malayalam-song

പിന്നെയും പിന്നെയും – Pinneyum Pinneyum Malayalam Song Lyrics

പിന്നെയും പിന്നെയും – Pinneyum Pinneyum Malayalam Song Lyrics

Pinneyum Pinneyum‍ – Song Details

Song Details Credits
Song- Pinneyum Pinneyum
Music – വിദ്യാസാഗർ
Lyrics- ഗിരീഷ് പുത്തഞ്ചേരി
സിംഗർ – കെ ജെ യേശുദാസ്
ഫിലിം / Album- കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
പിന്നെയും പിന്നെയും ആരോ കിനാവിന്റെ 
പടി കടന്നെത്തുന്ന പദനിസ്വനം
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊൻ വേണുവൂതുന്ന മൃദു മന്ത്രണം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
(Music)
പുലർ നിലാ ചില്ലയിൽ കുളിരിടും മഞ്ഞിന്റെ
പൂവിതൾ തുള്ളികൾ പെയ്തതാവാം…..
അലയുമീ തെന്നലെൻ കരളിലെ തന്ത്രിയിൽ
അലസമായ് കൈവിരൽ ചേർത്തതാവാം…
മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം
താനെ തുറക്കുന്ന ജാലകചില്ലിൽ നിൻ
തെളി നിഴൽ ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ…. ആരോ….ആരോ…
തളരമാം സന്ധ്യകൾ നറുമലർ തിങ്കളിൻ
നെറുകയിൽ ചന്ദനം തൊട്ടതാവാം….
കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ
കുസ്യതിയാൽമൂളി പറന്നതാവാം
അണി നിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
അണി നിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാൾ
വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ 
പടി കടന്നെത്തുന്ന പദനിസ്വനം
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊൻ വേണുവൂതുന്ന മൃദു മന്ത്രണം
പിന്നെയും പിന്നെയും ആരോ … ആരോ … ആരോ …

Leave a Reply

Your email address will not be published. Required fields are marked *