ജീവാംശമായ് താനേ – Jeevaamshamaay Malayalam Song Lyrics
ജീവാംശമായ് താനേ – Jeevaamshamaay Malayalam Song Lyrics
Jeevaamshamaay – Song Details
| Song Details | Credits |
|---|---|
| Song- | ജീവാംശമായ് താനേ |
| Music – | കൈലാഷ് മേനോൻ |
| Lyricist- | ബി കെ ഹരിനാരായണൻ |
| സിംഗർ – | ശ്രേയ ഘോഷൽ & കെ എസ് ഹരിശങ്കർ |
| ഫിലിം / Album- | തീവണ്ടി |
ജീവാംശമായ് താനെ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ..
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ
പൂവാടി തേടിപറന്നു നടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടി അലഞ്ഞു ഞാൻ…
ആരാരും കാണാ മനസിൽ ചിറകിലൊളിച്ച മോഹം
പൊൻ പീലിയായി വളർന്നിതാ..
മഴ പോലെയെന്നിൽ പൊഴിയുന്നു നേർത്ത
വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ നിളപോലെ
കൊഞ്ചിയൊഴുകുന്നിതെന്നു മഴകേ ഈ…. അനുരാഗം..
(Music)
മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
ദിനം കാത്തുവയ്ക്കാമണയാതെ നിന്നെ ഞാൻ
ഇടനെഞ്ചിനുള്ളിലെ ചുടു ശ്വാസമായി ഞാൻ
ഈ ചേർത്ത് വച്ചിടാം വിലോലമായ്
ഓരോ രാവും പകലുകളായിതാ…
ഓരോ നോവും മധുരിതമായിതാ..
നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ് ഇനിയെൻ വാനിൽ തിളങ്ങി നീയേ…
മഴ പോലെയെന്നിൽ പൊഴിയുന്നു നേർത്ത
വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം…..
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ നിളപോലെ
കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ ഈ….. അനുരാഗം
(Music)
ജീവാംശമായ് താനെ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നു…
(Music)
ജനൽപ്പടി മേലെ ചുമരുകളാകെ വിരലാൽ നിന്നെ എഴുതി
ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ നീയാം ഗന്ധം തേടീ….
ഓരോ നോക്കിൽ ഒരു നിലവായി നീ
തിര പാടും കടലാകും തളിരോമൽ മിഴിയാഴം…….
തിരയുന്നു എൻ മനസ്സ്മെല്ലെ…
(Dialogue)
ജീവാംശമായ് താനെ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ…
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരതെപെയ്തു നീയേ
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ കാൽപ്പാടു തേടി അലഞ്ഞു ഞാൻ
ആരാരും കാണാ മനസ്സിൻ ചിറക്കിലൊളിച്ച മോഹം പൊൻ പീലിയായി വളർന്നിതാ..
മഴ പോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ നിളപോലെ
കൊഞ്ചിയൊഴുകുന്നിതെന്നു മഴകേ ഈ…. അനുരാഗം..