മലയാളം കടങ്കഥകളും ഉത്തരവും
മലയാളം കടങ്കഥകളും ഉത്തരവും – Malayalam Kadamkathakal – Malayalam Riddles
1. ആയിരം പറ അവളിൽ ഒരു നുള്ള് കൊട്ടതേങ്ങാ
2. വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ
3. ആനയിലുണ്ട് ചേനയിലില്ല ഇമയിലുണ്ട് രണ്ടു അക്ഷരം ഉള്ള ഞാൻ ആരാണ്
4. എന്നെ തൊട്ടുകൂട്ടും പക്ഷെ സദ്യക്ക് എടുക്കില്ല
5. ഒരു കുപ്പിയിൽ രണ്ടെണ്ണ
6. കണ്ടാലൊരു വണ്ടി തൊട്ടാലൊരു ചക്രം
7. കിക്കിലുക്കം കിലുകിലുക്കം ഉത്തരത്തിൽ ചത്തിരിക്കും
8. കാലുപിടിക്കുന്നവനെ സംരക്ഷിക്കുന്നവൻ
9. കുത്തുന്ന കാളയ്ക്ക് പിന്നിൽ കണ്ണ്
10. വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്
11. വില്ലാണ് പക്ഷെ ഞാണില്ല കെട്ടാൻ
12. വീട്ടിലും നിർത്തില്ല നാട്ടിലും നിർത്തില്ല
13. വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടും
14. വടി എടുത്താൽ കാള ഓടും
15. വരുമ്പോൾ കറുത്തിട്ട് പോകുമ്പോൾ വെളുത്തിട്ട്
16. വരുമ്പോൾ ചുമന്നിട്ട്, പോകുമ്പോൾ കറുത്തിട്ട്
17. മുള്ളിനുള്ളിലെ സുന്ദരികുട്ടി
18. മുള്ളില്ലാത്ത പുറംകാട്ടിൽ എല്ലില്ലാത്ത ഒരെലികുഞ്ഞു
19. വല വീശും ഞാൻ മൂക്കുവനല്ല, നൂല് നൂൽകും ഞാൻ വിൽക്കാറില്ല
20. മൂന്ന് ചിറകുള്ള വവ്വാൽ
21. വേലിപൊത്തിലിരിക്കും രത്നം
22. വെള്ളച്ചാരെ മാറ്റിയിരുത്തി ചോപ്പന്മാരെ കേറ്റി ഇരുത്തി
23. പുക തുപ്പുന്ന പാമ്പ്
24. വെള്ളികിണ്ണത്തിൽ ഞാവൽ പഴം
25. പൂട്ടാൻ എളുപ്പം തുറക്കാനാവില്ല
26. പൂട്ടില്ലപ്പെട്ടി പൂട്ടാതെടുക്കും പെട്ടി
27. പൊക്കിളിൽ തൊട്ടാൽ ഇളിച്ചു കാട്ടും
28. പച്ചക്കൊരു കെട്ട്, ചുട്ടാൽ ഒരു കുട്ട
29. പലകകീഴേ പച്ചഇറച്ചി
30. പാടാനറിയാം പറയാനറിയാം, ചെയ്യാനൊന്നുമറിയില്ല
31. പാടുന്നുണ്ട്,പറക്കുന്നുണ്ട്, പക്ഷെ കണ്ണിൽകാണാനൊക്കില്ല
32. പാതാളം പോലെ വായ്, കോലുപോലെ നാവ്
33. വെട്ടുതോറും വളരും ഞാൻ
34. പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വേട്ടൽക്കില്ല
35. തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്
36. വീട്ടിലെ കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ
37. നല്ല നായ്ക്ക് നാവിന്മേൽ പല്ല്
38. ഒരമ്മപെറ്റാതെല്ലാം കറുത്ത പട്ടാളം
Malayalam Vegetable Kadamkathakal
1. ആയിരം കിളികൾക്ക് ഒറ്റക്കൊക്ക്
2. കാടുണ്ട് കടുവയില്ല, വീടുണ്ട് വീട്ടാറില്ല, കുളമുണ്ട് മീനില്ല
3. മുള്ളുണ്ട് മുരിക്കല്ല, കയ്പ്പുണ്ട് കാഞ്ഞിരമല്ല
4. മണ്ണിനടിയിൽ പൊന്നമ്മ
5. പുറം പരപര, അകം മിനു മിനാ
6. മുക്കണ്ണൻ ചന്തയ്ക്ക് പോയി
7. പിടിച്ചാൽ ഒരു പിടി അരിഞ്ഞാൽ ഒരു മുറം
8. വെള്ളമതിലിനുള്ളിൽ ഒരു വെള്ളി വടി
9. ചെടി ചെടിയിന്മേൽ കായ് കയ്യിന്മേൽ ചെടി
10. പൊന്നുതിന്നു വെള്ളതുപ്പി
11. മലയിലെ അമ്മയ്ക്ക് നെറുകയിൽ പൂവ്
12. മുള്ളുണ്ട് മുരിക്കല്ല, കൊമ്പുണ്ട് കുത്തില്ല പാലുണ്ട് പശുഅല്ല
13. മുറ്റത്തു നിക്കണ മണികണ്ഠനാനയ്ക് മുപ്പത്തി മൂന്ന് മണിത്തുടൽ
14. അച്ഛൻ മുള്ളൻ, അമ്മ മിനുമിന, മകൾ മണിമണി
15. ആയിരം തത്തയ്ക്ക് ഒരൊറ്റ കൊക്ക്
16. അടി പാറ നടുവടി മീതെ കുട
17. പച്ചപ്പച്ചക്കിളി കൊമ്പിലിരിക്കും കിളി കൂകുമാട്ടേൻ കിളി
18. അകത്തു തിരിതെറുത്തു പുറത്ത് മുട്ട ഇട്ടു
19. ആടി ആടി അഴകനെ പെറ്റു
20. ഇരുട്ടാട്ടിയാൽ എണ്ണ കിട്ടും
21. എല്ലില്ലാപക്ഷിക്ക് വാലിന്മേൽ എല്ല്
22. ഒരു തൊഴുത്തിലെല്ലാം വെള്ള കാക്ക
23. വെളുത്തൊരമ്മയ്ക് കറുത്ത മക്കൾ
24. ഇല നുള്ളി കുഴിച്ചിട്ടു, കുഴി നിറയെ മുട്ട ഇട്ടു
25. ഇത്തിരി കുഞ്ഞന്റെ വലിന്മേൽ എല്ല്
26. ഒരമ്മയുടെ മക്കളെല്ലാം കൊക്കരക്കോ
27. ഒരു ഭരണി നിറയെ ചാരം
28. അടി കിണ്ണം, നടു തൂൺ, തല കാട്
29. കാള കിടക്കും കയറോടും
30. അടിയിൽ പച്ചക്കുന്ന്, മുകളിൽ മഞ്ഞക്കുട്ടൻ, തലയിൽ കിരീടം
കുട്ടികളുടെ കടം കഥകൾ – Malayalam Riddles for Kids
1. കണ്ടാൽ സുന്ദരി തോല് കളഞ്ഞാൽ കഴമ്പില്ല
2. അടി ചെടി നടു കായ, തല നെൽച്ചെടി
3. അകത്തറുത്താൽ പുറത്തറിയും
4. പച്ചപലകകൊട്ടാരത്തിൽ പത്തും നൂറും കൊട്ടതേങ്ങാ
5. അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണപന്തളിൽ
6. ചെടിക്കുമേൽ കായ, കായമേൽ ചെടി
7. പെട്ടിപെട്ടി മുള്ളുള്ള പെട്ടി, പെട്ടി തുറക്കുമ്പോൾ നാടകെ നാറും
8. ആദ്യം പൊന്തിപൊന്തി, പിന്നെ തൂങ്ങി തൂങ്ങി
9. മലയിലെ അമ്മയ്ക്ക് നെറുകയിൽ പൂവ്
10. കത്തി പോലെ ഇല പന്ത് പോലെ കായ
11. മേലെല്ലാം മുള്ളുണ്ട്, മുള്ളൻ പന്നിയല്ല, തലയിൽ പൂവുണ്ട്, പൂവൻകോഴിയല്ല, നാല് പുറവും മുള്ളുവേലി ഉണ്ട് കരോട്ടെ തൊടിയുമല്ല
12. അച്ഛനൊരു ഇല തന്നു മുക്കിട്ടും മുക്കിട്ടും നനയുന്നില്ല
13. കണ്ടാൽ സുന്ദരി തോല് കളഞ്ഞാൽ കഴമ്പില്ല
Ans ഉള്ളി
14. അടി ചെടി നടു കായ, തല നെൽച്ചെടി
Ans കൈതച്ചക്ക
15. അകത്തറുത്താൽ പുറത്തറിയും
Ans ചക്ക
16. പച്ചപലകകൊട്ടാരത്തിൽ പത്തും നൂറും കൊട്ടതേങ്ങാ
Ans പപ്പായ
17. അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണപന്തളിൽ
Ans പഴം
18. ചെടിക്കുമേൽ കായ, കായമേൽ ചെടി
Ans കൈതച്ചക്ക
19. മലയിലെ അമ്മയ്ക്ക് നെറുകയിൽ പൂവ്
Ans കൈതച്ചക്ക
20. കത്തി പോലെ ഇല പന്ത് പോലെ കായ
Ans മാങ്ങ
21. മേലെല്ലാം മുള്ളുണ്ട്, മുള്ളൻ പന്നിയല്ല, തലയിൽ പൂവുണ്ട്, പൂവൻ കോഴിയല്ല, നാല് പുറവും മുള്ളുവേലി ഉണ്ട് കരോട്ടെ തൊടിയുമല്ല
Ans കൈതച്ചക്ക
22. അച്ഛനൊരു ഇല തന്നു മുക്കിട്ടും മുക്കിട്ടും നനയുന്നില്ല
Ans ചെമ്പില/ താമരയില
23. മുറ്റത്തു നിക്കണ മണികണ്ഠനാനയ്ക് മുപ്പത്തി മൂന്ന് മണിത്തുടൽ
Ans മാങ്ങാ
24. അച്ഛൻ മുള്ളൻ, അമ്മ മിനുമിന, മകൾ മണിമണി
Ans ചക്ക
25. ആയിരം തത്തയ്ക്ക് ഒരൊറ്റ കൊക്ക്
Ans മാങ്ങാ
26. അടി പാറ നടുവടി മീതെ കുട
Ans ചേന
27. പച്ചപ്പച്ചക്കിളി കൊമ്പിലിരിക്കും കിളി കൂകുമാട്ടേൻ കിളി
Ans മാങ്ങാ
28. അകത്തു തിരിതെറുത്തു പുറത്ത് മുട്ട ഇട്ടു
Ans കുരുമുളക്
29. ആടി ആടി അഴകനെ പെറ്റു
Ans നെല്ല്
30. ഇരുട്ടാട്ടിയാൽ എണ്ണ കിട്ടും
Ans എള്ളു
31. എല്ലില്ലാപക്ഷിക്ക് വാലിന്മേൽ എല്ല്
Ans വഴുതനങ്ങ
32. ഒരു തൊഴുത്തിലെല്ലാം വെള്ള കാക്ക
Ans കൈപ്പയ്ക്ക
33. വെളുത്തൊരമ്മയ്ക് കറുത്ത മക്കൾ
Ans ഏലക്ക
34. ഇല നുള്ളി കുഴിച്ചിട്ടു, കുഴി നിറയെ മുട്ട ഇട്ടു
Ans കൂർക്ക
35. ഇത്തിരി കുഞ്ഞന്റെ വലിന്മേൽ എല്ല്
Ans വറ്റൽ മുളക്
36. ഒരമ്മയുടെ മക്കളെല്ലാം കൊക്കരക്കോ
Ans വാളൻ പുളി
37. ഒരു ഭരണി നിറയെ ചാരം
Ans കുമ്പളങ്ങ
38. അടി കിണ്ണം, നടു തൂൺ, തല കാട്
Ans ചേന
39. കാള കിടക്കും കയറോടും
Ans മത്തങ്ങ
40. അടിയിൽ പച്ചക്കുന്ന്, മുകളിൽ മഞ്ഞക്കുട്ടൻ, തലയിൽ കിരീടം
Ans കൈതച്ചക്ക
41. ആനയെ കെട്ടാൻ തടിയുണ്ട്, ജീരകം പൊതിയാൻ ഇലയില്ല….
Ans നെല്ലിമരം
42. ചുള്ളികൊമ്പിൽ മഞ്ഞകിളി
Ans പറങ്ങി മാങ്ങാ
43. കയ്‌ക്കും, പുളിക്കും, മധുരിക്കും മിട്ടായി
Ans നെല്ലിക്ക
44. പെട്ടിപെട്ടി മുള്ളുള്ള പെട്ടി, പെട്ടി തുറക്കുമ്പോൾ നാടകെ നാറും
Ans ചക്ക
45. ആദ്യം പൊന്തിപൊന്തി, പിന്നെ തൂങ്ങി തൂങ്ങി
Ans പഴം
മൊബൈൽ കടം കഥകൾ – Malayalam Mobile Kadamkathakal
1. നിങ്ങളുടെ കൂടെ എപ്പോഴും ഞാനുണ്ട്, എന്റെ പേരിന് മുന്നിൽ ഒരു പഴം ഉണ്ട് പറയൂ ഞാനാരാണ്?
2. ഞാൻ നിങ്ങളോട് ഒരു ചോദ്യവും ചോദിക്കുന്നില്ല, എങ്കിലും നിങ്ങൾ എനിക്ക് എപ്പോഴും ഉത്തരം തരും?
3. ഞാൻ എപ്പോൾ കരഞ്ഞാലും ആളുകൾ ഓടി വന്നെന്നെ എടുക്കും, പക്ഷെ ഞാൻ കുട്ടിയല്ല, ആരാണ് ഞാൻ?
4. ഞാനും ഒരു പഴവും ചേർന്നാൽ വിലപിടിപ്പുള്ള ഒരു വസ്തുവാണ്?
ഉത്തരം: ആപ്പിൾ ഐ ഫോൺ
5. എന്നെ ഒന്നു മെല്ലെ തലോടിയാൽ ആഗ്രഹിക്കുന്നതെന്തും കാണിക്കും ഞാൻ?
6. വാലുണ്ട് കാലില്ല, സംസാരിക്കും കാഴ്ച്ച ഇല്ലാ, ഞാൻ ആരെന്നു പറയാമോ?
7. ഫോമിൽ ഉണ്ട് റൂമിൽ ഇല്ലാ, മണ്കുടത്തിൽ ഉണ്ട് നിറകുടത്തിൽ ഇല്ല, രണ്ടക്ഷരം ഉള്ള ഞാനാരാണ്?
കുസൃതി ചോദ്യങ്ങൾ – Malayalam Funny Questions & Answers
1. പതിനഞ്ചുമീറ്റർ നീളമുള്ള കയറിൽ കെട്ടിയ പശു 25 മീറ്റർ അകലെയുള്ള വയ്ക്കോൽ തിന്നു, എങ്ങനെ?
2. ഒരു ചായക്കടക്കാരൻ ഒരു ദിവസം ഇരുന്നൂറ്റിപത്തു ചായ ഉണ്ടാക്കി. അതിൽ ഒരു ചായയിൽ ഒരു പല്ലി വീണു ബാക്കി എത്ര ചായ ഉണ്ട്?
3. സുരേഷ് വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും ഒരു ഉണക്കമീനും കിടക്കുന്നതു കണ്ടു. സുരേഷ് ഉണക്കമീനെടുത്തു 2000 രൂപ അവിടെ തന്നെ ഇട്ടു. എന്തുകൊണ്ട്?
4. ഇടത് കൈ കൊണ്ട് തൊടാം… വലതു കൈ കൊണ്ട് തൊടാൻ പറ്റില്ല… എന്താണ്?
5. ഒരു കോഴി ഒരു മാസം 20 മുട്ടയിടും, അങ്ങനെയെങ്കിൽ ഒരു കൊല്ലത്തി എത്ര മുട്ടയിടും?
6. പോകുമ്പോൾ ആരും ഇഷ്ടപ്പെടുന്നില്ല… വരുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും… എന്താണ്?
7. ഒരിക്കലും പറക്കാത്ത കിളി?
8. ഒരു മുത്തശ്ശിക്കു മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം. അവിടെ ഒരു തോണി പോലും ഇല്ല, ആ മുത്തശ്ശി എങ്ങനെ പോകും?
9. നാലും നാലും കൂട്ടുമ്പോൾ 9 കിട്ടുന്നതെപ്പോൾ?
10. നമ്മുടെ അടുക്കളയിൽ കാണുന്ന മൂന്ന് രോഗങ്ങളുടെ പേര് പറയാമോ?
11. തോട്ടത്തിൽ ഞാൻ പച്ച… മാർകറ്റിൽ ഞാൻ കറുപ്പ്, വീട്ടിൽ ഞാൻ ചുവപ്പ്.. ആരാണ് ഞാൻ?
You May Also Like
പയ്യന്നൂർ പവിത്രമോതിരം : Click Here