കുരുമുളകിട്ട് വരട്ടിയ ബീഫ്
കേരള സ്റ്റൈൽ ബീഫ് കറിയുടെ അവലോകനം
ഏതൊരു മലയാളിയുടേയും വികാരമാണ് നല്ല നാടൻ ബീഫും പൊറോട്ടയും.ചോറിന്റെ കൂടെയും ചപ്പാത്തി, അപ്പം, ദോശ എന്നിവയുടെ കൂടെയും നല്ലൊരു കിടിലൻ വിഭവമാണ് ബീഫ്. അത്തരത്തിലുള്ള നല്ല നാടൻ ബീഫ് കുരുമുളകിട്ട് വരട്ടിയെടുക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചേരുവകൾ - ആവശ്യമായ സാധനങ്ങൾ
1) ബീഫ് - 500 ഗ്രാം
2) വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 2 tsp
3) പച്ചമുളക് - 3 എണ്ണം
4) മുളക് പൊടി - 1 tsp
5) മല്ലിപ്പൊടി - 1. 5 tsp
6) ഗരം മസാല -2tsp
7 ) മഞ്ഞൾപ്പൊടി - 1 tsp.
8 ) കുരുമുളക് പൊടി - 2 tsp
9 ) ചെറിയ ഉള്ളി - 250 ഗ്രാം
10) തക്കാളി - 1
11) ഉപ്പ് - ആവശ്യത്തിന്
12) വെളിച്ചെണ്ണ - 1 tsp
തയ്യാറാക്കൽ
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം നന്നായി കഴുകി വൃത്തിയാക്കിയ ബീഫിലേയ്ക്ക് മിക്സ് ചെയ്യുക. അര മണിക്കൂർ എങ്കിലും റെസ്റ്റ് ചെയ്യാൻ വയ്ക്കുക. അര മണിക്കൂറിന് ശേഷം കുക്കറിൽ നന്നായി വേവിച്ചെടുക്കുക. 5-6 വിസിൽ വേണ്ടി വരും.
അതിനു ശേഷം അടി കട്ടിയുള്ള ഒരു പാൻ എടുക്കുക. മസാല തയ്യാറാക്കാൻ വേണ്ടുന്ന ചേരുവകൾ
1) വെളിച്ചെണ്ണ - 2 tsp
2) സവാള - 2 എണ്ണം
3) കറിവേപ്പില - ആവശ്യത്തിന്
4) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1tsp
5) തക്കാളി - 1
പാൻ സ്റ്റൗവിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കുക, ചൂടായതിനു ശേഷം മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം നന്നായി വഴറ്റുക. നന്നായി വഴറ്റിയതിനു ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി 1 tsp ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേയ്ക്ക് വേവിച്ച ബീഫ് ചേർത്ത് ഇളക്കുക. നന്നായി മിക്സ് ചെയ്ത് വേവിക്കുക. ബീഫിലെ വെള്ളം എല്ലാം വറ്റിച്ചെടുക്കുക. അവസാനം കുറച്ച് ഗരം മസാലയും, കുരുമുളക് പൊടിയും ചേർക്കുക.( അര ടീസ്പൂൺ) കുറച്ച് കറിവേപ്പില ചേർത്ത് ഇളക്കുക.
നല്ല ടേസ്റ്റിയായിട്ടുള്ള ബീഫ് വരട്ടിയത്റെഡി...