സുന്ദരിയേ വാ - Sundariye Va Album Song Lyrics

സുന്ദരിയേ വാ - Sundariye Va Album Song Lyrics

സുന്ദരിയേ വാ song lyrics penned by രാജാ രാഘവൻ, music composed by ശ്യം ധർമ്മൻ, and sung by ഫ്രാങ്കോ from the movie ചെമ്പകമേ.


സുന്ദരിയേ വാ song lyrics
Song Nameസുന്ദരിയേ വാ
Singerഫ്രാങ്കോ
Music ശ്യം ധർമ്മൻ
Lyricstരാജാ രാഘവൻ
Movie ചെമ്പകമേ

സുന്ദരിയേ വാ Song lyrics

സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ ഓ.. ഓ.. ഓ..

നീല രാവിലെൻ സ്നേഹവീഥിയിൽ
മമ തോഴിയായി വാ പ്രിയമയീ ഓ.. ഓ..
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയമന്ത്രം കാത്തുവെച്ചു ഞാൻഓ... ഓ... ഓ..

സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ 
ഓ .. ഓ... ഓ...

(Music)

അന്നെന്റെ കരളിൽ ഒരു കൂടൊരുക്കില്ലേ
നിൻ നീല മിഴിക്കോണുകളിൽ കവിത കണ്ടില്ലേ
ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ
പാഞ്ഞങ്ങു പോകരുതേ വാർമഴവില്ലേ
മല്ലിക പൂ മണക്കും മാർകഴിക്കാറ്റേ

നീ വരുമ്പോൾ എന്റെയുള്ളിൽ 
തേൻ കുയിൽപ്പാട്ട്
വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ
കാത്തിരിക്കും എന്റെ ഹൃദയം
നിനക്കു മാത്രം നിനക്കു മാത്രമായ്

സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ 
ഓ ..  ഓ... ഓ..

നീല രാവിലെൻ സ്നേഹവീഥിയിൽ
മമ തോഴിയായി വാ പ്രിയമയീ 
ഓ.. ഓ.. ഓ..

(Music)


ഇനിയെന്നു കാണുമെന്റെ പുതുവസന്തമേ
നിറതിങ്കൾ ചിരിയാലെൻ അരികിൽ വരില്ലേ

പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം
അറിയാതെൻ ഓർമ്മയിലോ മധുരനൊമ്പരം

പച്ചനിറതാഴ് വാരം പുൽകും വാനമേ
ചിങ്ങോളം കഥ ചൊല്ലും കായൽക്കരയേ

മിന്നും കരിവള ചാർത്തി പോകുമെൻ
അനുരാഗിയെ കണ്ടോ
എന്നുയിരേ എവിടെ നീ സഖീ...


സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ 
ഓ.. ഓ.. ഓ..

നീല രാവിലെൻ സ്നേഹവീഥിയിൽ
മമ തോഴിയായി വാ പ്രിയമയീ 
ഓ.. ഓ.. ഓ..

അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയമന്ത്രം കാത്തുവെച്ചു ഞാൻ 
ഓ... ഓ... ഓ..
സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ 
ഓ.. ഓ.. ഓ..

Watch സുന്ദരിയേ വാ Song Video

സുന്ദരിയേ വാ song frequently asked questions

Check all frequently asked Questions and the Answers to these questions

This സുന്ദരിയേ വാ song is from this ചെമ്പകമേ movie.

ഫ്രാങ്കോ is the singer of this സുന്ദരിയേ വാ song.

This സുന്ദരിയേ വാ Song lyrics is penned by രാജാ രാഘവൻ.


You May Also Like

By usingYoutube video downloaderyou can download youtube videos.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.