Payyanur Pazhama or Payyanur in History

പയ്യന്നൂർ പഴമ / Payyanur in History 


Payyanur in History



      ഉത്തരകേരളത്തിൽ പയ്യന്നൂരിൻ്റ സംസ്കാരിക പരമ്പര്യം  പുകൾപെറ്റതാണ് . പയ്യന്നൂർ കഴകത്തൽ നിയോഗിക്കപ്പെട്ട , ' അമ്മോൻമാർ ' എന്ന തിരുമുമ്പുമാരുടെ മേധാവിത്വം വഹിച്ചിരുന്ന താഴേക്കാട്ടു മനയുടെ ഈരാഴ്മയിലും പൊതുവാൾ തറവാടുകളുടെ കാരായ്മയില്ലമായിരുന്നു ഒരു കാലം ഭരണം നടന്നിരുന്നത് .

      പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ പയ്യന്നൂരിൻ്റെ പ്രത്യേകതയായിരുന്ന അമ്മോൻമാർ ( പഴയ തറവാട്ടു കാരണവന്മാരായ അമ്മാവന്മാരുടെ തൽഭവമാകാം അമ്മോൻമാർ ) പ്രതാപികളായ അമ്മോന്മാരുടെ ഭരണം ഏറെക്കാലം നിലനിന്നിരുന്നില്ല .

കുടുംബത്തിലെ ഛിദ്രവാസനകളും കെടുകാര്യസ്ഥതയും കാലാനുസൃതമായി മാറി മാറി വന്ന നിയമ വ്യവസ്ഥകളുമെല്ലാംകൂടി അമ്മോൻ എന്ന ഭരണ സംവിധാനത്തെ ദുർബലമാക്കുകയും ആ സ്ഥാനവും പദവിയും നാമമാത്രമായി ചുരുങ്ങുകയുമായിരുന്നു .

         പയ്യന്നൂരിൻ്റെ ആത്മീയവും ഭൗതികവുമായ എല്ലാ നേട്ടങ്ങളുടെയും സിരാകേന്ദ്രമായിരുന്നു . പയ്യന്നൂർ കഴകത്തിൻ്റെ നടുനായകമായി പല നൂറ്റാണ്ടുകൾ വർത്തിച്ച  പയ്യന്നൂർ പെരുമാളിൻ്റെ ആസ്ഥാനം പടയോട്ടക്കാലത്ത് ടിപ്പുവിൻ്റെ സൈന്യം ചുട്ടുചാമ്പലാക്കി .

പിന്കാലത്ത് മലബാറിൽ ബ്രിട്ടീഷ് ആധിപത്യം  സ്ഥാപിതമായ ശേഷമാണ് ആ മഹാക്ഷേത്രം താഴേക്കാട്ടു മനയിലെ ഒരു അന്തർജനത്തിൻ്റെ മേൽനോട്ടത്തൽ ഇന്നു കാണുന്ന സ്ഥിതിയിൽ പുനർനിർമ്മിച്ചത് . 

       പയ്യന്നൂരെയെന്നല്ല മലയാള ഭാഷയുടെ തന്നെ പഴമ വെളിപ്പെടുത്തുന്ന ഒരു മലയാള കുതിയാണ്  ' പയ്യന്നൂർ പാട്ട് ' .പയ്യന്നൂർ പട്ടോലയെന്നും , പയ്യന്നൂരിൻ്റ ഓലക്കെട്ട് എന്നും ഇതിനെ വിശേഷിപ്പിക്കുന്നു .മലയാളത്തിൻ്റെ അമൂല്യ കൃതികളിൽ ഒന്നാണിത് . 

      പയ്യന്നൂർ കഴകം കാലാന്തരത്തിൽ അസ്തപ്രഭമായെങ്കിലും , ആ പ്രാചീന പാരമ്പര്യത്തിൻ്റെ അവശിഷംങ്ങൾ പലതും ഇപ്പോഴും ഇവിടെ കാണാം . അതിലൊന്നാണ് പയ്യന്നൂർ പവിത്രമോതിരം . യഥാവിധി വൈകെ കർമ്മങ്ങളനുഷ്ഠിച്ചിരുന്ന പൂർവ്വികർ ദിവസത്തിലധികനേരവും കുശപവിത്രം അണിയുമായിരുന്നു .അപ്പപ്പോൾ പവിത്രമുണ്ടാക്കി അണിയേണ്ടുന്ന അസൗകര്യം ഒഴിവാക്കാൻ , സ്വർണ്ണ നിർമ്മിതമായ പവിത്രമോതിരം വിധിപ്രകാരം  രൂപപ്പെടുത്തിയെടുത്ത് അത് ധരിച്ചു കൊണ്ടായിരുന്നു വൈദിക കർമ്മങ്ങളനുഷ്ഠിച്ചിരുന്നത് . 

പവിത്രമോതിരത്തിൻ്റെ നിർമ്മാണത്തിൻ്റെ ആചാരനുഷ്ഠാനങ്ങളും  നിർമ്മാണ സമ്പ്രദായങ്ങളും ഹൃദിസ്ഥമാക്കിയുള്ള അന്നത്തെ പാരമ്പര്യം നിലനിർത്തുന്ന പൊൻപണിക്കാർ ഇന്നും പയ്യന്നൂരിൻ്റെ സ്വന്തമാണ് . ഇവരുടെ കരവിരുതിൽ തെളിയുന്ന പവിത്രമോതിരത്തിൻ്റെ പ്രസിദ്ധി ഭരതത്തിലുടനീളം പ്രസിദ്ധമാണ് .

      പഴയ കാലത്ത് തുളു സാന്നിദ്ധ്യത്തിൻ്റെ ശേഷിപ്പുകളായ് കൊങ്ങിണി സമുദായക്കാരുടെ സാരസ്വത ക്ഷേത്രവും , ശിവക്ഷേത്രവും , മoത്തുംപടി ക്ഷേത്രം പയ്യന്നൂർ ബസാറിൽ തന്നെ സ്ഥിതിചെയ്യുന്നു.

     കണ്ടങ്കാളിയിലെ കണക്കത്തറ , പയ്യന്നൂരിലെ മാമ്പലത്താ , തായനേരിയിലെ കുറുഞ്ഞായറത്തറ , കണ്ടോത്തു കണ്ടോത്തറ , വെള്ളൂരിലെ കൊട്ടണശ്ശേരിത്തറ, മുതലായ തീയസമുദായക്കാരുടെ ആരാധനാകേന്ദ്രങ്ങളാണ്  .കോറോത്തും പയ്യന്നൂരും , തായ്നേരിയിലും , കാർണേലും വാണിയ സമുദായക്കാരുടെ മുച്ചിലോട്ടു കാവുകളുണ്ട് . കാപ്പാടുതറയും കണ്ണങ്ങാട്ടുതറയും മറ്റുമായി മണിയാണിമാരുടെ ആരാധനാലയങ്ങൾ .

കോറോത്ത് മണിയറയിൽ ആശാരിമാരുടെ കേന്ദ്രങ്ങളാണ് . മണിയറയിലെ പൂമാലക്കാവ് പയ്യന്നൂരിലേ ചിറുമ്പക്കാവ് എന്നിവ അശാരി സമുദായക്കാരുടെ ആരാധനാ കേന്ദ്രങ്ങളാണ് . പയ്യന്നൂരിൻ്റെ ഹൃദയഭാഗത്താണ്  പ്രസിദ്ധമായ ചാലിയ ത്തെരു . ഇവിടെ അവരുടെ ആരാധനാകേത്രമായഅഷ്ടമിച്ചാൽ ഭഗവതി ക്ഷേത്രം ഇവിടെ മേടം ഒന്നിന് കുറിക്കപ്പെടുന്ന കളിയാട്ട മഹോത്സവം 16 ദിവസം നീണ്ടു നിൽക്കുന്നു .

കളിയാട്ടസമാപന ദിവസം ഈരു വലം വെക്കുന്നതോടനുബന്ധിച്ചു നടക്കുന്ന പയ്യന്നൂർതെരുവിലെ 'ചാലിയപൊറോട്ട് ' ഏറെ പ്രസിദ്ധം .  പയ്യന്നുർ തെരുവിലെ  അഷ്ടമിചച്ചാൽ ഭഗവതിയും , അവിടെ തന്നെ കെട്ടിയാടുന്ന  വാഴച്ചാൻ എന്ന ഹാസ്യ കലാരൂപവുമാണ്  ചിത്രത്തിൽ .

     പയ്യന്നൂർ എന്ന പദത്തിൻ്റെ കൂടപ്പിറപ്പുക ളായി മലയാളികൾ മനസ്സിൽ താലോലിക്കുന്ന രണ്ടു കാര്യങ്ങളാണ് പയ്യന്നൂർ പട്ടോലയും , പയ്യന്നൂർ പവിത്രമോതിരവും . പാരമ്പര്യത്തിൽ ചുവടുന്നിനിന്നുകൊണ്ട് ഇന്നും പയ്യന്നൂരിന് പ്രശസ്തിനേടിക്കൊടുക്കുന്ന  ഘടകങ്ങൾ തന്നെയാണിവ .
  
കടപ്പാട് : ഗോപിനാഥ് ആയിരംതെങ്ങ് 

You May Also Like



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.