മെൻസ്ട്രൽ കപ്പ്‌ എന്താണ്? എങ്ങനെ മെൻസ്ട്രൽ കപ്പ്‌ ഉപയോഗിക്കണം?

 മെൻസ്ട്രൽ കപ്പ്‌  എന്താണ്? എങ്ങനെ മെൻസ്ട്രൽ കപ്പ്‌ ഉപയോഗിക്കണം? 

മെൻസ്ട്രൽ കപ്പ്‌ ഇന്ന്  എല്ലാവർക്കുമറിയാം. പല സ്ത്രീകള്‍ക്കും മെൻസ്ട്രൽ കപ്പ്‌ ഉപയോഗിക്കാൻ  താല്‍പര്യമുണ്ടെങ്കിലും ഇപ്പോഴും, ചെറിയൊരു ഭയത്തോടെയാണ് 

ഈ കുഞ്ഞൻ കപ്പിനെ കുറിച്ച് ചിന്തിക്കുന്നത്.. വാങ്ങിവെച്ചിട്ടു ഉപയോഗിച്ച് തുടങ്ങാൻ വല്ലാത്ത ഭയവും.  പേടിയും, ആശങ്കകളും ഉപയോഗിയ്ക്കുന്നതിനെ കുറിച്ചു സംശയങ്ങളുമെല്ലാമുണ്ട്. അതിന്റെ ഉപയോഗരീതി തന്നെയാണ് പലരെയും ഭയപ്പെടുത്തുന്നത്. 

ചുവന്ന പൂക്കൾ വിരിയുന്ന ആ ദിവസങ്ങളിൽ കാലങ്ങളായി കൂട്ടുവന്നിരുന്ന സാനിറ്ററി നാപ്കിനുകളോട് ഗുഡ് ബൈ പറയുന്ന ഗുണ ഗണങ്ങളാണുള്ളതെന്നു ഉപയോഗിച്ചവരിൽ ബഹുഭൂരിപക്ഷവും അഭിപ്രായപെടുന്നു.

മെൻസ്ട്രൽ കപ്പ്‌:-

What is menstrual cup




ഗർഭാശയ മുഖത്തിന് തൊട്ടുതാഴെ വെയ്ക്കുന്ന ഏറെ സുരക്ഷിതമായ ഒന്നാണ് മെൻസ്ട്രൽ കപ്പ്‌. പീരീഡ് നാളുകളിൽ ആർത്തവരക്തം ശേഖരിക്കുകയും അത് പുറത്തെടുത്തു ക്‌ളീൻ ചെയ്തു വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്ന വൃത്തിയുള്ള ഒരു കൊച്ചു പാത്രമാണ് ഇത്.

മെൻസ്ട്രൽ കപ്പ്‌ എങ്ങനെ തിരഞ്ഞെടുക്കാം - How to Select the Size of Menstrual Cup

different size menstrual cup


ഏത് പ്രായത്തിൽ പെട്ട സ്ത്രീകൾക്കും ഇത് ഉപയോഗിക്കാം. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്നു തരമുണ്ട്. 30 വയസ്സിന് മുകളിലുള്ളവർ, പ്രസവാനന്തര ശേഷമുള്ളവർ , സിസേറിയൻ സർജറി കഴിഞ്ഞവർ എന്നിവർക്ക് വലുത് ആവശ്യമാണ്. തീരെ ചെറിയെ പെണ്‍കുട്ടികള്‍ക്കാണ് ചെറുത്. മീഡിയമാണ് മറ്റുള്ളവര്‍ക്ക്.  പലപ്പോഴും  സൈസ് ശരിയാവാത്തത് കൊണ്ട് വാങ്ങിപ്പോയ കപ്പ്‌ ഉപയോഗിക്കാൻ പറ്റാത്തവരുണ്ട്. അതുകൊണ്ട് ആദ്യം വിലകുറഞ്ഞ എന്നാൽ ക്വാളിറ്റിയുള്ള ഒരു സാധാരണ കപ്പ്‌ വാങ്ങി ഉപയോഗിച്ച് നോക്കുക.

മെൻസ്ട്രൽ കപ്പ്‌  ഗുണങ്ങൾ എന്തൊക്കെ ? Uses of Menstrual Cup

ആവശ്യമുള്ളപോൾ പുറത്തേക്കു എടുക്കാം അതുകൊണ്ട് തന്നെ ലൈoഗിക ബന്ധത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല. ഇത് വെയ്ക്കുന്നത് കൊണ്ട് ഗർഭധാരണത്തിനെ ബാധിക്കില്ല. ആർത്തവ കപ്പ്  ഒരിക്കലും യോനിയിലെ ഉള്ളിൽ വ്യാസം കൂട്ടുകയോ പങ്കാളിയുടെ ലൈംഗിക സുഖത്തെ ബാധിക്കുകയോ ഇല്ല.. അത്തരമൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. കോപ്പര്‍ ടി പോലുള്ളവ ഉപയോഗിയ്ക്കുന്നവര്‍ക്കും വയ്ക്കാം.

ആർത്തവ കപ്പ് വില - Menstrual Cup Price

ഇന്ന് പല ഓൺലൈൻ സൈറ്റുകളിൽനിന്നു മെൻസ്ട്രൽ കപ്പ്കൾ വാങ്ങാൻ കിട്ടും. ഒരു കപ്പ് ന്റെ വില 149 രൂപ മുതലാണ്.

മെൻസ്ട്രൽ കപ്പ്‌  എങ്ങനെ വൃത്തിയാക്കാം 

how to clean menstrual cup after use


ആര്‍ത്തവം കഴിഞ്ഞ് ഇതു കഴുകി മുങ്ങിക്കിടക്കുന്ന വിധത്തില്‍ ചൂടു വെള്ളത്തില്‍ ഇട്ടു വച്ച് തിളപ്പിച്ച്  കഴുകിയെടുക്കാം. പൊസിഷൻ മാറി ലീക്ക് ആവുമെന്ന ഭയം വേണ്ട. കൃത്യമായ രീതിയില്‍ വച്ചാല്‍ ഇതു യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കില്ല. ആദ്യമായി  ഉപയോഗിയ്ക്കുമ്പോള്‍ ഇത്തരം ഭയങ്ങളെങ്കില്‍ സാനിറ്റഡി പാഡ് കൂടി അധിക ഉറപ്പിന് ഉപയോഗിയ്ക്കാം.

മെൻസ്ട്രൽ കപ്പ്‌  എങ്ങനെ ഉപയോഗിക്കാം ? How to Use Menstrual Cup?

how to place menstrual cup correctly


യോനിയിൽ കപ്പ് എങ്ങനെ ചേർക്കാമെന്ന ആശങ്ക കാരണം പലരും ഇത് ഉപയോഗിക്കുന്നില്ല. അവർക്കായി ഇത് വിശദീകരിക്കുന്ന യഥേഷ്‌ടം വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്‌. ഇടുന്നതിനും എടുക്കുന്നതിനും ആദ്യ കുറച്ച് തവണ നിങ്ങൾ ഉപയോഗിക്കുന്നതുവരെ  കുറച്ച് ബുദ്ധിമുട്ടായിരിക്കും. 

അതിനുശേഷം, പിന്നീട് പാഡിലേക്ക് മടങ്ങാൻ മനസ്സ് വിമുഖത കാണിക്കും. പത്തു  മണിക്കൂറിനുള്ളിൽ  കപ്പ് പുറത്തെടുത്ത്‌ ആർത്തവരക്‌തം പുറത്ത്‌ കളഞ്ഞ്‌ സോപ്പിട്ട്‌ കഴുകി യോനിക്ക്‌ അകത്തേക്ക്‌ തിരിച്ചു വെക്കാം. ഉള്ളിൽ ഇങ്ങനൊരാൾ പതിയിരിപ്പുണ്ടെന്നു പിന്നീട് അറിയുക പോലുമില്ല.

ആർത്തവ കപ്പ് പോരായ്മകൾ / പരിമിതി - Menstrual Cup Disadvantages/Limitation

ദോഷഫലങ്ങൾ ഒന്നുമില്ല?  എന്ന് ചിന്തിക്കുന്നുണ്ടാവാം.. തീർത്തും ഇല്ല എന്ന് പറയാനാകില്ല. പന്ത്രണ്ട് മണിക്കൂറിലേറെ വൃത്തിയാക്കാൻ വൈകിയാൽ അണുബാധക്ക്‌ സാധ്യത,  വെക്കാനും എടുക്കാനുമുള്ള ആദ്യകാല അസ്വസ്‌ഥത, വെച്ചത്‌ ശരിയായില്ലെങ്കിലോ കൃത്യമായ ഇടവേളകളിൽ രക്‌തം ഒഴിച്ചു കളഞ്ഞില്ലെങ്കിലോ സൈസ്‌ ശരിയായില്ലെങ്കിലോ വശങ്ങളിലൂടെ ലീക്ക്‌ ചെയ്യാനുള്ള സാധ്യതയും, കൂടാതെ, ദീർഘദൂരയാത്രകളിലെ പബ്ലിക് ടോയ്‌ലെറ്റുകൾ  ഉപയോഗിക്കേണ്ടി വരുമ്പോൾ, വൃത്തി ഹീനമായ മുറിയും മലിനജലവും ഒരു പക്ഷെ, കപ്പുകൾ വൃത്തിയാക്കാനാവാതെ ആണുബാധയ്ക്കു  കാരണമാകാം  എന്നിവയാണ്‌ ദൂഷ്യങ്ങൾ.

കപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന് കപ്പിന്റെ ഗുണനിലവാരം. രണ്ട്, കൂടാതെ, ഓരോ ആർത്തവചക്രത്തിനും മുമ്പും ശേഷവും കപ്പുകൾ തിളപ്പിച്ച് അണുവിമുക്തമാക്കണം.

 കപ്പുകളുടെ ഉപയോഗം പാഡുകൾ മൂലം ഉണ്ടാവുന്ന മാലിന്യ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാവും, പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ. അതുവഴി മാലിന്യ സംസ്കരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് സഹായകരമാകും.

മാസം തോറും പാഡുകൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന, അതുകാരണം മറ്റ് സുരക്ഷിതമല്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന ഒരു വലിയ കൂട്ടം ആളുകൾ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്. പാഡുകൾ വഴിയുള്ള മാലിന്യ പ്രശ്നത്തിൽ നിന്നു നമ്മുടെ നാടിനെയും രക്ഷിക്കാം. ഭംഗിയുള്ള ഈ ഭൂമി അതേ സൗന്ദര്യത്തോടെ കാണാൻ ഭാവിതലമുറയ്ക്ക് അവസരമുണ്ടാകട്ടെ

You May Also Like

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.