മലയാളം കടങ്കഥകളും ഉത്തരവും

മലയാളം കടങ്കഥകളും ഉത്തരവും - Malayalam Kadamkathakal - Malayalam Riddles

1. ആയിരം പറ അവളിൽ ഒരു നുള്ള് കൊട്ടതേങ്ങാ

Ans ചന്ദ്രക്കല

2. വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ

Ans തവള

3. ആനയിലുണ്ട് ചേനയിലില്ല ഇമയിലുണ്ട് രണ്ടു അക്ഷരം ഉള്ള ഞാൻ ആരാണ്

Ans ആമ

4. എന്നെ തൊട്ടുകൂട്ടും പക്ഷെ സദ്യക്ക് എടുക്കില്ല

Ans കാൽക്കു ലേറ്റർ

5. ഒരു കുപ്പിയിൽ രണ്ടെണ്ണ

Ans മുട്ട

6. കണ്ടാലൊരു വണ്ടി തൊട്ടാലൊരു ചക്രം

Ans തേരട്ട 

 7. കിക്കിലുക്കം കിലുകിലുക്കം ഉത്തരത്തിൽ ചത്തിരിക്കും

Ans താക്കോൽക്കൂട്ടം

8. കാലുപിടിക്കുന്നവനെ സംരക്ഷിക്കുന്നവൻ

Ans കുട

9. കുത്തുന്ന കാളയ്ക്ക് പിന്നിൽ കണ്ണ്

Ans സൂചി

10. വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്

Ans ചിരവ

11. വില്ലാണ് പക്ഷെ ഞാണില്ല കെട്ടാൻ

Ans മഴവില്ല്

12. വീട്ടിലും നിർത്തില്ല നാട്ടിലും നിർത്തില്ല

Ans പേപ്പട്ടി

13. വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടും

 Ans സൈക്കിൾ

14. വടി എടുത്താൽ കാള ഓടും

Ans വഞ്ചി

15. വരുമ്പോൾ കറുത്തിട്ട് പോകുമ്പോൾ വെളുത്തിട്ട്

Ans തലമുടി

16. വരുമ്പോൾ ചുമന്നിട്ട്, പോകുമ്പോൾ കറുത്തിട്ട്

Ans മൺകലം

17. മുള്ളിനുള്ളിലെ സുന്ദരികുട്ടി

Ans റോസാപുഷ്പം

18. മുള്ളില്ലാത്ത പുറംകാട്ടിൽ എല്ലില്ലാത്ത ഒരെലികുഞ്ഞു

Ans പേൻ

19. വല വീശും ഞാൻ മൂക്കുവനല്ല, നൂല് നൂൽകും ഞാൻ വിൽക്കാറില്ല

Ans ചിലന്തി

20. മൂന്ന് ചിറകുള്ള വവ്വാൽ

Ans സിലിംഗ് ഫാൻ

21. വേലിപൊത്തിലിരിക്കും രത്നം

Ans മിന്നാമിനുങ്ങു

22. വെള്ളച്ചാരെ മാറ്റിയിരുത്തി ചോപ്പന്മാരെ കേറ്റി ഇരുത്തി

Ans ചാരം വാരി തീ കൂട്ടി

23. പുക തുപ്പുന്ന പാമ്പ്

Ans തീവണ്ടി

24. വെള്ളികിണ്ണത്തിൽ ഞാവൽ പഴം

Ans കണ്ണ്

25. പൂട്ടാൻ എളുപ്പം തുറക്കാനാവില്ല

Ans തൊട്ടാവാടി

26. പൂട്ടില്ലപ്പെട്ടി പൂട്ടാതെടുക്കും പെട്ടി

Ans ശവപ്പെട്ടി

27. പൊക്കിളിൽ തൊട്ടാൽ ഇളിച്ചു കാട്ടും

Ans  ടോർച്ച്

28. പച്ചക്കൊരു കെട്ട്, ചുട്ടാൽ ഒരു കുട്ട

Ans പപ്പടം

29. പലകകീഴേ പച്ചഇറച്ചി

 Ans നഖം

30. പാടാനറിയാം പറയാനറിയാം, ചെയ്യാനൊന്നുമറിയില്ല

Ans റേഡിയോ

31. പാടുന്നുണ്ട്,പറക്കുന്നുണ്ട്, പക്ഷെ കണ്ണിൽകാണാനൊക്കില്ല

Ans കാറ്റ്

32. പാതാളം പോലെ വായ്, കോലുപോലെ നാവ്

Ans മണി

33. വെട്ടുതോറും വളരും  ഞാൻ

Ans തലമുടി

34. പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വേട്ടൽക്കില്ല

Ans വെള്ളം

35. തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്

Ans കിണ്ടി

36. വീട്ടിലെ കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ

Ans അടുപ്പ്

37. നല്ല നായ്ക്ക് നാവിന്മേൽ പല്ല്

Ans ചിരവ

38. ഒരമ്മപെറ്റാതെല്ലാം കറുത്ത പട്ടാളം

Ans കട്ടുറുമ്പ്

 

Malayalam Vegetable Kadamkathakal

1. ആയിരം കിളികൾക്ക് ഒറ്റക്കൊക്ക്

Ans വാഴക്കുല

2. കാടുണ്ട് കടുവയില്ല, വീടുണ്ട് വീട്ടാറില്ല, കുളമുണ്ട് മീനില്ല

Ans തേങ്ങ

3. മുള്ളുണ്ട് മുരിക്കല്ല, കയ്പ്പുണ്ട് കാഞ്ഞിരമല്ല

Ans പാവയ്ക്ക

4. മണ്ണിനടിയിൽ പൊന്നമ്മ

Ans മഞ്ഞൾ

5. പുറം പരപര, അകം  മിനു മിനാ

Ans ചക്ക

6. മുക്കണ്ണൻ ചന്തയ്ക്ക് പോയി

Ans തേങ്ങ

7. പിടിച്ചാൽ ഒരു പിടി അരിഞ്ഞാൽ ഒരു മുറം

Ans ചീര

8. വെള്ളമതിലിനുള്ളിൽ ഒരു വെള്ളി വടി

Ans വാഴപ്പിണ്ടി

9. ചെടി ചെടിയിന്മേൽ കായ് കയ്യിന്മേൽ ചെടി

Ans കൈതച്ചക്ക

10. പൊന്നുതിന്നു വെള്ളതുപ്പി

Ans ചക്കചുള

11. മലയിലെ അമ്മയ്ക്ക് നെറുകയിൽ പൂവ്

Ans കൈതച്ചക്ക

12. മുള്ളുണ്ട് മുരിക്കല്ല, കൊമ്പുണ്ട് കുത്തില്ല പാലുണ്ട് പശുഅല്ല

Ans ചക്ക

13. മുറ്റത്തു നിക്കണ മണികണ്ഠനാനയ്ക് മുപ്പത്തി മൂന്ന് മണിത്തുടൽ

Ans മാങ്ങാ

14. അച്ഛൻ മുള്ളൻ, അമ്മ മിനുമിന, മകൾ മണിമണി

Ans ചക്ക

15. ആയിരം തത്തയ്ക്ക് ഒരൊറ്റ കൊക്ക്
Ans മാങ്ങാ

16. അടി പാറ നടുവടി മീതെ കുട

Ans ചേന

17. പച്ചപ്പച്ചക്കിളി കൊമ്പിലിരിക്കും കിളി കൂകുമാട്ടേൻ കിളി

Ans മാങ്ങാ

18.  അകത്തു തിരിതെറുത്തു പുറത്ത് മുട്ട ഇട്ടു

Ans കുരുമുളക്

19. ആടി ആടി അഴകനെ പെറ്റു

Ans നെല്ല്

20. ഇരുട്ടാട്ടിയാൽ എണ്ണ കിട്ടും

Ans എള്ളു

21. എല്ലില്ലാപക്ഷിക്ക് വാലിന്മേൽ എല്ല്

Ans വഴുതനങ്ങ

22. ഒരു തൊഴുത്തിലെല്ലാം വെള്ള കാക്ക

Ans കൈപ്പയ്ക്ക

23. വെളുത്തൊരമ്മയ്ക് കറുത്ത മക്കൾ

Ans ഏലക്ക

24. ഇല നുള്ളി കുഴിച്ചിട്ടു, കുഴി നിറയെ മുട്ട ഇട്ടു

Ans കൂർക്ക

25. ഇത്തിരി കുഞ്ഞന്റെ വലിന്മേൽ എല്ല്

Ans വറ്റൽ മുളക്

26. ഒരമ്മയുടെ മക്കളെല്ലാം കൊക്കരക്കോ

Ans വാളൻ പുളി

27. ഒരു ഭരണി നിറയെ ചാരം

Ans കുമ്പളങ്ങ

28. അടി കിണ്ണം, നടു തൂൺ, തല കാട്
Ans ചേന

29. കാള കിടക്കും കയറോടും

Ans മത്തങ്ങ

30. അടിയിൽ പച്ചക്കുന്ന്, മുകളിൽ മഞ്ഞക്കുട്ടൻ, തലയിൽ കിരീടം

Ans കൈതച്ചക്ക


കുട്ടികളുടെ കടം കഥകൾ - Malayalam Riddles for Kids

1. കണ്ടാൽ സുന്ദരി തോല് കളഞ്ഞാൽ കഴമ്പില്ല
Ans ഉള്ളി

2. അടി ചെടി നടു കായ, തല നെൽച്ചെടി

Ans കൈതച്ചക്ക

3. അകത്തറുത്താൽ പുറത്തറിയും

Ans ചക്ക

4. പച്ചപലകകൊട്ടാരത്തിൽ പത്തും നൂറും കൊട്ടതേങ്ങാ

Ans പപ്പായ

5. അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണപന്തളിൽ

Ans പഴം

6. ചെടിക്കുമേൽ കായ, കായമേൽ ചെടി

Ans കൈതച്ചക്ക

7. പെട്ടിപെട്ടി മുള്ളുള്ള പെട്ടി, പെട്ടി തുറക്കുമ്പോൾ നാടകെ നാറും

Ans ചക്ക

8. ആദ്യം പൊന്തിപൊന്തി, പിന്നെ തൂങ്ങി തൂങ്ങി

Ans പഴം

9. മലയിലെ അമ്മയ്ക്ക് നെറുകയിൽ പൂവ്

Ans കൈതച്ചക്ക

10. കത്തി പോലെ ഇല പന്ത് പോലെ കായ

Ans മാങ്ങ

11. മേലെല്ലാം മുള്ളുണ്ട്, മുള്ളൻ പന്നിയല്ല, തലയിൽ പൂവുണ്ട്, പൂവൻ 
കോഴിയല്ല, നാല് പുറവും മുള്ളുവേലി ഉണ്ട് കരോട്ടെ തൊടിയുമല്ല

Ans. കൈതച്ചക്ക

12. അച്ഛനൊരു ഇല തന്നു മുക്കിട്ടും മുക്കിട്ടും നനയുന്നില്ല

Ans ചെമ്പില/ താമരയില

 13. കണ്ടാൽ സുന്ദരി തോല് കളഞ്ഞാൽ കഴമ്പില്ല


Ans ഉള്ളി


14. അടി ചെടി നടു കായ, തല നെൽച്ചെടി


Ans കൈതച്ചക്ക


15. അകത്തറുത്താൽ പുറത്തറിയും


Ans ചക്ക


16. പച്ചപലകകൊട്ടാരത്തിൽ പത്തും നൂറും കൊട്ടതേങ്ങാ


Ans പപ്പായ


17. അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണപന്തളിൽ


Ans പഴം


18. ചെടിക്കുമേൽ കായ, കായമേൽ ചെടി



Ans കൈതച്ചക്ക


19. മലയിലെ അമ്മയ്ക്ക് നെറുകയിൽ പൂവ്


Ans കൈതച്ചക്ക


20. കത്തി പോലെ ഇല പന്ത് പോലെ കായ


Ans മാങ്ങ


21. മേലെല്ലാം മുള്ളുണ്ട്, മുള്ളൻ പന്നിയല്ല, തലയിൽ പൂവുണ്ട്, പൂവൻ കോഴിയല്ല, നാല് പുറവും മുള്ളുവേലി ഉണ്ട് കരോട്ടെ തൊടിയുമല്ല


Ans കൈതച്ചക്ക


22. അച്ഛനൊരു ഇല തന്നു  മുക്കിട്ടും മുക്കിട്ടും നനയുന്നില്ല


Ans ചെമ്പില/ താമരയില


23. മുറ്റത്തു നിക്കണ മണികണ്ഠനാനയ്ക് മുപ്പത്തി മൂന്ന് മണിത്തുടൽ


Ans മാങ്ങാ


24. അച്ഛൻ മുള്ളൻ, അമ്മ മിനുമിന, മകൾ മണിമണി


Ans ചക്ക


25. ആയിരം തത്തയ്ക്ക് ഒരൊറ്റ കൊക്ക്


Ans മാങ്ങാ


26. അടി പാറ നടുവടി മീതെ കുട


Ans ചേന


27. പച്ചപ്പച്ചക്കിളി കൊമ്പിലിരിക്കും കിളി കൂകുമാട്ടേൻ കിളി


Ans മാങ്ങാ


28. അകത്തു തിരിതെറുത്തു പുറത്ത് മുട്ട ഇട്ടു


Ans കുരുമുളക്


29. ആടി ആടി അഴകനെ പെറ്റു


Ans നെല്ല്


30. ഇരുട്ടാട്ടിയാൽ എണ്ണ കിട്ടും


Ans എള്ളു


31. എല്ലില്ലാപക്ഷിക്ക് വാലിന്മേൽ എല്ല്


Ans വഴുതനങ്ങ


32. ഒരു തൊഴുത്തിലെല്ലാം വെള്ള കാക്ക


Ans കൈപ്പയ്ക്ക


33. വെളുത്തൊരമ്മയ്ക് കറുത്ത മക്കൾ


Ans ഏലക്ക


34. ഇല നുള്ളി കുഴിച്ചിട്ടു, കുഴി നിറയെ മുട്ട ഇട്ടു

Ans കൂർക്ക


35. ഇത്തിരി കുഞ്ഞന്റെ വലിന്മേൽ എല്ല്


Ans വറ്റൽ മുളക്


36. ഒരമ്മയുടെ മക്കളെല്ലാം കൊക്കരക്കോ


Ans വാളൻ പുളി


37. ഒരു ഭരണി നിറയെ ചാരം


Ans കുമ്പളങ്ങ


38. അടി കിണ്ണം, നടു തൂൺ, തല കാട്


Ans ചേന


39. കാള കിടക്കും കയറോടും


Ans മത്തങ്ങ



40. അടിയിൽ പച്ചക്കുന്ന്, മുകളിൽ മഞ്ഞക്കുട്ടൻ, തലയിൽ കിരീടം


Ans കൈതച്ചക്ക


41. ആനയെ കെട്ടാൻ തടിയുണ്ട്, ജീരകം പൊതിയാൻ ഇലയില്ല....


Ans നെല്ലിമരം


42. ചുള്ളികൊമ്പിൽ മഞ്ഞകിളി


Ans പറങ്ങി മാങ്ങാ


43. കയ്‌ക്കും, പുളിക്കും, മധുരിക്കും മിട്ടായി


Ans നെല്ലിക്ക


44. പെട്ടിപെട്ടി മുള്ളുള്ള പെട്ടി, പെട്ടി തുറക്കുമ്പോൾ നാടകെ നാറും


Ans ചക്ക


45. ആദ്യം പൊന്തിപൊന്തി, പിന്നെ തൂങ്ങി തൂങ്ങി


Ans പഴം




മൊബൈൽ കടം കഥകൾ - Malayalam Mobile Kadamkathakal


1. നിങ്ങളുടെ കൂടെ എപ്പോഴും ഞാനുണ്ട്, എന്റെ പേരിന് മുന്നിൽ ഒരു പഴം ഉണ്ട് പറയൂ ഞാനാരാണ്?
ഉത്തരം : ആപ്പിൾ ഐ ഫോൺ

2. ഞാൻ നിങ്ങളോട് ഒരു ചോദ്യവും ചോദിക്കുന്നില്ല, എങ്കിലും നിങ്ങൾ എനിക്ക് എപ്പോഴും ഉത്തരം തരും?
ഉത്തരം : മൊബൈൽ ഫോൺ

3. ഞാൻ എപ്പോൾ കരഞ്ഞാലും ആളുകൾ ഓടി വന്നെന്നെ എടുക്കും, പക്ഷെ ഞാൻ കുട്ടിയല്ല, ആരാണ് ഞാൻ?
ഉത്തരം : ഫോൺ

4. ഞാനും ഒരു പഴവും ചേർന്നാൽ വിലപിടിപ്പുള്ള ഒരു വസ്തുവാണ്?

 

ഉത്തരം: ആപ്പിൾ ഐ ഫോൺ

5. എന്നെ ഒന്നു മെല്ലെ തലോടിയാൽ ആഗ്രഹിക്കുന്നതെന്തും കാണിക്കും ഞാൻ?
ഉത്തരം : സ്മാർട്ട്‌ ഫോൺ

6. വാലുണ്ട് കാലില്ല, സംസാരിക്കും കാഴ്ച്ച ഇല്ലാ, ഞാൻ ആരെന്നു പറയാമോ?
ഉത്തരം : ലാൻഡ് ഫോൺ

7. ഫോമിൽ ഉണ്ട് റൂമിൽ ഇല്ലാ, മണ്കുടത്തിൽ ഉണ്ട് നിറകുടത്തിൽ ഇല്ല, രണ്ടക്ഷരം ഉള്ള ഞാനാരാണ്?
ഉത്തരം : ഫോൺ



കുസൃതി ചോദ്യങ്ങൾ - Malayalam Funny Questions & Answers

1. പതിനഞ്ചുമീറ്റർ നീളമുള്ള കയറിൽ കെട്ടിയ പശു 25 മീറ്റർ അകലെയുള്ള വയ്ക്കോൽ തിന്നു, എങ്ങനെ?
ഉത്തരം : പശുവിനെ കെട്ടിയ കയറിന്റെ മറ്റേ അറ്റം എവിടെയും കെട്ടിയില്ല

2. ഒരു ചായക്കടക്കാരൻ ഒരു ദിവസം ഇരുന്നൂറ്റിപത്തു ചായ ഉണ്ടാക്കി. അതിൽ ഒരു ചായയിൽ ഒരു പല്ലി വീണു ബാക്കി എത്ര ചായ ഉണ്ട്?
ഉത്തരം : 9. ഒരു ചായക്കടക്കാരൻ.... ഇരുന്ന് ഊറ്റി... പത്തു (10) ചായ ഉണ്ടാക്കി...അതിൽ ഒന്നിൽ പല്ലി വീണു, ബാക്കി 9 ചായ

3. സുരേഷ് വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും ഒരു ഉണക്കമീനും കിടക്കുന്നതു കണ്ടു. സുരേഷ് ഉണക്കമീനെടുത്തു 2000 രൂപ അവിടെ തന്നെ ഇട്ടു. എന്തുകൊണ്ട്?
ഉത്തരം : സുരേഷ് ഒരു പൂച്ച ആയിരുന്നു

4. ഇടത് കൈ കൊണ്ട് തൊടാം... വലതു കൈ കൊണ്ട് തൊടാൻ പറ്റില്ല... എന്താണ്?
ഉത്തരം : വലതു കൈ മുട്ട്

5. ഒരു കോഴി ഒരു മാസം 20 മുട്ടയിടും, അങ്ങനെയെങ്കിൽ ഒരു കൊല്ലത്തി എത്ര മുട്ടയിടും?
ഉത്തരം : കൊല്ലത്തി മുട്ട ഇടില്ല

6. പോകുമ്പോൾ ആരും ഇഷ്ടപ്പെടുന്നില്ല... വരുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും... എന്താണ്?
ഉത്തരം : കറന്റ്‌ (ഇലക്ട്രിസിറ്റി)

7. ഒരിക്കലും പറക്കാത്ത കിളി?
ഉത്തരം : ഇക്കിളി അല്ലെങ്കിൽ ബസിലെ കിളി

8. ഒരു മുത്തശ്ശിക്കു മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം. അവിടെ ഒരു തോണി പോലും ഇല്ല, ആ മുത്തശ്ശി എങ്ങനെ പോകും?
ഉത്തരം : മൈദ പൊടിയാണ് അത് പിടിക്കേണ്ട കാര്യം ഇല്ല

9. നാലും നാലും കൂട്ടുമ്പോൾ 9 കിട്ടുന്നതെപ്പോൾ?
ഉത്തരം : കണക്കു തെറ്റുമ്പോൾ

10. നമ്മുടെ അടുക്കളയിൽ കാണുന്ന മൂന്ന് രോഗങ്ങളുടെ പേര് പറയാമോ?
ഉത്തരം: Sugar, Gas, Pressure

11. തോട്ടത്തിൽ ഞാൻ പച്ച... മാർകറ്റിൽ ഞാൻ കറുപ്പ്, വീട്ടിൽ ഞാൻ ചുവപ്പ്.. ആരാണ് ഞാൻ?
ഉത്തരം: തേയില




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.