malayalam-songvennila-chandana-kinnam-lyrics-malayalam

വെണ്ണിലാ ചന്ദനക്കിണ്ണം – Vennila Chandana Kinnam Lyrics Malayalam

വെണ്ണിലാ ചന്ദനക്കിണ്ണം – Vennila Chandana Kinnam Lyrics Malayalam

Vennila Chandana Kinnam – Song Details

Song Details Credits
Song- Vennila Chandana Kinnam
Music – വിദ്യാസാഗർ
Lyricist- കൈതപ്രം
സിംഗർ – കെ.എസ്. ചിത്ര
ഫിലിം / Album- അഴകിയ രാവണൻ

വെണ്ണിലാ ചന്ദനക്കിണ്ണം 
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ 
കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ് 
ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവൽ കൊണ്ടൊരു 
കൂടൊരുക്കാൻ വാ..
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം
വെണ്ണിലാ ചന്ദനക്കിണ്ണം 
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ 
കോരിയെടുക്കാൻ വാ 
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് 
ആറ്റക്കിളി പോകും നേരം 
മഞ്ഞണി തൂവൽ കൊണ്ടൊരു 
കൂടൊരുക്കാൻ വാ 
കാലിമേയുന്ന പുല്ലാനിക്കാട്ടിൽ 
കണ്ണിമാങ്ങ കടിച്ചു നടക്കാം 
കാറ്റിൻ പാദസരങ്ങൾ കിലുക്കാം 
ഒന്നീ മഞ്ചാടി കുന്നിലേറാം
പിന്നിൽ വന്നു കണ്ണുപൊത്താം 
കണ്ടുവെന്ന് കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ 
രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലിനീർത്തുന്ന കോലമയിലായ് 
മുകിലോടുന്ന മേട്ടിലൊളിക്കാം
സ്വർണ്ണ മീനായ് നീന്തി തുടിക്കാം 
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം
വെണ്ണിലാ ചന്ദനക്കിണ്ണം 
പുന്നമടക്കായലിൽ വീണേ 
കുഞ്ഞിളം കൈയ്യിൽ മെല്ലെ 
കോരിയെടുക്കാൻ വാ 
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് 
ആറ്റക്കിളി പോകും നേരം 
മഞ്ഞണി തൂവൽ കൊണ്ടൊരു 
കൂടൊരുക്കാൻ വാ
(Music)
കണ്ണാരം പൊത്തിക്കളിക്കാം 
മണ്ണപ്പം ചുട്ടു വിളമ്പാം 
ചക്കരമാവിൻ ചോട്ടിൽ 
കൊത്ത കല്ലാടാമെന്നും 
ആലിലകൾ നാമം ചൊല്ലും 
അമ്പലം കാണാം 
നാളെ കിന്നാരക്കുരുവിക്ക് ചോറൂണ് 
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട് 
ദൂരെ അപ്പൂപ്പൻ താടിക്ക് കല്ല്യാണം 
കുട്ടിയാനയ്ക്ക് നീരാട്ട്
വെണ്ണിലാ ചന്ദനക്കിണ്ണം 
പുന്നമടക്കായലിൽ വീണേ 
കുഞ്ഞിളം കയ്യിൽ മെല്ലെ 
കോരിയെടുക്കാൻ വാ 
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു 
ആറ്റക്കിളി പോകും നേരം 
മഞ്ഞണിത്തൂവൽ കൊണ്ടാരു 
കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം

You May Also Like

Leave a Reply

Your email address will not be published. Required fields are marked *