sad quotes in MalayalamTips & Tricks

Sad Quotes Malayalam

Sad Quotes Malayalam

Love Sad Quotes in Malayalam 

നിങ്ങൾക്ക് സങ്കടം തോന്നുന്നുവെങ്കിൽ, ഈ മലയാളം ഉദ്ധരണികൾ നിങ്ങളെ ആശ്വസിപ്പിക്കുകയും നിങ്ങൾ തനിച്ചല്ലെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും. ദുഃഖത്തെക്കുറിച്ചുള്ള ഈ ഉദ്ധരണികൾ നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്താനും സഹായിക്കും.
ചിലബന്ധങ്ങൾ അങ്ങനെയാണ് ….
നമ്മൊളൊന്നു അകന്നു നിന്നാൽ മതി…
അകറ്റി നിർത്താൻ ആഗ്രഹിച്ചതുപോലെ അവരങ് പോകും…

 ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു പ്രത്യേക മാനസികാവസ്ഥയിൽ ഒരാൾ പറഞ്ഞ വാക്കുകൾ കൊണ്ട് അയാളെ വെറുക്കരുത്. 

മനുഷ്യരാണ്, തെറ്റുപറ്റും. ക്ഷമിക്കാനും സ്നേഹിക്കാനും ശ്രമിക്കണം

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒന്നോർത്തു നോക്കൂ… നിങ്ങൾ തിരക്കേറിയ ഒരു ദിവസത്തിലാണ്…

എന്നാൽ ആ ദിവസം മുഴുവൻ നിങ്ങൾക്കുവേണ്ടി കാത്തിരിക്കുന്ന, നിങ്ങളോടു സംസാരിക്കാൻ, ആ ദിവസത്തെക്കുറിച്ചു കേൾക്കാൻ …

എല്ലാം നിങ്ങളോടു പങ്കുവെക്കുന്ന ഒരാളുണ്ടെങ്കിൽ.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരുപക്ഷെ കിട്ടാതെ സ്നേഹത്തേക്കാൾ വേദനയാണ്, കിട്ടിയിരുന്ന സ്നേഹം കുറയുമ്പോൾ …. 

 ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 എന്നെ ഒരുപാടു സങ്കടപ്പെടുത്തിയ, സന്തോഷമാണ് നീ …

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മിടിക്കുന്ന ഹൃദയം നിലയ്ക്കും വരെ.. നമുക്ക് മടുത്തെന്നു പറയാം , മറന്നെന്നു നടിക്കാം …

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

“ആളാം താരാട്ടിനുള്ളിൽ  വന്നു  വീണാലും , ആരോടും  പറയാനില്ല” – അജ്ഞാതൻ 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

“നിങ്ങൾ പ്രണയത്തിലായിരിക്കുമ്പോൾ, നിങ്ങൾ മാത്രമാണ് പ്രധാനം.” 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Feeling Sad Quotes Malayalam

സ്വയം തുടക്കേണ്ടി വന്ന കണ്ണുനീരും, തനിയെ പറയേണ്ടി വന്ന വിഷമങ്ങളുമായിരിയ്ക്കാം, ഈ ലോകം കണ്ട എറ്റവും വലിയ ഒറ്റപ്പെടൽ…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എല്ലാ പെൺകുട്ടികൾക്കും ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടാകാം…

എന്നാൽ അവരുടെ ജീവിതത്തിൽ നടക്കുന്നത് മറ്റുള്ളവരുടെ സ്വപ്നങ്ങളും..

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മരിച്ചുവീണ മനസ്സുകളുടെ ലിപികളില്ലാത്ത ഭാഷയാണ് മൗനം

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നത് ഒന്നു മാത്രം… ആരെയും… ഒന്നിനെയും… വിശ്വസിക്കരുത്…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ചിലരോട് നമ്മൾ കൂടുതൽ സംസാരിക്കാറില്ല, ഇഷ്ടമില്ലാഞ്ഞിട്ടല്ല, ഇഷ്ടം കൂടിപ്പോകുമോ എന്നു പേടിച്ചിട്ടാണ്

തനിച്ചായി പോയതിൽ സങ്കടമില്ല, മനസ്സിലാക്കാതെ പോയല്ലോ എന്നോർത്താ, വിഷമം…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

നല്ല വിഷമമുണ്ട്, പക്ഷെ ആരോടും പരാതിയില്ല

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

പറയാൻ മറന്ന പരിഭവങ്ങൾ വിരഹാർദ്രമാം നിൻ മിഴികളോർക്കവേ ചിലർക്ക് വേണ്ടി ജീവിച്ചാൽ മാത്രം പോരാ, അവർക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തുക കൂടെ വേണം

ഒരുപക്ഷെ എഴുതുന്ന വരികളെയോ എഴുതുന്നവളെയോ ഞാൻ പ്രണയിക്കുമെങ്കിൽ അവളുടെ വികാരവിചാരങ്ങളെ ഞാൻ ഉൾകൊള്ളുന്നുവെങ്കിൽ അവളുടെ കാമമോഹങ്ങൾക്ക് മോക്ഷമാണെങ്കിൽ അവളിലേറെ ഞാൻ സ്വാദീനിച്ചുവെങ്കിൽ അതെ എനിക്കവളോട് പ്രണയമാണ്, അവളാകുന്ന അവളുടെ എഴുതാണികളിലൂടെ ഞാനവളെ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്

Heart Touching Sad Quotes Malayalam

തിരിച്ചുവരാനറിയാത്ത വഴികളിൽ കൂടി എനിക്കൊരു യാത്ര പോകണം, പിറകിലായ് ആരെയും കാക്കാതെ, നിഴലിനെ മാത്രം കൂടെ കൂട്ടി, അറിയാത്ത വഴികളിലൂടെയൊരു യാത്ര..

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മരണത്തിന് ഒരു വാക്കേ ഉള്ളൂ… വരൂ പോകാം…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ചിലപ്പോഴെങ്കിലും എന്റെ ഭാഗത്തുനിന്നും നീ ഒന്നു ചിന്തിക്കണം… എന്നിട്ടും മനസ്സിലായില്ലെങ്കിൽ വിട്ടേര്..ഇനി ഒന്നും പറയാനില്ല

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

“തിരക്കാണോ?” എന്നു ചോദിച്ച് അങ്ങോട്ട് തിരക്കിയപ്പോൾ തിരക്കുള്ളവർ തിരക്കില്ലാത്തപോലെ അഭിനയിച്ച് തിരിച്ച് ചോദിച്ചു “തിരക്കാണോ?”

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മറക്കാൻ വയ്യ എന്ന് പറഞ്ഞ പലർക്കും നമ്മെ ഓർക്കാൻ വയ്യ എന്ന അവസ്ഥയിലായി…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

നമുക്ക്  കൂടുതൽ വിഷമം ആവുന്നത് എപോഴാണെന്ന് അറിയോ? നമ്മുടെ മനസ്സറിയാതെ സംഭവിച്ച ഒരു കാര്യത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ നമ്മളെ കുത്തി നോവിക്കുമ്പോളാണ്!!

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

തോൽക്കാനുള്ള മനസ്സുമായി വേണം ജീവിതം എന്ന മത്സരം കളിക്കാൻ. വിധി എന്ന കളിക്കാരൻ മത്സരത്തിനുണ്ട്!!

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 നീയെൻ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാവാം മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും അകലെയായിരിക്കുമ്പോൾ കാണാൻ തോന്നുന്നതും 

 ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയാമോ നമ്മുടെ സ്നേഹം മനസ്സിലാക്കാനും വിശ്വസിക്കാനും ഒരാൾ ഉള്ളതാണ് 

നീ എത്ര ദൂരത്ത് ഇരുന്നാലും നിൻറെ കണ്ണൊന്നു നിറഞ്ഞാൽ മനസ്സ് വിങ്ങുന്ന ഒരാളുണ്ട് ഇവിടെ, എന്നും നിന്നെ ഓർത്ത് ജീവിക്കുന്ന, ദിവസങ്ങൾ എണ്ണി കാണാൻ കാത്തിരിക്കുന്നു ആ ഒരാൾ 

 നല്ലൊരു ഭർത്താവ് ഭാര്യയുടെ കണ്ണുനീർ തുടക്കുന്നു എന്ന് മാത്രമല്ല, അവൾ കരയാൻ ഉള്ള കാരണം കേൾക്കാനുള്ള സമയം കാണിക്കുന്നു 

കണ്ണുകൾ എല്ലാവർക്കും ഉണ്ട്, പക്ഷെ നമ്മളെ ബാധിക്കാത്തതൊന്നും നമ്മൾ കാണുന്നില്ലല്ലോ

നിന്റേതാണെന്ന് പറഞ്ഞെത്ര ചേർത്ത് നിർത്തിയാലും ഞാൻ നിന്റേതാവുന്നില്ല… നിന്റേതല്ലെന്നു പറഞ്ഞെത്ര മാറ്റിനിർത്തിയാലും ഞാൻ നിന്റേതാവുന്നില്ല…

അവനെയോർത്തു ശോകം അടിച്ചിരിക്കണം എന്നൊക്കെ ഉണ്ട്, പക്ഷെ അങ്ങനെ ഒരാള് ഇല്ലല്ലോ എന്നോർക്കുമ്പോഴാണ് ശോകം…

മനസ്സ് അങ്ങിനെയാണ് കിട്ടിഞോണ്ടിരിക്കുന്ന സ്നേഹത്തെ അത്‌ കണ്ടില്ലെന്ന് നടിക്കും… കിട്ടാത്ത സ്നേഹത്തെ തേടിക്കൊണ്ട് നടക്കും…. എന്നിട്ടത് നഷ്ടപെട്ട സ്നേഹത്തെയോർത്തു മോങ്ങിക്കൊണ്ട് നടക്കും…

You May Also Like

പയ്യന്നൂർ പവിത്രമോതിരം 

Leave a Reply

Your email address will not be published. Required fields are marked *