dharshana-song-lyricsmalayalam-song

ദർശനാ – Dharshanaa Malayalam Song Lyrics

ദർശനാ  – Dharshanaa Malayalam Song Lyrics Hrudayam Movie

ദർശനാ - Dharshanaa Malayalam Song Lyrics

2021 ൽ പുറത്തിറങ്ങിയ ഹൃദയം എന്ന മലയാളം സിനിമയിലെ ദർശന എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റ്‌ ആയിരുന്നു. ഹൃദയം സിനിമ സംവിധാനം ചെയ്തത് എല്ലാവരുടെയം പ്രിയങ്കരനായ വിനീത് ശ്രീനിവാസൻ ആയിരുന്നു. ഇതിൽ അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ്.
ദർശന എന്ന ഇതിലെ ഗാനം രചിച്ചിരിക്കുന്നത് അരുൺ ആളാട്ട് ആണ്. പാടിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ്. നായികയുടെ പേരിൽ തന്നെയാണ് ഈ ഗാനം പാടിയിരിക്കുന്നത്.

Dharshanaa – Song Details

Song Details Credits
Song- ദർശന
Music – ഹിഷാം അബ്ദുൾ വഹാബ്
Lyricist- അരുൺ എളാട്ട്
സിംഗർ – ഹിഷാം & ദർശനാ രാജേ ന്ദ്രൻ
ഫിലിം / Album- ഹൃദയം
(Dialogue)
ആ…….
നിന്നെ ഞാൻ…. കണ്ടന്നേ… മേഘം പൂക്കൾ പെയ്യുന്നേ…
ഒന്നാവാൻ ഞാനന്നേ…
നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ… ദർശനാ….
സർവ്വം സദാ നിൻ സൗരഭം ദർശനാ…
എൻജീവന സായൂജ്യം ദർശനാ…. സ്നേഹാമൃതം എന്നിലേകൂ… ദർശനാ…
(Dialogue)
നീ പോകും വഴിയിൽ വരം കാത്തു നിന്നു
ഒരു നോക്കു നൽകാതകന്നു നീ
ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
മറുവാക്കു ചൊല്ലാത്തതെന്തേ….
ഏതൊരാഴത്തിൽ മൂടിവെച്ചാലുമഴകേ…
മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി…
നീയാം മധുവെ നുകരാൻ കാത്തു ഞാൻ… ദർശനാ…
സർവ്വം സദാ നിൻ സൗരഭം ദർശനാ ..
എൻ ജീവന സായൂജ്യം… ദർശനാ….
സ്നേഹാമൃതം എന്നിലേകൂ…. ദർശനാ…
(Music)
നഭസ്സിൽ പൂർണ്ണ വിധുവോ വദനം
മനസ്സോ അമ്യതം… നിയതം….
ഒന്നാവാൻ… ഞാനന്നേ….
നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ… ദർശനാ…
എൻ ജീവന സായൂജ്യം ദർശനാ…
സ്നേഹാമൃതം എന്നിലേകൂ.. ദർശനാ…
ദർശനാ.. . ദർശനാ.. . സ്നേഹാമൃതം എന്നിലേകൂ.. ദർശനാ….

You May Also Like

Leave a Reply

Your email address will not be published. Required fields are marked *