ഉല്ലാസ‍പ്പൂത്തിരികള്‍ - Ullasa Poothirikal Song Lyrics | Meen Movie

Ullasa Poothirikal song lyrics penned by യൂസഫലി കേച്ചേരി, music composed by ജി.ദേവരാജന്‍, and sung by യേശുദാസ്‌ from the movie Meen.


Ullasa Poothirikal song lyrics
Song NameUllasa Poothirikal
Singerയേശുദാസ്‌
Music ജി.ദേവരാജന്‍
Lyricstയൂസഫലി കേച്ചേരി
Movie Meen

Ullasa Poothirikal Song lyrics

ഉല്ലാസ‍പ്പൂത്തിരികള്‍ കണ്ണി‍ലണിഞ്ഞവളേ
ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ....
എന്നാത്മ സംഗീത ശില്പം നീയല്ലേ....
ഉല്ലാസ‍പ്പൂത്തിരികള്‍ കണ്ണി‍ലണിഞ്ഞവളേ
ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ....
എന്നാത്മ സംഗീത ശില്പം നീയല്ലേ......

വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണം അനുപമ രതിലതികേ
വാ മലയജസുരഭില പുളകിത നിമിഷമിതേ നീ താ മനസിജ മധുകണം അനുപമ രതിലതികേ

മധുവാദിനീ മതിമോഹിനീ ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ.... എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ.... നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി വാ വാ വാ വാ സഖി വാ..... (ഉല്ലാസ‍പ്പൂത്തിരികള്‍....) നീ അസുലഭ മധുമയ നവ മൃദു കുസുമദളം ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം നീ അസുലഭ മധുമയ നവ മൃദു കുസുമദളം ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം
സുരവാഹിനീ സുഖദായിനീ
ആരാരും ചൂടാത്ത പൂവേന്തി വാ....
പൂത്തുനില്‍ക്കും പൊന്‍കിനാവിന്‍ നന്ദനത്തില്‍ വാ
നിന്‍ നീള്‍ മിഴി വിണ്‍താരമായ്
വാ വാ വാ വാ സഖി വാ.........
(ഉല്ലാസ‍പ്പൂത്തിരികള്‍....)

Watch Ullasa Poothirikal Song Video

Ullasa Poothirikal song frequently asked questions

Check all frequently asked Questions and the Answers to these questions

This Ullasa Poothirikal song is from this Meen movie.

യേശുദാസ്‌ is the singer of this Ullasa Poothirikal song.

By usingYoutube video downloaderyou can download youtube videos.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.