പോൾ പാറ്റണം


    കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ


    കോരിയ കിണറ്റിലേ വെള്ളമൂറൂ


    ഗുണികൾ ഊഴിയിൽ നീണ്ട് വാഴാറില്ല


    ചക്കരവാക്കു കൊണ്ട് വയറുനിറയില്ല


    ചത്തകുഞ്ഞിന്റെ ജാതകം നോക്കുമോ


    ചാഞ്ഞ മരത്തിൽ ഓടിക്കയറാം


    ചുണ്ടയ്ക്ക് കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം


    ജാത്യാലുള്ളത് തൂത്താൽ പോകില്ല


    തൻ വീട്ടിൽ താൻ രാജാവ്


    തിടുക്കം കൂട്ടിയാൽ മുറുക്കം കുറയും


    തീക്കൊള്ളി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനേ 

പേടി


    തെളിച്ച വഴിയ്ക്ക് നടന്നില്ലെങ്കിൽ, നടന്ന വഴിയ്ക്ക് തെളിക്കണം


    തോൽവി വിജയത്തിന്റെ നാന്ദി


    ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത്


    നഖം നനയാതെ നത്തെടുക്കുക


      നിറകുടം തുളുമ്പുകയില്ല


    നീതിമാൻ പനപോലെ തഴയ്ക്കും


    നുണയ്ക്ക് കാലില്ല


    പയ്യെത്തിന്നാൽ പനയും തിന്നാം


    പലർചേർന്നാൽ പലവിധം


    പഴകും തോറും പാലും പുളിക്കും


    പിശാചിനുള്ളത് പിശാചിനു *പേവാക്കിനു പൊട്ടഞ്ചെവി


    പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട


    പൊരുതുന്ന ഭാര്യയും ചോരുന്ന തട്ടും ശല്യമാകും


    മൗനം പാതി സമ്മതം


    മടി കുടി കെടുത്തും


  


    മരിക്കാറായ മന്നനെ അധികാരവും മറക്കും


        മുഖം മനസ്സിന്റെ കണ്ണാടി


       മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം


    മുമ്പേ ചിരിക്കും പിമ്പേ അറക്കും


    യുവത്വം ഉന്മത്വം


    രണ്ടു വഞ്ചിയിൽ കാലിടരുത്


    വറചട്ടീന്ന് തീയിലോട്ട്


    വായ ചക്കര, കൈ കൊക്കര


    വാളെടുത്തോരെല്ലാം വെളിച്ചപ്പാടല്ല


    വിഡ്ഢിക്ക് വളരാൻ വളം വേണോ


    വീടുറപ്പിച്ചിട്ട് വേണം നാടുറപ്പിക്കാൻ


    വെപ്പിന്റെ ഗുണം തീറ്റയിലറിയാം


    ശ്രമം കൊണ്ട് ശ്രീരാമനാകാം


    വയറാണ്, ചോറാണ് ദൈവം


    നത്ത് നാട് വിട്ടാൽ, ആ കണ്ടത്തിൽ അല്ലെങ്കിൽ ഈ കണ്ടത്തിൽ!


    ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ


    ഈ കട്ടിൽ കണ്ട് പനിക്കേണ്ട


    ഉച്ചക്കുളി ഊതാരക്കളി


    ഊടും പാവും പോലെ


    ഋണത്താൽ മൈത്രി കെട്ടിടും


    എങ്ങനെ വീണാലും മൂക്കുമ്മേലെ


    ഏട്ടിലങ്ങനെ പയറ്റിലിങ്ങനെ


    ഐകമത്യം മഹാബലം


    ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു


        ഔചിത്യമില്ലാത്ത നായരേ, അത്താഴമുണ്ണാൻ വരികെടോ


    അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും


    അഞ്ചു വിരലും ഒരുപോലയോ?


    കുലതൊടാറായപ്പോൾ തളപറ്റു


    അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം


    അന്നമിട്ടിടത്തു കന്നം വയ്ക്കരുത്


    ആപത്തിനു പാപമില്ല


    പശു കറുത്താലും പാലു കറുക്കുമോ?


ഓടുന്ന കാളയെ ആടുന്ന കമ്പേൽ 


    മനോവ്യാധിക്കു മരുന്നില്ല


    വെട്ടൊന്ന്, മുറി രണ്ട്


    അടിക്കടി; വടി മിച്ചം


    ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല


    അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?

   

 കൈയിലെ കാശ്, വായിലെ ദോശ


    ഈളം കന്നിനു ഭയമറിഞ്ഞുകൂട


    നീരില്ലെങ്കിൽ മീനില്ല


    ചിരട്ടയിൽ വെള്ളം, എറുമ്പിനു സമുദ്രം


    ചുക്കില്ലാത്ത കഷായമില്ല


    വിരലു വീങ്ങിയാൽ ഉരലാകുമോ?


    പത്ത് പണമുള്ളവനും പത്ത് ചൊറിയുള്ളവനും ഉറക്കമില്ല


    അച്ച നോക്കിയേ കൂച്ചു കെട്ടാവു


    അച്ചി കടിച്ചതേ കൊച്ചു കുടിക്കൂ


    അച്ചാണിയില്ലാതെ തേർ മുച്ചാൺ ഓടുകയില്ല


    അച്ചി തുള്ളിയ കട കൂട്ടിയും തുള്ളും


    അജ്ഞത അനുഗ്രഹമാകുന്നിടത്തു ബുദ്ധിമാൻ മണ്ടനാകും


    അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും


    അഞ്ചഞ്ചുപലം ഒന്നഞ്ചുപലം


    അഞ്ചാമത്തെ പെണ്ണ് ആരവാരത്തോടെ


    അഞ്ചാമത്തെ പെണ്ണ് കെഞ്ചിയാലും കിട്ടില്ല


    അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്


    അഞ്ചിലേ പിഞ്ചിലേ കൊഞ്ചാതെ


തീയിൽകുരുത്തത് വെയിലത്ത് വാടുമോ ?


    അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം


    അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ


    വെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല


    ഇരുന്നീട്ട് വേണം കാൽ നീട്ടാൻ


    ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ


    ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി


    കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി


    കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത്


    ചാത്തപ്പനെത്ത് മഅശറ


    ചിന്ത ചിത വിരിക്കും


    ചെറിയ പാമ്പായാലും വല്യ വടി കൊണ്ട് തല്ലേണം


    ചെർമ്മം വയനാട്ടീ പോയ പോലെ


    തല പോയ തെങ്ങിനെന്ത് കാറ്റും പെശറും


    തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി


    നഞ്ചെന്നിനാ നന്നാഴി


    നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ


    പള്ളിയിലിരുന്നാൽ പള്ളേല്‌ പോകൂല


    പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം


    പള്ളീ പോയി പറഞ്ഞാമതി


    പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ


    ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ


    പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി


    മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും


    മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്


    മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം


    മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും


    മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ..


    സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം


    മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി?


    അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു


അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായർക്ക്‌ കൊഞ്ച്‌ പക്ഷം


    അടുക്കള പിണക്കം അടക്കി വയ്ക്കണം


    അടുക്കളപ്പെണ്ണിനു അഴകു വേണമോ?


    അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം

 

അമ്മയുമായി   ബന്ധപ്പെട്ട  പഴംചൊല്ലുകൾ 


    അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും


    അമ്മയും മകളും പെണ്ണു തന്നെ


    അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന


    അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല


    അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല


    അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്


    അമ്മായി ഉടച്ചത്‌ മൺച്ചട്ടി ,മരുമകൾ ഉടച്ചത്‌ പൊൻച്ചട്ടി


    അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ലപെണ്ണുമായി  ബന്ധപ്പെട്ട  പഴംചൊല്ലുകൾ 

    നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും


    പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌

 

   പുത്തനച്ചി പുരപ്പുറം തൂക്കും


   പെൺകാര്യം വൻകാര്യം


   പെൺചിത്തിര പൊൻചിത്തിര


   പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി


    പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി


    പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു


    പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം


    പെണ്ണിനു പെൺ തന്നെ സ്ത്രീധനം


    പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും


    പെണ്ണും കെട്ടി കണ്ണും പൊട്ടി


    പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല


    പെൺപട പടയല്ല്ല,മൺചിറ ചിറയല്ല


    പെൺപിറന്ന വീടു പോലെ


    പെൺബുദ്ധി പിൻബുദ്ധി


    പെറ്റവൾക്കറിയാം പിള്ളവരുത്തം


    മകം പിറന്ന മങ്ക


    മണ്ണും പെണ്ണും നന്നാക്കുന്ന പോലെ


    മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു


    വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ


    വേലക്കള്ളിക്കു പിള്ളസാക്ഷി


    സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും


    അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം

  

  അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല


   ഇല്ലത്തു പെൺപെറ്റപോലെ


   നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും


    നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം


    നാരീശാപം ഇളക്കിക്കൂട

അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല


    അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?

    അണ്ണാൻ കുഞ്ഞിനും തന്നാലായത്

    അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ

    അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?

    അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്

    അരിയെറിഞ്ഞാൽ ആയിരം കാക്ക

        ആടു കിടന്നിടത്ത് പൂട പോലുമില്ല

 

 ആനയുമായി  ബന്ധപ്പെട്ട  പഴംചൊല്ലുകൾ 

    ആന കൊടുത്താലും ആശ കൊടുക്കരുത്

    ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ

    ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?

    ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല

    ആന വായിൽ അമ്പഴങ്ങ
    അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ

    അടിതെറ്റിയാൽ ആനയും വീഴും

 

ആന മെലിഞ്ഞാലും ആലയിൽ കെട്ടരുത്.

 അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്. 


    ആന ചെല്ലുന്നത് ആനക്കൂട്ടത്തിൽ


    ആനയെ ആട്ടാൻ ഈർക്കിലോ

  

    ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

    

  കൈ വിട്ട കല്ലും, വായ് വിട്ട വാക്കും

  
  ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

        ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു

    തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം

    താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും

    

    തിരിഞ്ഞു കളിയും മാടിക്കെട്ടു

 

    ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ

 

    മൃഗങ്ങളുമായി ബന്ധപ്പെട്ട പഴംചൊല്ലുകൾ

    നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും

      ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്

    നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട

    പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?

    പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം

    പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല

    പശു കിഴടായാലും പാലിൻറെ രുചിയറിയുമോ

    പണത്തിനു മീതെ പരുന്തും പറക്കില്ല

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.

    പാണനു് ആന മൂധേവി

    പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം

    പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം

    പൂച്ചയ്ക്കാര് മണികെട്ടും

    പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു

    പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.

    പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്

    മിണ്ടാപ്പൂച്ച കലമുടക്കും

    മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട

    മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു

    വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്

    വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.

    വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്  

    വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
 കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.

       കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .

    കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും

    കുരക്കുന്ന പട്ടി കടിക്കില്ല

    കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ

    കുരങ്ങൻറെ കയ്യിലെ പൂമാല പോലെ
    കൊക്കെത്ര കുളം കണ്ടതാ

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം

    ഗതികെട്ടാൽ പുലി പുല്ലും തിന്നും

    ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും

 ആളുകൂടിയാൽ പാമ്പ് ചാവില്ല

    ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും

    ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
"കുതിരയില്ലാത്ത നാട്ടില്‍ കഴുത തമ്പുരാന്‍ "


"പൂച്ചയില്ലാത്തിടത്തു എലി വെളിച്ചപ്പാട് "

 

പോത്തിനെന്തു ഏത്തവാഴ ??


    ആടറിയുമോ അങ്ങാടി വാണിഭം

"ചേറ്റില്‍ പുതഞ്ഞ ആനയെ വേണമെങ്കില്‍ കാക്കയും കൊത്തും" 

 മുത്തൻ കാളയെ കതിരിട്ടു പിടിക്കാൻ ഒക്കില്ല


മല എലിയേ പെറ്റു

  നല്ല കുതിര നടന്ന് പെടുക്കും 

ആര്‍ക്ക് ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പോറുതി ഇല്ല

"എലിയെ പിടിക്കുന്ന പൂച്ച കലവുമുടയ്ക്കും"

കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ  

 


You May Also Like


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SBI Recruitment of 2000 Probationary Officers

  SBI Recruitment of 2000 Probationary Officers Contents [ hide ] Applications are invited from eligible Indian Citizens for appointments as Probationary Officer in State Bank of India.  Prospective candidates, who aspire to join State Bank of India as a Probationary Officer, can apply after carefully reading the advertisement regarding eligibility criteria, online registration processes, payment of application fee, issuance of call letters, process & pattern of examinations/ interview, etc. and ensure that they fulfill the stipulated criteria and follow the prescribed processes.  SBI Recruitment Details Post: Probationary Officer Address : State bank of India, Central Recruitment and Promotional Department, Corporate Center, Mumbai Minimum Salary : Rs 27,620/- (with 4 advance increments) Pay Scale:  23700-980/7-30560-1145/2-32850-1310/7-42020  Educational Requirements: Graduation in any discipline from a recognized University Those who are in the Final Year/

ശരീരഭാരം കുറക്കാനുപയോഗിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ്

 ശരീരഭാരം കുറക്കാനുപയോഗിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ്  Contents [ hide ] നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് കലോറി. വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിനം  നിലനിർത്താൻ നിങ്ങളുടെ ശരീരത്തിന് അവ ആവശ്യമാണ്. എന്നാൽ വളരെയധികം കൂടുന്നത് നിങ്ങൾ ആഗ്രഹിക്കുന്ന ഒന്നല്ല. കുറഞ്ഞ കലോറി ഭക്ഷണം കഴിക്കുന്നത് ഭാരം നിയന്ത്രണം, മെച്ചപ്പെട്ട മാനസികാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ നിലനിർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഈ ഭക്ഷണങ്ങൾ എന്തൊക്കെയാണ്? ശരി, അവ സാധാരണയായി പച്ചക്കറികളാണ്. ഉയർന്ന അളവിൽ ലയിക്കാത്ത നാരുകളും ജലവും അടങ്ങിയതാണ് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ. ഓരോ മുതിർന്ന വ്യക്തിക്കും ദിവസവും കുറഞ്ഞത് 1200 കലോറി ഉണ്ടായിരിക്കണം. കുറഞ്ഞ കലോറി ഭക്ഷണം കഴിക്കുന്നത് ഈ കലോറി ലക്ഷ്യത്തെ നിറവേറ്റുകയും കൂടുതൽ നേരം വയറു നിറഞ്ഞതു പോലെ ഇരിക്കുകയും വേണം. ഇത് അധിക കലോറി ചേർക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. മുള്ളങ്കി? ബ്രോക്കോളി? ... ആപ്പിൾ?....  ഈ കുറഞ്ഞ കലോറി ഭക്ഷണങ്ങളെക്കുറിച്ചും അതിലേറെ കാര്യങ്ങളെക്കുറിച്ചും അറിയാൻ അവസാനം വരെ വായിക്കുക. ആപ്പിൾ:- കുറഞ്ഞ കലോറിയും ധാരാള

Enjoy Enjaami Malayalam Lyrics

 Enjoy Enjaami Malayalam Lyrics Contents [ hide ] ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്ന എഞ്ചോയ് ഇംജാമി പാട്ടിന്റെ മലയാളം വരികൾ ആണ് കൊടുക്കുന്നത്  Artist: Dhee ft. Arivu Producer: Santhosh Narayanan Director: Amith Krishnan (Studio MOCA) Produced by: Maajja മലയാളം വരികൾ : കൂകൂ കൂകൂ ... താത്ത താത്ത കള വെട്ടി കൂകൂ കൂകൂ ... പോന്തുല യാരു മീൻകൊത്തി കൂകൂ കൂകൂ ... തണ്ണിയിൽ ഓടും താവളയ്ക്കി കൂകൂ കൂകൂ ... കമ്പളി പൂച്ചി തങ്കച്ചി അല്ലിമലർ കൊടി അംഗദമേ ഒട്ടാര ഒട്ടാര സന്താനമേ മുല്ലൈ മലർ കൊടി മുത്താലമേ ഇംഗുരു ഇംഗുരു കുത്താലമേ സുറുക് പൈയമ്മ വെത്താല മട്ടായിയമ്മ സോമന്ദ കായിയമ്മ മത്തളം കൊട്ടുയമ്മ തായമ്മ തായമ്മ എന്നാ പണ്ണ മായമ്മ വല്യംമ്മ പേരാണ്ടി സംഗതിയ കേള്ളേണ്ടി കണ്ണാടിയെ കാണാംടി ഇന്താ റാ പേരാണ്ടി അന്നക്കിളി അന്നക്കിളി അടി ആളാമരാക്കേലെ വന്നാക്കിളി നല്ലപ്പടി വാഴചൊല്ലി ഇന്ധ മണ്ണാ കൊടുത്താനെ പൂർവകൊടി കമ്മാങ്കര കാണിയെല്ലാം പാടി തിരിഞ്ജാനേ ആദിക്കൂടി നായി നരി പൂനൈകുന്തൻ ഇന്താ എറിക്കോലാം കൂടാ സ്വന്തമാടി എൻജോയ്, എഞ്ചാമി വാങ്കോ വാങ്കോ ഒന്നാഗി അമ്മായി അമ്പാരി ഇന്താ ഇന്താ മുമ്മാറി എൻജോയ്, എ