malayalam-songToofan-Malayalam-Song-Lyrics

Toofan Malayalam Song Lyrics – KGF 2

തൂഫാൻ മലയാളം പാട്ടിന്റെ വരികൾ – Toofan Malayalam Song Lyrics – KGF 2

സിനിമ : KGF 2
രചന & സംവിധാനം : പ്രശാന്ത് നീൽ
മ്യൂസിക് : രവി ബസ്രുർ
Lyrics: Sudamsu

അരിച്ചെടുക്കാൻ ഒരു ആൺതരി
പോലും ഇല്ലാത്തവർക്ക്
ഈ ഭീരുക്കളെ വെച്ച് അവൻ
എന്തുണ്ടാക്കാനാ
ശരിയാണ് സാർ…
അങ്ങ് പറഞ്ഞതുപോലെ
ഞങ്ങൾ ഭീരുക്കളാരുന്നു…
ശക്തിയില്ലാരുന്നു..
വിശ്വാസമില്ലാരുന്നു…
മരണം ഞങ്ങളുടെ മേലെ ചുവടു വച്ചിരുന്നു
പക്ഷെ
ഞങ്ങളുടെ ശത്രുവിനെ
മാരിയമ്മന്റെ മുന്നിൽ നിന്ന് അവൻ കഴുത്തറുത്തില്ലേ….
അന്ന് ഒരുപാട് വർഷങ്ങൾക്ക് ശേഷം
ഞങ്ങൾ മരണത്തിന് മുന്നിൽ ചുവടു വെച്ച് ആടി….
 ചട്ടാനേ ഭീ കാമ്പ് രാഹി ഹേ
സിദ്ധീ സിദ്ധീ ഹേ
തൂഫാൻ…
അവൻ വാള് വീശി വന്നപ്പോൾ
ഒരു കാറ്റ് ഉയർന്നുവന്നു സാർ
സിദ്ധീ ഹേ..
ആ കാറ്റിൽ
ആരാച്ചിയിലുള്ള എല്ലാവരുടെയും ജീവശ്വാസമാണ്
നിങ്ങൾക്കൊരു ഉപദേശം തരാം
ഒരുകാലത്തും നിങ്ങൾ അയാളെ
എതിർത്തു നിൽക്കാൻ പോകരുത് സാർ…
തൂഫാൻ… തൂഫാൻ
ഇടി മിന്നലിന്നു തടയിട്ടവനെ
തൂഫാൻ… തൂഫാൻ
പടവെട്ടിടുന്ന രണ ഭൈരവനെ…
തൂഫാൻ… തൂഫാൻ..
തുടി കൊട്ടിടുന്ന കുടുടുംഭനേ…
തൂഫാൻ… തൂഫാൻ
ചിറകെട്ടിടുന്ന നെടുനായകനെ…

(മ്യൂസിക്)

സുറുന്ന് കൺകളിൽ എരിയും
ഹുങ്കാര തീ കുണ്ഡമേ

വിറുന്ന് കടുകഡോരമായി
കാരിരുമ്പോത്ത കൈകളെ…
ഓ റോക്കി ഓ റോക്കി
 ഓ, റോക്കി…. റോക്കി.. റോക്കി

ഓ റോക്കി ഓ റോക്കി
 ഓ, റോക്കി…. റോക്കി.. റോക്കി

ഹേയ് സുറുന്ന് ചുഴലി തിരിതിരിയും
ശ്വാസകാറ്റിന്റെ താളമേ…

ഉറുന്ന് കുതറി പായും
പുലിപോലെ പായുന്ന പാതമേ…

(മ്യൂസിക് )

മിഴിവാർന്നിടും കണ്ണീരിനാൽ
നിറയുന്നിതാ സാഗരം

എരി വേനലിൽ ഇടനെഞ്ചിൽ നീ
പകരുന്നുവോ സ്വാന്ദനം

രുതിരം ഒഴുകും പുഴയിൽ
നീന്തുന്നോർ

ഇവനാം എരിതീയിൽ
വീണുരുകി തീരുന്നോർ

ഇടത് വലത് മുൻ പിന്നിൽ
ഇവനുണ്ട്

പൊരുതി നേടുന്ന മണ്ണിൽ ഇവനുണ്ട്
അഗ്നി ശൈലങ്ങൾ ഇവനിലും ഉണ്ട്

തൂഫാൻ… തൂഫാൻ
ഇടി മിന്നലിന്നു തടയിട്ടവനെ

തൂഫാൻ… തൂഫാൻ
പടവെട്ടിടുന്ന രണ ഭൈരവനെ…

തൂഫാൻ… തൂഫാൻ..
തുടി കൊട്ടിടുന്ന കുടുടുംഭനേ…

തൂഫാൻ… തൂഫാൻ
ചിറകെട്ടിടുന്ന നെടുനായകനെ…

You May Also Like





Leave a Reply

Your email address will not be published. Required fields are marked *