പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ


പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ



പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും.

 പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. 

പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കൊഴപ്പമില്ല, ഹോസ്പിറ്റലിൽ അതു കണ്ടു പിടിക്കാം.

Big Four Indian Snakes

ഇന്ത്യയിലുള്ള വിഷ പാമ്പുകളിൽ പ്രധാനപെട്ട നാല് പാമ്പുകളാണ്, അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി. ഇവയെ ബിഗ് ഫോർ സ്‌നേക്‌സ്‌ എന്നാണ് അറിയപ്പെടുന്നത് 

അണലി (Russel's Viper)

അണലി (Russel's Viper)


തണുപ്പ് കാലങ്ങളായ ഡിസംബർ, ജനുവരി മാസങ്ങളിൽ കൂടുതലായി നമ്മുടെ വീടിന്റെ പരിസരങ്ങളിലും വിറകുപുരയിലും പഴയ കല്ലുകൾക്കടിയിലും ഓടുകൾ, ചപ്പുചവറുകൾ, മരങ്ങൾ തുടങ്ങിയവരുടെ ഇടയിലും ഒക്കെ കാണാൻ സാധ്യതയുള്ള പാമ്പാണ് അണലി

ചില സ്ഥലങ്ങളിൽ അണലിയെ 'വട്ടക്കൂറ', 'ചേനത്തണ്ടൻ', 'തേക്കില പുള്ളി' എന്നൊക്കെ അറിയപ്പെടാറുണ്ട്. അണലിയുടെ പ്രത്യേകതയാണ് ഇവയുടെ വലിയ വിഷപ്പല്ല്. അതുകൊണ്ട് തന്നെ അണലിയുടെ കടിയേറ്റാൽ വിഷം ആഴത്തിൽ ഇറങ്ങി ചെല്ലാനും വലിയ മുറിവുണ്ടാക്കാനും സാധ്യതയുണ്ട്.

ഇതിന് മണ്ണിന്റെ നിറവും ദേഹത്തുനിറയെ പുള്ളികളും ഉണ്ട്, തലയാണെങ്കിൽ വലുതും തൃകോണാകൃതിയിലും ആണ്. രാത്രിയിൽ ഇരപ്പിടിക്കാനിറങ്ങുന്ന അണലിയെ പെട്ടെന്ന് കണ്ടു തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എലി, പെരുച്ചാഴി എന്നിവയെ ആണ് അണലിയുടെ ഇരകൾ.

അണലിയുടെ വിഷം രക്ത പര്യയന വ്യവസ്ഥയെ ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ കടിയേറ്റാൽ അവിടെ അസഹ്യമായ വേദനയും നീരും ഉണ്ടാകും. കടിച്ച ഭാഗത്തുനിന്നും, മോണകളിൽ നിന്നും, മൂത്രത്തിലൂടെയും രക്തം ഒലിച്ചുകൊണ്ടിരിക്കും, രക്തം കട്ടപിടിക്കുന്നത് തടസ്സപ്പെടുന്നതുകൊണ്ടാണിത്.

മൂർഖൻ ( Spectacled Cobra, Naja Naja)

മൂർഖൻ ( Spectacled Cobra, Naja Naja)



വിഷപ്പാമ്പുകളിൽ വളരെ പ്രധാനിയാണ് മൂർഖൻ. ദക്ഷിണ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ആണ് ഈ പാമ്പുകളെ കൂടുതൽ ആയി കാണുന്നത്. മൂർഖൻ, വെമ്പാല, പുല്ലാനി, സർപ്പം, പത്തിക്കാരൻ, നല്ലൊൻ പാമ്പ്‌ നാഗം എന്നിങ്ങനെ വിവിധ പേരുകളിൽ ഓരോ സ്ഥലങ്ങളിലും അറിയപ്പെടുന്നു.

മൂർഖൻ പാമ്പുകൾ നല്ല ഭംഗിയുള്ള പാമ്പുകളാണ്, പക്ഷെ ഇതിന്റെ വിഷം അതിമാരകമായ ന്യൂറോട്ടോക്സിൻ ആണ്. അതായത് മനുഷ്യരുടെ നാഡി വ്യവസ്ഥയെയും ഹൃദയത്തെയും ബാധിക്കുന്നതാണ്. പെട്ടെന്ന് ചികിത്സ നൽകിയില്ലെങ്കിൽ മരണപെട്ടുപോകാൻ കാരണമാകും.

സാധരണയായി പലനിറത്തിലുള്ള മൂർഖൻ പാമ്പുകൾ നമ്മുടെ നാട്ടിൽ കണ്ടു വരാറുണ്ട്. കറുത്ത നിറമുള്ള മൂർഖൻ, കരിമൂർഖൻ എന്നാണ് ചിലപ്പോൾ സ്ഥലങ്ങളിൽ അറിയപ്പെടുന്നത്, അതെ സമയം തവിട്ട് നിറമുള്ളതിനെ പുല്ലാനി മൂർഖൻ എന്നും, മഞ്ഞ നിറമുള്ളതിനെ സ്വർണ നാഗം അല്ലെങ്കിൽ നാഗം എന്നും അറിയപ്പെടുന്നു.

വളരെ ഭംഗിയായി പത്തി വിടർത്തി നിൽക്കുന്നത് കൊണ്ട് പാമ്പാട്ടികൾ ഇവയെ പിടിച്ചു പ്രദർശനം നടത്താറുണ്ട്, പക്ഷെ ഇപ്പോൾ നിയമം മൂലം അത് തടഞ്ഞിരിക്കുകയാണ്. കൂടാതെ മൂർഖൻ പാമ്പുകൾക്ക് കഥകളിലും, സംസ്‍കാരങ്ങളിലും, വിശ്വാസങ്ങളിലും വലിയ സ്ഥാനമാണ് ഉള്ളത്.

മൂർഖൻ പാമ്പ്‌ കടിയേറ്റാൽ പ്രധാനമായും ഛർദി, നാഡികളുടെയും പേശികളുടെയും തളർച്ച, ബോധക്ഷയം, മരവിപ്പ്, കാഴ്ച മങ്ങൽ എന്നിവ ഉണ്ടാകും. എത്രയും പെട്ടെന്ന് ആന്റിവെനം കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ ജീവൻ രക്ഷിക്കാൻ പറ്റും.

വെള്ളിക്കെട്ടൻ (Common Indian Krait)

വെള്ളിക്കെട്ടൻ (Common Indian Krait)



ഇന്ത്യയിലും ബംഗ്ലാദേശിലും പ്രധാനമായും കാണപ്പെടുന്ന ഏറ്റവും ഉയർന്ന വിഷമുള്ള ഒരു പാമ്പാണ് വെള്ളിക്കെട്ടൻ അല്ലെങ്കിൽ ശംഖുവരയൻ. ഇത് ഇന്ത്യയിലെ തന്നെ ബിഗ് ഫോർ പാമ്പുകളിൽ ഒരംഗമാണ്. ഇന്ത്യയിലും ബംഗ്ലാദേശിയും പാമ്പ് കടിയേറ്റുണ്ടായ മരണങ്ങളിൽ അധികവും ഇവ മൂലമാണ്.

 കേരളത്തിൽ പ്രാദേശികമായി പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. വെള്ളിക്കെട്ടൻ , ശംഖുവരയൻ, മോതിരവളയൻ, എട്ടടി വീരൻ, വളവളപ്പൻ, വളയപ്പൻ, കെട്ടു വളയൻ, കരിവേല, രാജില, വള കഴപ്പൻ, വളേർപ്പൻ, കൊട്ടു പൊള്ളൻ എന്നിങ്ങനെയാണ്. ഇതിന്റെ ശരാശരി വലിപ്പം 3 അടിയാണ്, 175 cm വലിപ്പം ഉള്ളതിനെ വരെ ലഭിച്ചിട്ടുണ്ട്.

എണ്ണക്കറുപ്പ് നിറം ഉള്ള ശരീരത്തിൽ വെള്ളനിറത്തിൽ ഉള്ള ഇരട്ട വരകൾ, ശരീരത്തിന്റെ തുടക്കത്തിൽ വരകൾ കാണാറില്ല. ഇവയുടെ കുഞ്ഞുങ്ങളിൽ ചിലപ്പോൾ തുടക്കത്തിലേ വരകൾ കാണാം. വളരെ മങ്ങിയ നിറങ്ങളിലും ഇവയെ കണ്ടുവരാറുണ്ട്. പുറത്ത് നെടുനീളെ നട്ടെല്ലിന് മുകളിലൂടെ ഷഡ്ഭുജാകൃതിയിലുള്ള ശൽക്കങ്ങൾ, കഴുത്തിനെക്കാൾ അല്പം മാത്രം വലിപ്പം കൂടിയ തല.

എല്ലാ ആവാസ വ്യവസ്ഥയിലും ഇവ വ്യാപകമായി കാണപ്പെടുന്നു. മറ്റുപാമ്പുകളെ പോലെ വെള്ളിക്കെട്ടനും രാത്രി സമയങ്ങളിലാണ് ഇരപിടിക്കാൻ ഇറങ്ങുന്നത്. മറ്റ് ചെറിയ പാമ്പുകൾ, എലി, തവള, ചെറിയ സസ്തനികൾ, ഓന്ത്, പല്ലി, അരണ, മുതലായവയാണ് ഇതിന്റെ ആഹാരം.

ഇന്ത്യയിലെ ഏറ്റവും വിഷ വീര്യമുള്ള പാമ്പാണ് വെള്ളിക്കെട്ടൻ. അതായത് ചെറിയ തരത്തിലുള്ള വിഷാംശം മതി മരണത്തിന് കാരണമാകാൻ. ഇവയുടെ വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിന്‍ എന്ന രാസ പദാർത്ഥം അടങ്ങിയിട്ടുള്ളതിനാൽ ഇത് ബാധിക്കുന്നത് മനുഷ്യരുടെ നാഡി വ്യവസ്ഥയെ ആണ് .

വെള്ളിക്കെട്ടന്റെ കടിയേറ്റാൽ കാഴ്ചമങ്ങൽ, ഓർമ്മക്കുറവ്, മരവിപ്പ്, ഓക്കാനം, ഛർദ്ദി, തുടർന്ന് ബോധക്ഷയവും, ചികിത്സ ലഭിച്ചില്ലെങ്കിൽ മരണവും സംഭവിക്കാം. ചികിത്സ കിട്ടാതെയുള്ള മരണനിരക്ക് 70-80% വരെയാണ്. വളരെ ചെറിയ വിഷപ്പല്ലുകൾ ആയതു കൊണ്ട് കടിയേറ്റാലും കാര്യമായ വേദന ഉണ്ടാകാറില്ല. ഉറക്കത്തിൽ ഇവയുടെ കടിയേറ്റ് അറിയാതെ മരണപ്പെട്ട സംഭവങ്ങളും ധാരാളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചുരുട്ട മണ്ഡലി (Saw-scaled Viper)


ചുരുട്ട മണ്ഡലി - Saw-scaled Viper



വളരെ അപകടകാരിയും മാരക വിഷമുള്ളതുമായ പാമ്പാണ് ചുരുട്ട മണ്ഡലി. അണലി വിഭാഗത്തിൽ പെട്ട ഇവ ചുരുട്ട, മണ്ഡലി എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. മൂർഖൻ പാമ്പിനെക്കാളും അഞ്ചിരട്ടി മാരകമാണ് ചുരുട്ട മണ്ഡലിയുടെ വിഷം.

അണലിയുടേത് പോലെ തന്നെയാണ് ഇതിന്റെ ശരീരം, കൂടാതെ വിഷം ബാധിക്കുന്നത് രക്തത്തെയും വൃക്കയുടെ പ്രവർത്തനത്തെയും ആണ്. രക്തം കട്ടപ്പിടിക്കാതെ കടിയേറ്റയിടത്തും മോണയിൽ നിന്നും മൂത്രത്തിൽ നിന്നും വരുന്നു.

കടിയേറ്റ സ്ഥലത്ത് കഠിനമായ വേദനയും, നീരുവെക്കുകയും ചെയ്യുന്നു, ചിലപ്പോൾ പൊള്ളിയതുപോലെ കുമിളകൾ വരുകയും ചെയ്യുന്നു. ചിലപ്പോൾ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.

ഇത് പകൽ നേരം വെയിൽ കായാൻ പുറത്തിറങ്ങുന്നത് മനുഷ്യർക്ക്‌ അപകട സാധ്യത കൂട്ടുന്നു. മണ്ണിന്റെയും കല്ലിന്റെയും നിറം ആയതിനാൽ പകൽ പോലും ചിലപ്പോൾ തിരിച്ചറിയാൻ കഴിയില്ല. ഇവ ഓന്ത്, തവള, എലി, ചെറു കീടങ്ങൾ എന്നിവയെ ആണ് ഇരകൾ ആകുന്നത്. 

പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്‌:


1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌.
കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. 

2.ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോ, മുണ്ടോ,തോര്‍ത്തോ) അരിക്‌ കീറികടിയേറ്റ ഭാഗത്തിന്‌ മുകളിൽ ചെറുതായി  കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം മുറുക്കെ കെട്ടരുത്‌. 

3.കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയോ കീറി എടുക്കാനോ  ശ്രമിക്കരുത് 

4.രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക.

5.എത്രയും വേഗം ASV (ആന്റി സ്നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.

6. ഫലപ്രദമായ ആന്റിവെനം ബിഗ് ഫോർ കൂട്ടത്തിലുള്ള എല്ലാ പാമ്പിന്റെ വിഷത്തിനും കൊടുക്കാവുന്ന പൊതുവായ മരുന്നാണ്, അതുകൊണ്ട് തന്നെ മറ്റു പച്ചില മരുന്നുകളൊന്നും നൽകേണ്ടതില്ല.

7. എല്ലാ പാമ്പ് കടിയും മരണത്തിലേക്ക് നയിക്കുന്ന മാരകമല്ല, അവയെ ഉപദ്രവിക്കും എന്ന് തോന്നുമ്പോൾ രക്ഷപെടാൻ ആണ് കടിക്കുന്നത്, അല്ലെങ്കിൽ ഇരപ്പിടിക്കാൻ,  അല്ലാതെ സാധാരണ രീതിയിൽ കടിക്കില്ല.

8. ചെറിയ കടിയായാലും വലിയ കടിയായാലും ചികിത്സ അത്യാവശ്യം ആണ്, പാമ്പിന്റെ ഉമിനീർ മുറിവിലൂടെ രക്തത്തിൽ കാലർന്നാലും പഴുപ്പ് വന്നു മാരക അസുഖം വരാം.

പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള കേരളത്തിലെ ആശുപത്രികളുടെലിസ്റ്റ്:

1.തിരുവനന്തപുരം ജില്ല:

1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്.
2- SAT തിരുവനന്തപുരം.
3 -ജനറൽ ആശുപത്രി, തിരുവനന്തപുരം
4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.
5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം
6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.
7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
8-KIMS ആശുപത്രി

2. കൊല്ലം ജില്ല :

1- ജില്ലാ ആശുപത്രി, കൊല്ലം.
2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ .
4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.
5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.
7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.
8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം.
10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം.
11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.
12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

3. പത്തനംതിട്ട ജില്ല:

1). ജനറൽ ആശുപത്രി, പത്തനംതിട്ട
2). ജനറൽ ആശുപത്രി, അടൂർ
3). ജനറൽ ആശുപത്രി, തിരുവല്ല
4). ജില്ലാ ആശുപത്രി, കോഴഞ്ചേരി
5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി
7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല .
8.)ഹോളിക്രോസ് ആശുപത്രി, അടൂർ
9). തിരുവല്ല മെഡിക്കൽ മിഷൻ

4. ആലപ്പുഴ ജില്ല :

1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2). ജില്ലാ ആശുപത്രി, മാവേലിക്കര
3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ
5). കെ സി എം ആശുപത്രി, നൂറനാട്

5. കോട്ടയം ജില്ല :

1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്.
2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.
3- ജനറൽ ആശുപത്രി, കോട്ടയം.
4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.
5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
7- കാരിത്താസ് ആശുപത്രി
8- ഭാരത് ഹോസ്പിറ്റൽ

6. എറണാകുളം ജില്ല :

1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.
2- ജനറൽ ആശുപത്രി, എറണാകുളം.
3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.
4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല).
5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം
6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.
7- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി.
8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം.
10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം.
11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.
12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.
13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

7. തൃശ്ശൂർ ജില്ല :

1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്.
2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.
3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
4- മലങ്കര ആശുപത്രി, കുന്നംകുളം.
5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.
6- അമല മെഡിക്കൽ കോളേജ്, തൃശൂർ.
7-ജനറൽ ആശുപത്രി, തൃശ്ശൂർ.
8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ.
10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

8. പാലക്കാട് ജില്ല :

1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
2- പാലന ആശുപത്രി.
3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം.
4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.
5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.
6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി.
7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ.
8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
10-ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ

9. മലപ്പുറം ജില്ല :

1- മഞ്ചേരി മെഡിക്കൽ കോളേജ്.
2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.
3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ.
6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.
9- ജില്ലാആശുപത്രി, തിരൂർ.
10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

10. ഇടുക്കി ജില്ല :

1-ജില്ലാ ആശുപത്രി, പൈനാവ്
2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം
4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
5-താലൂക്ക് ആശുപത്രി, അടിമാലി
6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

11. വയനാട് ജില്ല

1-ജില്ലാ ആശുപത്രി, മാനന്തവാടി
2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
3-ജനറൽ ആശുപത്രി, കൽപ്പറ്റ
4-വിംസ് മെഡിക്കൽ കോളേജ്

12. കോഴിക്കോട് ജില്ല

1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്
2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്
3-ബേബി മെമ്മോറിയൽ ആശുപത്രി
4-ആശ ഹോസ്പിറ്റൽ,വടകര
5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
6-ജനറൽ ആശുപത്രി, കോഴിക്കോട്
7-ജില്ലാ ആശുപത്രി, വടകര
8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

13. കണ്ണൂർ ജില്ല

1-പരിയാരം മെഡിക്കൽ കോളേജ്
2-സഹകരണ ആശുപത്രി, തലശേരി
3-എകെജി മെമ്മോറിയൽ ആശുപത്രി
4-ജനറൽ ആശുപത്രി, തലശേരി
5-ജില്ലാ ആശുപത്രി, കണ്ണൂർ

14. കാസർഗോഡ് ജില്ല

1-ജനറൽ ആശുപത്രി, കാസർഗോഡ്
2-ജില്ലാ ആശുപത്രി, കാനങ്ങാട്‌
3-ഹരിദാസ് ക്ലിനിക്, നീലേശ്വരം

(ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക .....

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.