ആയിരം കണ്ണുമായ് - Aayiram Kannumaayi Malayalam Song Lyrics

ആയിരം കണ്ണുമായ് - Aayiram Kannumaayi Malayalam Song Lyrics 

ആയിരം കണ്ണുമായ് - Aayiram Kannumaayi Malayalam Song Lyrics
Aayiram Kannumaayi - Song Details

Song Details Credits
Song- ആയിരം കണ്ണുമായ്
Music - ജെറി അമൽദേവ്
Lyricist- ബിച്ചു തിരുമല
സിംഗർ - കെ ജെ യേശുദാസ് & കെ എസ് ചിത്ര
ഫിലിം / Album- നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്


ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻകിളി
പൈങ്കിളി മലർ തേൻകിളീ
പൈങ്കിളി മലർ തേൻകിളി

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻകിളി
പൈങ്കിളി മലർ തേൻകിളീ
പൈങ്കിളി മലർ തേൻകിളി
(♬ Music)

മഞ്ഞു വീണതറിഞ്ഞില്ലാ
പൈങ്കിളി മലർ തേൻകിളീ
വെയിൽ വന്നു പോയതറിഞ്ഞില്ലാ
പൈങ്കിളീ മലർ തേൻകിളീ
മഞ്ഞു വീണതറിഞ്ഞില്ലാ, വെയിൽ വന്നു പോയതറിഞ്ഞില്ലാ
ഓമനേ... നീ വരും... നാളുമെണ്ണിയിരുന്നു ഞാൻ, പൈങ്കിളീ മലർ തേൻകിളീ
വന്നു നീ വന്നു നിന്നു നീയെന്റെ ജന്മ സാഫല്ല്യമേ....
വന്നു നീ വന്നു നിന്നു നീയെന്റെ ജന്മ സാഫല്യമേ..

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ എന്നിൽ നിന്നും
പറന്നകന്നൊരു പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളി
പൈങ്കിളീ മലർ തേൻകിളീ
(♬ Music)

തെന്നലുമ്മകളേകിയോ, 
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലെ.. മാമയിൽ... നീല പീലികൾ വീശിയോ
പൈങ്കിളി മലർ തേൻകിളി
പൈങ്കിളീ മലർ തേൻകിളീ.

തെന്നലുമ്മകളേകിയോ
പൈങ്കിളീ മലർ തേൻകിളീ

എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞമന്ദാരമേ....
എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളി
പൈങ്കിളീ മലർ തേൻകിളീ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.