പൊന്നോലത്തുമ്പിൽ. - Ponnolathumbil Malayalam Song Lyrics

 പോന്നോലതുമ്പീ.. - Ponnolathumbi Malayalam Song Lyricsപോന്നോലതുമ്പീ.. - Song Details

Song Details Credits
Song- പൊന്നോലത്തുമ്പിൽ
Music - മോഹൻ സിത്താര
Lyricist- കൈതപ്രം
സിംഗർ - കെ ജെ യേശുദാസ്, കെ എസ് ചിത്ര
ഫിലിം / Album- മഴവില്ല്

പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കിൽ സ്വപ്നം പോലും
മിന്നൽക്കതിരുകളായ് പോയേനേ
 
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്

നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ

അഴകിൻ പൂഞ്ചോലാടാട്

(Music)
അന്നൊരു രാവിൽ നിന്നനുരാഗം
പൂ പോലെ എന്നെ തഴുകി
ആ കുളിരിൽ ഞാൻ
ഒരു രാക്കിളിയായ്
അറിയാതെ സ്വപ്നങ്ങൾ കണ്ടൂ..

മിഴികൾ പൂവനമായ്
അധരം തേൻ കണമായ്
ശലഭങ്ങളായ് നമ്മൾ പാടീ  മന്മഥ ഗാനം 
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
(Music)
നിൻ പൂവിരലിൽ  പൊൻ മോതിരമായ്
മെയ്യൊടു ചേർന്നു ഞാൻ നിന്നൂ
ഏതോ പുണ്യം മാംഗല്യവുമായ്
സ്വയം വരപ്പന്തലിൽ വന്നൂ
അസുലഭ രജനികളിൽ മധുവിധു രാവുകളിൽ
വസന്തമാം പൂംകൊമ്പിൽ നമ്മൾ തേന്മലരുകളായ് 
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കിൽ സ്വപ്നം പോലും
മിന്നൽക്കതിരുകളായ് പോയേനേ
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്

You May Also Like

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.