⚠️ പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ. ******************************************* പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം. പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കൊഴപ്പമില്ല, ഹോസ്പിറ്റലിൽ അതു കണ്ടു പിടിക്കാം. 🔴 ഉടന്‍ ചെയ്യേണ്ടത്: 1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവര്‍ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാ
പയ്യന്നൂർ പവിത്രമോതിരം - Payyanur Pavithra Mothiram Story in Malayalam Contents [ hide ] പവിത്രമോതിരം- അതെ പവിത്രം ഈ മോതിരം - മനുഷ്യനെ ശുദ്ധീകരിക്കുന്ന, മനസ്സിന് സമാധാനം നൽകുന്ന , രോഗ വിമുക്തി നൽകുന്ന പയ്യന്നൂർ പവിത്ര മോതിരം. സകല പ്രപഞ്ച തത്ത്വങ്ങളേയും, സങ്കല്പങ്ങളെയും ശില്പചാരുതയിൽ ആവാഹിച്ച് തീർക്കുന്ന മോതിരം. ടിപ്പുവിന്റെ പടയോട്ട കാലത്ത് - 964 മീനമാസം 27ന് - അഗ്നിക്കിരയായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 967ൽ താഴക്കാട്ട് മനയിലെ പരമ ഭക്തയായ ഒരു അമ്മതിരുമുമ്പ് മുൻകൈയെടുത്ത് പുനർനിർമാണം ആരംഭിച്ചു. ഇരിങ്ങാലക്കുടയിലെ കിഴുപള്ളിക്കര ഗ്രാമത്തിലെ തരണനല്ലൂരില്ലത്തതിനാണ് ക്ഷേത്രത്തിലെ താന്ത്രീക അവകാശം. 1011 മേടം 25ന് നടന്ന നവീകരണ കലശത്തിന് എന്തോ കാരണത്താൽ തരണനല്ലൂരില്ലത്ത് പ്രായ പൂർത്തിയായ ബ്രാഹ്മണർ ഇല്ലാതെ വന്നപ്പോൾ ഇല്ലത്തെ അമ്മ ആകെ വിഷമത്തിലായി . അപ്പോൾ ഇല്ലത്തെ 10 വയസ്സ് പോലും തികയാത്ത ഒരു ബാലൻ " ഞാൻ പോകാം അമ്മേ - ഞാൻ പയ്യന്നൂരിൽ പോയി കലശം നടത്തി വരാമമ്മെ. " എന്ന് പറഞ്ഞപ്പോൾ എട്ടും പൊട്ടും തിരിയാത്ത നീ കലശം നടത്താനോ. നീ എങ്ങിനെ അവിടെ എത്താനാണ്. ഇത് കേട്ട് അവിടെ എത്തിയ