Old-Malayalam-Song

മന്ദാരച്ചെപ്പുണ്ടോ – Mandara Cheppundo Malayalam Song Lyrics

Mandhara Cheppundo Lyrics – K.S Chitra, & M.G Sreekumar


Mandhara Cheppundo


Singer K.S ചിത്ര , & M.G ശ്രീകുമാർ 
Composer ജോൺസൺ
Music ജോൺസൺ
Song Writer പൂവച്ചാൽ ഖാദർ

Lyrics

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ..

പൊന്നും തേനും വയമ്പുമുണ്ടോ

വാനമ്പാടി തന്‍ തൂവലുണ്ടോ

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ…ഓ..ഓ..

തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം… വാത്സല്യം…

രാപാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം… നൈര്‍മല്യം…

തളിരിട്ട താഴ് വ രകള്‍ താലമേന്തവേ….

തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ….

മുകുളങ്ങള്‍ ഇതളണിയെ..

കിരണമാം കതിരണിയെ

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍

മൗനം പാടുന്നൂ…

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ…

പൊന്നും തേനും വയമ്പുമുണ്ടോ

വാനമ്പാടി തന്‍ തൂവലുണ്ടോ

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ…ഓ..ഓ..

എരിയുന്ന പകലിന്‍ ഏകാന്തയാനം

കഴിയുമ്പോ..ള്‍ കഴിയുമ്പോ..ള്‍

അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി

അണയുമ്പോ..ള്‍ അണയുമ്പോ..ള്‍

പടരുന്ന നീലിമയാല്‍ പാദമൂതവേ…

വളരുന്ന മൂകതയില്‍ ആരുറങ്ങവേ…

നിമിഷമാം ഇല കൊഴിയേ

ജനിയുടെ രഥമണയേ

ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു…

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ…

പൊന്നും തേനും വയമ്പുമുണ്ടോ

വാനമ്പാടി തന്‍ തൂവലുണ്ടോ

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…

മൗനം പാടുന്നൂ…

മൗനം പാടുന്നൂ…

Mandhara Cheppundo Watch Video

You May Also Like

1. അന്നലൂഞ്ഞാൽ – Annaloonjal Ponpadiyil Song Lyrics

Leave a Reply

Your email address will not be published. Required fields are marked *