How to Apply Plastic Aadhaar Card Online Explained in Malayalam

How to Apply for Plastic Aadhaar Card Online Explained in Malayalam

How to Apply for Plastic Aadhaar Card Online Explained in Malayalam


 നമുക്ക് എല്ലാവര്ക്കും ആധാർ കാർഡ് ഉണ്ട് ആ ആധാർ കാർഡ് പേപ്പർ കൊണ്ടുള്ളതാണ് പക്ഷെ അത് വെള്ളമോ മറ്റോ കൊണ്ട് വേഗത്തിൽ മോശമായി പോകാൻ ചാൻസ് ഉണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ തരുന്ന ആധാർ കാർഡ് പ്ലാസ്റ്റിക് കൊണ്ടുള്ളതാണ്. ഇപ്പോൾ ആധാർ കാർഡ് ഉള്ളവർക്കും ഈ പ്ലാസ്റ്റിക് (PVC ) കൊണ്ടുള്ള ആധാർ കാർഡ് അപേക്ഷിക്കാൻ പാട്ടും അത് എങ്ങനെ എന്ന് നമുക്ക് ഇവിടെ നോക്കാം. നമുക്ക് നമ്മുടെ മൊബൈലിൽ കൂടി തന്നെ തന്നെ വളരെ സിമ്പിൾ ആയി അപ്ലൈ ചെയ്യാൻ പറ്റുന്നതാണ് ഇത്.


ആദ്യം തന്നെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഗൂഗിൾ chrome ഓപ്പൺ ചെയ്യുക, എന്നിട്ടു ബ്രൗസർ ബാർ ഇൽ www.uidai.gov.in  എന്ന് ടൈപ്പ് ചെയ്തു ഓക്കേ പ്രസ് ചെയ്യുക


അപ്പോൾ Govt of India യുടെ ആധാർ കാർഡ് കൈകാര്യം ചെയ്യുന്ന ഡിപ്പാർട്മെന്റായ Unique Identification Authority of India യുടെ വെബ്സൈറ്റ് ഇൽ എത്തും


അപ്പോൾ അവിടെ ഒരു slide ഇൽ Now You Can Order Aadhaar PVC Card എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾ വേറൊരു ടാബ് ഓപ്പൺ ആവും


അവിടെ താഴെ കൊടുത്തപോലെ ആധാർ കാർഡ് നമ്പർ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും


പിന്നെ captcha സെക്യൂരിറ്റി കോഡ് കൂടി ടൈപ്പ് ചെയ്യുക. എന്നിട്ടു Send OTP ബട്ടൺ അമർത്തുക അപ്പോൾ നിങ്ങൾ OTP ടൈപ്പ് ചെയ്യാനുള്ള മറ്റൊരു ടാബ് യിലേക്ക് എത്തും. ആധാർ കാർഡ് ആയി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്കു നിങ്ങള്ക്ക് ഒരു OTP  വരുന്നതായിരിക്കും,

ആ OTP അവിടെ ടൈപ്പ് ചെയ്യുക എന്നിട്ടു terms and conditions എന്ന ഭാഗം tick ചെയ്യുക എന്നിട്ടു submit ഓപ്ഷൻ പ്രസ് ചെയ്യുക 

ഇപ്പോൾ നമുക്ക് നമ്മുടെ ആധാർ കാർഡ് ഇലെ വിവരങ്ങൾ കാണാൻ പറ്റും. പ്ലാസ്റ്റിക് അല്ലെങ്കിൽ PVC ആധാർ കാർഡ് കിട്ടുന്നതിന് 50 രൂപയാണ് നമ്മൾ അടക്കേണ്ടത് അതിനു make payment  എന്ന ബട്ടൺ പ്രസ് ചെയ്യുക


അപ്പോൾ മറ്റൊരു പേയ്‌മെന്റ് പേജിലാണ് എത്തുന്നത് അവിടെ നമുക്ക് പേയ്മെന്റ് ചെയ്യുന്നതിനായുള്ള വിവിധ മാര്ഗങ്ങള് കൊടുത്തിട്ടുണ്ട് കാർഡ് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് , Netbanking അല്ലെങ്കിൽ UPI പേയ്മെന്റ്  എന്നിങ്ങനെ ഉണ്ട് നിങ്ങള്ക്ക് ഇതിൽ ഏതെങ്കിലും ഉപയോഗിച്ച് പണം അടക്കാവുന്നതാണ്

Payment കമ്പ്ലീറ്റ് ആയി transaction successful എന്നുള്ള പേജ് എത്തുന്നതായിരിക്കും ഈ ഡീറ്റെയിൽസ് save ചെയ്തു വെക്കാൻ അതിൽ ഡൌൺലോഡ് ഓപ്ഷനും ഉണ്ട്


അല്ലെങ്കിൽ നിങ്ങള്ക്ക് ഡീറ്റെയിൽസ് ഒക്കെ മൊബൈലിൽ മെസ്സേജ് ആയും വരുന്നതായിരിക്കും. ഇത്രയും ചെയ്തുകഴിഞ്ഞാൽ നമ്മുടെ ജോലി തീർന്നു. ഇനി ഒരു പത്തുമുതൽ പതിനാലു ദിവസത്തിൽ ഉള്ളിൽ നമ്മുടെ അഡ്രസിലേക്കു പ്ലാസ്റ്റിക് അല്ലെങ്കിൽ PVC ആധാർ കാർഡ് എത്തുന്നതായിരിക്കും 

ഒരു വ്യക്തിക്ക് തന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച് മുഴുവൻ കുടുംബത്തിനും ഓൺലൈനായി ആധാർ പിവിസി കാർഡുകൾ ഓർഡർ ചെയ്യാൻ കഴിയും

യുഐ‌ഡി‌ഐ അടുത്തിടെ നടത്തിയ ഒരു ട്വീറ്റിൽ ഇങ്ങനെ എഴുതി: "നിങ്ങളുടെ ആധാറിലെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ പരിഗണിക്കാതെ തന്നെ പ്രാമാണീകരണത്തിനായി (Register)  സ്വീകരിക്കാൻ നിങ്ങൾക്ക് ഏത് മൊബൈൽ നമ്പറും ഉപയോഗിക്കാം. അതിനാൽ, ഒരു വ്യക്തിക്ക് മുഴുവൻ കുടുംബത്തിനും ഓൺ‌ലൈൻ ആധാർ പിവിസി കാർഡുകൾ ഓർഡർ ചെയ്യാൻ കഴിയും. 

ഈ ഇൻഫർമേഷൻ നിങ്ങള്ക്ക് ഇഷ്ടപെട്ടുവെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാം 

You May Also Like

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.