ചീര പൂവുകൾക്കുമ്മ കൊടുക്കുന്ന - Cheera Poovukallkkumma Song Lyrics

 ചീര പൂവുകൾക്കുമ്മ കൊടുക്കുന്ന - Cheera Poovukallkkumma Song Lyrics 
Cheera Poovukallkkumma - Song Details

Song Details Credits
Song- ചീര പൂവുകൾക്കുമ്മ കൊടുക്കുന്ന..
Music - രവീന്ദ്രൻ
Lyricist- P.K ഗോപി
സിംഗർ - K.S ചിത്ര
ഫിലിം / Album- ധനം


ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ 
നീലക്കുരുവികളെ .....

ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ 
നീലക്കുരുവികളെ ..

ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ 
നീലക്കുരുവികളെ 
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ 
വിങ്ങിക്കരയണ കാണാ പൂവിന്റെ 
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടി ഉറക്കാമോ 

ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ 
നീലക്കുരുവികളെ...

(Music) 

തെക്കേ മുറ്റത്തെ... മുത്തങ്ങ പുല്ലിൽ 
മുട്ടി ഉരുമ്മി ഉരുമ്മി ഇരിക്കണ പച്ചക്കുതിരകളെ 
തെക്കേ മുറ്റത്തെ മുത്തങ്ങ പുല്ലിൽ 
മുട്ടി ഉരുമ്മി ഉരുമ്മി ഇരിക്കണ പച്ചക്കുതിരകളെ

വെറ്റില നാമ്പു മുറിക്കാൻ വാ 
കസ്തൂരി ചുണ്ണാമ്പ് തേയ്ക്കാൻ വാ 
കൊച്ചരി പല്ല് മുറുക്കി ചുവക്കുമ്പൾ 
മുത്തശ്ശി അമ്മയെ കാണാൻ വാ 

ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ 
നീലക്കുരുവികളെ 

(Music) 

മേലെ വാര്യത്തെ പൂവാലി പയ്യ് 
നക്കി തുടച്ചു മിനുക്കി ഒരുക്കണ 
കുട്ടി കുറുമ്പ് കാരി 
മേലെ വാര്യത്തെ പൂവാലി പയ്യ് 
നക്കി തുടച്ചു മിനുക്കി ഒരുക്കണ 
കുട്ടി കുറുമ്പ്കാരി 


കിങ്ങിണി മാല കിലുക്കൻ വാ 
കിന്നരി പുല്ലു കടിക്കാൻ വാ 
തൂവെള്ളി കിണ്ടിയിൽ പാലു പതയുമ്പോൾ 
തുള്ളി കളിച്ചു നടക്കാൻ വാ 

ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ 
നീലക്കുരുവികളെ 
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ 
വിങ്ങിക്കരയണ കാണാ പൂവിന്റെ 
കണ്ണീരൊപ്പാമോ.. ഊഞ്ഞാലാട്ടി ഉറക്കാമോ

ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ...
നീലക്കുരുവികളെ ...

You May Also Like


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.