ഓലഞാലി കുരുവി - Olanjali Kuruvi Song Lyrics

Olanjali Kuruvi song lyrics penned by ഹരിനാരായൺ , music composed by ഗോപി സുന്ദർ , and sung by പി ജയചന്ദ്രൻ, വാണി ജയറാം from the movie 1983.


Olanjali Kuruvi song lyrics
Song NameOlanjali Kuruvi
Singerപി ജയചന്ദ്രൻ, വാണി ജയറാം
Music ഗോപി സുന്ദർ
Lyricstഹരിനാരായൺ
Movie 1983

Olanjali Kuruvi Song lyrics

ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി
മിഴിപ്പീലി മെല്ലെ തഴുകീ

ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി
മിഴിപ്പീലി മെല്ലെ തഴുകീ
നറുചിരി നാലുമണിപ്പൂവുപോൽ
വിരിഞ്ഞുവോ 
ചെറുമഷിത്തണ്ട് നീട്ടി
വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായി..
ഓലഞ്ഞാലി കുരുവി 
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി 
മിഴിപ്പീലി മെല്ലെ തഴുകീ

വാ ചിറകുമായി 
ചെറുവയൽക്കിളികളായി അലയുവാൻ
പൂന്തേൻ മൊഴികളാൽ
കുറുമണി കുയിലുപോൽ കുറുകുവാൻ
കളിചിരിയുടെ വിരലാൽ 
തൊടുകുറിയിടുമഴകായി
ചെറു കൊലുസ്സിന്റെ 
കിലുകിലുക്കത്തിൻ താളം
മനസ്സിൽ നിറയും
ഓലഞ്ഞാലി കുരുവി 
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി.. 
മെല്ലെ തഴുകീ ..

ഈ പുലരിയിൽ 
കറുകകൾ തളിരിടും വഴികളിൽ
നീ നിൻ മിഴികളിൽ
ഇളവെയിൽ തിരിയുമായി വരികയോ
ജനലഴിവഴി പകരും 
നനുനനെയൊരു മധുരം
ഒരു കുടയുടെ തണലിലണയും നേരം
പൊഴിയും മഴയിൽ..
ഓലഞ്ഞാലി കുരുവി 
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി 
മിഴിപ്പീലി മെല്ലെ തഴുകീ
നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ
ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായി
ഓലഞ്ഞാലി കുരുവി 
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി 
മിഴിപ്പീലി മെല്ലെ തഴുകീ

Watch Olanjali Kuruvi Song Video

Olanjali Kuruvi song frequently asked questions

Check all frequently asked Questions and the Answers to these questions

This Olanjali Kuruvi song is from this 1983 movie.

പി ജയചന്ദ്രൻ, വാണി ജയറാം is the singer of this Olanjali Kuruvi song.


You May Also Like


2. Kathil Thenmazhayay Malayalam Song Lyrics


4. പൊന്നോലത്തുമ്പിൽ. - Ponnolathumbil Malayalam Song Lyrics

This Olanjali Kuruvi Song lyric is penned by ഹരിനാരായൺ.


You May Also Like





By usingYoutube video downloaderyou can download youtube videos.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.