ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

⚠️ പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ. ******************************************* പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കൊഴപ്പമില്ല, ഹോസ്പിറ്റലിൽ അതു കണ്ടു പിടിക്കാം.  🔴 ഉടന്‍ ചെയ്യേണ്ടത്‌: 1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌. കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാ

How to Create YouTube Channel from Mobile Explained in Malayalam

How to Create YouTube Channel from Mobile in Malayalam - 

മൊബൈലിൽ നിന്നും യൂട്യൂബ് ചാനൽ എങ്ങനെ തുടങ്ങാം

Lock down തുടങ്ങിയപ്പോൾ ധാരാളം ആളുകൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ പലർക്കും എങ്ങനെയാണ് തുടങ്ങേണ്ടതെന്നും മൊബൈൽ മാത്രം കൊണ്ട് ചെയ്യാൻ പറ്റുമോ എന്നൊക്കെ വിചാരിച്ചു വിട്ടുകളഞ്ഞു. മിക്കവാറും ഓരോരോ ആൾകാർക്കും ഓരോ കഴിവുകൾ ആയിരിക്കും അത് മറ്റുള്ളവരെ കാണിക്കുകയും അവർക്കു ഉപകരിക്കുമെങ്കിൽ പറഞ്ഞ്ഞു കൊടുക്കുകയുമൊക്കെ ചെയ്യാൻ പറ്റും. കുറേ ആൾക്കാർ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു, അതുകൊണ്ട് ആർകെങ്കിലും ഉപകാരമാകും എന്നു കരുതി ഞാൻ എന്റെ അറിവ് പങ്കുവെക്കാം.

എങ്ങനെ മൊബൈൽ ഉപയോഗിച്ച് ഒരു യൂട്യൂബ് ചാനൽ തുടങ്ങാം, എങ്ങനെ വീഡിയോ ഉണ്ടാക്കി യൂട്യൂബിൽ ഇടാം, എങ്ങനെ അതിൽ നിന്ന് വരുമാനം ഉണ്ടാകാം, ചാനൽ ഉണ്ടാക്കിയിട്ടും അതിൽ നിന്ന് പ്രതീക്ഷിച്ച പോലെ വളരാത്തതിന്റെ കാരണങ്ങൾ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് ഇതിവിടെ വിവരിക്കുന്നത്.

ലാപ്ടോപ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഇല്ലെങ്കിലും ഇതൊക്കെ മൊബൈലിൽ തന്നെ ചെയ്യാൻ പറ്റുന്നതാണ്

 

ആദ്യമായി ഫോണിൽ നിന്ന് യൂട്യൂബ് ആപ് തുറക്കുക, ഇതിനു മുൻപ് ലോഗ് ഇൻ ചെയ്തിട്ടില്ലെങ്കിൽ അതിൽ ലോഗ് ഇൻ ചെയ്യുക അല്ലെങ്കിൽ ഒരു ചാനൽ തുടങ്ങാനായി ഒരു പുതിയ ജിമെയിൽ ഐഡി ഉണ്ടാക്കി അതിൽ നിന്ന് ലോഗ് ഇൻ ചെയ്യുക


നിങ്ങളുടെ ലോഗ് ഇൻ ചെയ്ത ഇമെയിലിന്റെ പേരിൽ ഒരു യൂട്യൂബ് പ്രൊഫൈൽ പേജ് തുറന്നുവരും അവിടെയുള്ള പേരിന്റെ കൂടെ താഴോട്ടുള്ള ഒരു ചിഹ്നം കാണും, അതിൽ അമർത്തിയാൽ my channel ഓപ്ഷൻ കാണാം അതിൽ അമർത്തിയാൽ നിങ്ങളുടെ ചാനലിന്റെ പേര് വരും അത് നിങ്ങള്ക്ക് ഇഷ്ടമുള്ളത് കൊടുക്കാം.


പേര് കൊടുക്കുമ്പോൾ ചെറുതും ആകർഷകമായതും ആളുകൾ കൂടുതൽ യൂട്യൂബിൽ തിരയുന്ന വാക്കുകൾ ആക്കിയാൽ ഭാവിയിൽ നിങ്ങൾക്ക് കൂടുതൽ ആൾകാർ നിങ്ങളുടെ ചാനലിലേക്ക് വരുന്നതായിരിക്കും.

ഇതാ നിങ്ങളുടെ ചാനൽ പകുതി തയ്യാറായിരുന്നു ഇനി നമ്മുക്ക് നമ്മുടെ ചാനലിനെ സുന്ദരമാക്കി എടുക്കണം


അതിനു ഇപ്പോൾ ഉണ്ടാക്കിയ ചാനലിലെ വലതു വശത്തുള്ള സെറ്റിംഗ്സ് ഇൽ അമർത്തുക, എന്നിട്ടു ഒരു നല്ല ഫോട്ടോ പ്രൊഫൈൽ പിക്ചർ പോലെ  ചാനലിന്റെ ലോഗോ ആക്കി അപ്ലോഡ് ചെയ്യുക. ഇത് മാറ്റണമെങ്കിൽ എപ്പോൾ വേണമെങ്കിലും സാദിക്കും പക്ഷെ നിങ്ങളുടെ ചാനലിന്റെ മുഖമുദ്ര ആണത് ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നത് നല്ലതല്ല

How to Make YouTube Channel Logo and Channel Art

ഇതുപോലെ മറ്റൊരു ഫോട്ടോ കൂടി അപ്ലോഡ് ചെയ്യേണ്ടതാണ് നമ്മൾ ഫേസ്ബുക്കിൽ കവർ ഫോട്ടോ ഇടുന്നതുപോലെ യൂട്യൂബിൽ ഇതിനു channel art എന്നാണ് പറയുന്നത് ഇതിന്റെ സൈസ് 2560 x 1440 pixels ആണ് അതുകൊണ്ടു ഇതേ സൈസ് ഇൽ വേണം ഇമേജ് എഡിറ്റ് ചെയ്തു അപ്ലോഡ് ചെയ്യാൻ അല്ലെങ്കിൽ ഏതെങ്കിലും സോഫ്റ്റ്വെയർ വച്ച് ഓൺലൈൻ ആയി ചെയ്തെടുക്കാം. ഇതും എപ്പോൾ വേണേലും മാറ്റാൻ പറ്റുന്നതാണ്.

ചാനലിനെ കുറിച്ചുള്ള വിവരങ്ങൾ, മറ്റു കാര്യങ്ങൾ തുടങ്ങിയവ ഇവിടെ എഴുതികാണിക്കാവുന്നതാണ്.

ഇനി add description ഓപ്ഷൻ നോക്കാം, നമ്മുടെ ചാനലിനെ കുറിച്ചും നമ്മളെ ബന്ധപ്പെടാനുള്ള ഇമെയിലും വച്ച് ചുരുക്കി എഴുതാനുള്ള സ്ഥലമാണ് ഇത്. ഇംഗ്ലീഷ് എഴുതി വെക്കുന്നതാണ് യൂട്യൂബിന് നമ്മളുടെ ചാനലിനെ കുറിച്ച് മനസ്സിലാക്കുന്നതിനു നല്ലതു, അപ്പോൾ യൂട്യൂബ് അത് കൂടുതൽ ആളുകൾക്ക് എത്തിച്ചു കൊടുക്കാൻ സഹായിക്കും.


140 അക്ഷരങ്ങളിൽ ചുരുക്കിവേണം എഴുതാൻ. ഇംഗ്ലീഷിൽ എഴുതാൻ ബുദ്ധിമുട്ടുള്ളവർ മലയാളത്തിൽ എഴുതി ഇംഗ്ലീഷിലേക്കു തർജമ ചെയ്യാം. ഒരിക്കലും വേറൊരു സ്ഥലത്തു നിന്ന് കോപ്പി ചെയ്തു ഓടിക്കരുത് . അത് യൂട്യൂബ് നു കണ്ടുപിടിക്കാൻ പറ്റും, മോനെറ്റിസഷൻ അപേക്ഷിക്കുമ്പോൾ ഒരു നെഗറ്റീവ് മാർക്ക് ആയിരിക്കും.

അതുകഴിഞ്ഞു പ്രൈവസി സെറ്റിംഗ്സ് ആണ്

Keep all liked videos private – On

Keep all my subscription Private – On

Keep all my saved Playlist Private – Off

ഇത്രയും ചെയ്തു വെക്കുക

ഇത് കഴിഞ്ഞാൽ നമ്മുടെ ചാനൽ 70 % തയ്യാറായി കഴിഞ്ഞു.

ഇനി വീഡിയോ എങ്ങനെ ഇടാം എന്ന് നോക്കാം , താഴെ പ്ലസ് എന്ന ബട്ടൺ അമർത്തിയാൽ അപ്ലോഡ് വീഡിയോ ഓപ്ഷൻ വരുന്നതായിരിക്കും അതിൽ അമർത്തി ഗാലറിയിൽ സേവ് ചെയ്തു വച്ചിട്ടുള്ള നിങ്ങളുടെ വീഡിയോ തിരഞ്ഞെടുത്തു ഓക്കേ അമർത്തി അപ്ലോഡ് ചെയ്യുക. വീഡിയോ അപ്ലോഡ് സ്റ്റാർട്ട് ആകുന്നതിനു വീഡിയോക്കു ഒരു നല്ല ടൈറ്റിൽ കൊടുക്കണം ഒരു ഇംഗ്ലീഷ് ടൈറ്റിൽ ഉം കൂടെ മലയാളം ടൈറ്റിൽ ഉം കൊടുക്കുന്നതാണ് നല്ലതു


ഇംഗ്ലീഷ് ടൈറ്റിൽ യൂട്യൂബ് ഇന് നമ്മുടെ വീഡിയോ എന്താണെന്ന് മനസ്സിലാക്കുന്നതിനും മലയാളം നമ്മുടെ കൂട്ടുകാരായ സുബ്സ്ക്രൈബേർസ് നും വേണ്ടിയാണ്. 70 - 80 അക്ഷരങ്ങളാണ് ഞാൻ recommend ചെയ്യുന്നത് കാരണം സെർച്ച് engine കാണിക്കുന്നതിന് ഇത്രയും മതി. അത് കഴിഞ്ഞു വീഡിയോയെ കുറിച്ച് വളരെ ഡീറ്റൈൽ ആയിട്ട് നിങ്ങള്ക്ക് വിവരണം കൊടുക്കാം എന്താണ് എന്നും എങ്ങനെ ആണ് എന്നൊക്കെയും ആരൊക്കെ സഹായിച്ചു എന്തൊക്കെ ഉപയോഗിച്ച് നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ലിങ്ക് എന്നിവ കൊടുക്കാം


ഇതൊക്കെ കൂടുതൽ വിശ്വാസ്യത ഉണ്ടാകാനും നിങ്ങളുടെ ഫാൻ ബേസ് വർധിപ്പിക്കാനും സാധിക്കും. പിന്നെ അവിടെ ഉള്ള പ്രൈവസി സെറ്റിംഗ്സ് പ്രൈവറ്റ് , unlisted അല്ലെങ്കിൽ പബ്ലിക് ഇതിലേതെങ്കിലും കൊടുക്കാം. വീഡിയോ ഇട്ടയുടനെ ആളുകൾക്ക് കാണണമെങ്കിൽ പബ്ലിക് ഓപ്ഷനും നിങ്ങള്ക്ക് ഇഷ്ടപെട്ടവർക്കു മാത്രം കാണാൻ അല്ലെങ്കിൽ അവർ ചെക്ക് ചെയ്തിട്ട് മറ്റുള്ളവർക് കാണാൻ unlist  ഓപ്ഷൻ ആക്കി അപ്ലോഡ് ചെയ്തു നിങ്ങളുടെ വീഡിയോ ലിങ്ക് അയച്ചു കൊടുക്കാം

പിന്നെ വീഡിയോ ഓക്കേ ആണേൽ പ്രൈവസി സെറ്റിംഗ്സ് മാറ്റി പബ്ലിക് ആക്കി ഇടാം. ഇതുപോലെ തന്നെ ആണ് പ്രൈവറ്റ് ഓപ്ഷനും നിങ്ങൾക്കു വീഡിയോ ചെക്ക് ചെയ്യാനും അതുവരെ മറ്റുള്ളവർ കാണാതിരിക്കാനും ആണ് ഓപ്ഷൻ പിന്നീട് മാറ്റി പബ്ലിക് ആക്കിയിടാം.

ഇപ്പോൾ നിങ്ങളുടെ ചാനൽ ഏകദേശം റെഡി ആയിരിക്കുന്നു.

ഇനി പ്രധാനമായും അറിയാനുള്ളത് നമ്മുടെ പെർഫോമൻസ് എങ്ങനെ എന്നൊക്കെ നോക്കാനും ഉള്ള വീഡിയോസ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്നൊക്കെ ആണ് ഇതിനു മറ്റൊരു മൊബൈൽ അപ്ലിക്കേഷൻ ആയ യൂട്യൂബ് സ്റ്റുഡിയോ ആവശ്യമാണ്. അതിൽ ഒരുവിധം എല്ലാം ചെയ്യാനും കാണാനും സാധിക്കും

പക്ഷെ കമ്പ്യൂട്ടറിൽ മാത്രം ഉള്ള ചില സെറ്റിംഗ്സ് ഉണ്ട്. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം. ആദ്യമായി ഗൂഗിൾ chrome ബ്രൗസർ ഓപ്പൺ ആക്കി അതിൽ സെറ്റിംഗ്സ് ഇൽ ഉള്ള ഡെസ്ക്ടോപ്പ് വ്യൂ ഓൺ ആകിയിടുക എന്നിട്ടു യൂട്യൂബ് ഡെസ്ക്ടോപ്പ് വേർഷൻ എന്ന് സെർച്ച് ചെയ്തിട്ട് ആദ്യത്തെ ലിങ്ക് ഇൽ കയറുക. അതിൽ ഓട്ടോമാറ്റിക് നിങ്ങളുടെ പുതിയ ചാനൽ വന്നിട്ടുണ്ടെകിൽ കമ്പ്യൂട്ടറിൽ എങ്ങനെ നിങ്ങൾ ചാനൽ ഇരിക്കും എന്നറിയാൻ creator സ്റ്റുഡിയോ എന്ന ഓപ്ഷൻ എടുക്കുക അതിനായി വലതുഭാഗത്തെ മുകളിലായി കാണുന്ന സെറ്റിംഗ്സ് ബട്ടനിലോ ചാനലിന്റെ മുകളിലോ തൊട്ടാൽ മതി.

അപ്പോൾ തുറന്നു വരുന്നതാണ് നിങ്ങളുടെ ചാനലിന്റെ ഡെസ്ക്ടോപ്പ് വ്യൂ . അത് ഓക്കേ ആണേൽ അങ്ങനെ ഇരിക്കാം മാറ്റങ്ങളെ എന്തേലും ചെയ്യല് പിന്നെ ചെയ്യാവുന്നതാണ്. നമ്മൾക്ക് വേണ്ടത് ഇടതു ഭാഗത്തുള്ള ഓപ്ഷൻ ആണ് വീഡിയോ മാനേജർ ഓപ്ഷൻ ആണ് ആദ്യത്തേത് അപ്ലോഡ് ചെയ്ത വീഡിയോ ചെറിയ രീതിയിൽ എഡിറ്റ് ചെയ്യാൻ ഓപ്ഷൻ സഹായിക്കും .

 പിന്നെ ഉള്ളതാണ് കമ്മ്യൂണിറ്റി ഓപ്ഷൻ ഇത് നിങ്ങളുടെ comments അല്ലെങ്കിൽ chats ഇവയെ നിയന്ത്രിക്കാൻ ഉള്ളതാണ് സഭ്യമായ പഴ ഹരാസ്സ്മെന്റ് ഇവയൊക്കെ ഫിൽറ്റർ ചെയ്യാൻ ആണ് ഓപ്ഷൻ . പിന്നെ ചാനൽ ഓപ്ഷൻ ഉണ്ട് ഏറ്റവും പ്രധാനപ്പെട്ടത് , കോപ്പിറൈറ് സ്ട്രൈക്ക് അല്ലെങ്കിൽ കമ്മ്യൂണിറ്റി ഗൈഡ്ലൈൻസ് violation എന്നിവയുണ്ടെങ്കിലും ഇവിടെ കാണാൻ പറ്റും. അതൊക്കെ വരാതെ നോക്കുന്നതാണ് ഉത്തമം.

അതുകൊണ്ടു ഇത് പച്ചനിറത്തിൽ തന്നെ ഇരിക്കുന്നതാണ് സുരക്ഷിതം. ഇതിലാണ് നമ്മുക്ക് ഏറ്റവും ആവശ്യമായ monetization ഓപ്ഷൻ ഉള്ളത് ഇതിനു നമ്മൾ eligible ആകുമ്പോൾ ആണ് നമുക്ക് യൂട്യൂബിൽ നിന്നും വരുമാനം വന്നു തുടങ്ങുന്നത്. ഇപ്പോൾ അതിനായി ആയിരം സുബ്സ്ക്രൈബേറും 4000 മണിക്കൂർ വീഡിയോ കണ്ട സമയവും ആവശ്യമാണ് ഇത് അവസാന ഒരു വർഷത്തിൽ ഉള്ളതാവണം.


പൂർത്തിയാവുമ്പോൾ നമ്മൾ ഇവിടെ വന്നു apply ബട്ടണിൽ അമർത്തി അപേക്ഷിക്കണം. യൂട്യൂബ് റിവ്യൂ ചെയ്തു ഓക്കേ ആണേൽ നമ്മളെ മെയിൽ അയച്ചു അറിയിക്കും. കൂടാതെ പല ഓപ്ഷൻസും കാണാം അതിനൊക്കെ ഓരോ criteria കൂടി കാണാം അത് പൂർത്തിയാവുന്ന സമയത്തു നിങ്ങള്ക്ക് activate  ചെയ്യാവുന്നതാണ്. പിന്നെ ആദ്യമായി ഓപ്പൺ ചെയ്യുമ്പോൾ നമ്മുടെ മൊബൈൽ നമ്പർ verify  ചെയ്യേണ്ടതായുണ്ട് അതിനു verify അക്കൗണ്ട് ക്ലിക്ക് ചെയ്തു otp  കൊണ്ട് verify ചെയ്യാം

നമ്മൾ തുടർച്ചയായ ഇടവേളകളിൽ വീഡിയോ ഇട്ടാൽ മാത്രമേ നമ്മുടെ ചാനൽ യൂട്യൂബ് മറ്റുള്ളവർക് പ്രൊമോട്ട് ചെയ്യുകയുള്ളൂ അതുകൊണ്ടു കുറച്ചു വീഡിയോ ഇട്ടു മാറി നിന്നാൽ നിങ്ങളുടെ വീഡിയോസ് പ്രൊമോട്ട് ചെയ്യുന്നത് കുറയും. ആദ്യത്തെ മൂന്നു നാല് മാസങ്ങളിൽ കുറച്ചു ബുദ്ധിമുട്ടു തോന്നാമെങ്കിലും പിന്നീട് അത് കുറഞ്ഞുവരുന്നതായിരിക്കും. പിന്നെ വീഡിയോ ലിങ്ക് കൂട്ടുകാർക്കും സോഷ്യൽ മീഡിയയിലും പങ്കുവച്ചു നിങ്ങള്ക്ക് അതിനെ കൂടുതൽ ആളുകളിലേക്ക്എത്തിക്കാം അത് മെല്ലെ മെല്ലെ നിങ്ങളുടെ ചാനലിന്റെ വ്യൂസ് കൂട്ടും

പിന്നെ നമ്മുടെ വീഡിയോകളുടെ പെർഫോമൻസ് മനസ്സിലാക്കാൻ യൂട്യൂബ് ഡെസ്ക്ടോപ്പ് ഇത് ഉള്ള അനലിറ്റിക്സ് ഓപ്ഷൻ അല്ലെങ്കിൽ യൂട്യൂബ് സ്റ്റുഡിയോ ആപ്പിലും നോക്കാവുന്നതാണ്.


അപ്പോൾ നിങ്ങള്ക്ക് ഏതൊക്കെ വീഡിയോ ആണ് ആൾകാർ കൂടുതൽ കാണുന്നതെന്നും അതുപോലുള്ള വീഡിയോ ഉണ്ടാക്കാൻ നിങ്ങൾക്കു മനസ്സിലാക്കി തരും. കൂടുതൽ വീഡിയോ കാണുന്ന ആളുകളുടെ രാജ്യവും നമുക്ക് മനസ്സിലാവും.

ഇതൊക്കെയാണ് ഏറ്റവും ബേസിക് ആയിട്ട് യൂട്യൂബ് ചാനൽ തുടങ്ങാൻ ഉള്ള കാര്യങ്ങൾ . കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ എനിക്ക് മെയിൽ അയച്ചോ അല്ലെങ്കിൽ ഇവിടെ കമന്റ് ഇട്ടോ ചോദിക്കാവുന്നതാണ്. നിങ്ങള്ക്ക് ഇഷ്ടപെട്ടുവെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും ഇത് ഷെയർ ചെയ്യാൻ മറക്കരുത്.

You May Also Like

Sukanya Samrudhi Yojana 2020 New Updates

Biology

Chemistry

Indian History

Kathivanoor Veeran Theyyam

Troll Malayalayalam Plain Memes Click Here


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാളം പഴഞ്ചൊല്ലുകളും അവയുടെ അർഥവും - Malayalam Pazhamchollukal

പഴഞ്ചൊല്ലുകളും അവയുടെ അർഥവും - Malayalam Pazhamchollukal Contents [ hide ] അകത്ത് കത്തിയും പുറത്ത് പത്തിയും (ഉള്ളിൽ ക്രൂരത വെ ച്ചുകൊണ്ട് പുറമേ സ്നേഹം കാണിക്കുന്ന സ്വഭാവം) അക്കരെ ചെല്ലണം തോണിയും മുങ്ങണം (കാര്യം സാധിച്ചുകഴി ഞ്ഞാൽ അതിന് സഹായിച്ചവരെ നശിപ്പിക്കണം എന്ന ദുഷ്ടചിന്ത) അങ്ങാടിയിൽ തോറ്റതിന് അമ്മയോട് (വേണ്ട സമയത്ത്, വേണ്ടവരോട് പൗരുഷം കാണി ക്കാതെ വീട്ടിൽ വന്ന് കലശലുണ്ടാക്കുന്ന സ്വഭാവം) അച്ഛൻ ആന കേറിയാൽ മകന് തഴമ്പുണ്ടാകുമോ? (യോഗ്യതയില്ലാത്തവൻ കുടുംബമഹത്ത്വം പറഞ്ഞ് നിഗളിക്കുന്നതിൽ കാര്യമില്ല അച്ചിക്ക് കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചിപക്ഷം (വളരെ അടുത്തവരാണെങ്കിലും പരസ്പരവിരുദ്ധമായ സ്വഭാവമുള്ളവർ) അച്ഛനിച്ഛിച്ചതും പാല്, വൈദ്യൻ കൽപ്പിച്ചതും പാല് (അധികാരി ആജ്ഞാപിച്ചതും താൻ ആഗ്രഹിച്ചതും ഒന്നുതന്നെയാകുക) അഞ്ചാണ്ട് സൂക്ഷിച്ചാൽ മഞ്ചാടിക്കും വില (ഏത് ചെറിയ വസ്തുവും ഒരുകാലത്ത് വിലയുള്ളതായിത്തീരും) അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും (ഒന്നുമറിഞ്ഞുകൂടാത്തവൻ എല്ലാമറിയാമെന്ന് ഭാവിക്കുക) അടുക്കളപ്പിണക്കം അടക്കിവെക്കണം (വീട്ടുവഴക്കുകൾ മറ്റുള്ള വരെ അറിയിക്കരുത്) അടുത്താൽ

പയ്യന്നൂർ പവിത്രമോതിരം - - Payyanur Pavithra Mothiram Story in Malayalam

പയ്യന്നൂർ പവിത്രമോതിരം - Payyanur Pavithra Mothiram Story in Malayalam  Contents [ hide ] പവിത്രമോതിരം- അതെ പവിത്രം ഈ മോതിരം - മനുഷ്യനെ ശുദ്ധീകരിക്കുന്ന, മനസ്സിന് സമാധാനം നൽകുന്ന , രോഗ വിമുക്തി നൽകുന്ന പയ്യന്നൂർ പവിത്ര മോതിരം. സകല പ്രപഞ്ച തത്ത്വങ്ങളേയും, സങ്കല്പങ്ങളെയും ശില്പചാരുതയിൽ ആവാഹിച്ച് തീർക്കുന്ന മോതിരം.    ടിപ്പുവിന്റെ പടയോട്ട കാലത്ത് - 964 മീനമാസം 27ന് - അഗ്നിക്കിരയായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 967ൽ താഴക്കാട്ട് മനയിലെ പരമ ഭക്തയായ ഒരു അമ്മതിരുമുമ്പ് മുൻകൈയെടുത്ത് പുനർനിർമാണം ആരംഭിച്ചു. ഇരിങ്ങാലക്കുടയിലെ കിഴുപള്ളിക്കര ഗ്രാമത്തിലെ തരണനല്ലൂരില്ലത്തതിനാണ് ക്ഷേത്രത്തിലെ താന്ത്രീക അവകാശം. 1011 മേടം 25ന് നടന്ന നവീകരണ കലശത്തിന് എന്തോ കാരണത്താൽ തരണനല്ലൂരില്ലത്ത് പ്രായ പൂർത്തിയായ ബ്രാഹ്മണർ ഇല്ലാതെ വന്നപ്പോൾ ഇല്ലത്തെ അമ്മ ആകെ വിഷമത്തിലായി . അപ്പോൾ ഇല്ലത്തെ 10  വയസ്സ് പോലും തികയാത്ത ഒരു ബാലൻ   " ഞാൻ പോകാം അമ്മേ - ഞാൻ പയ്യന്നൂരിൽ പോയി കലശം നടത്തി വരാമമ്മെ. "  എന്ന് പറഞ്ഞപ്പോൾ എട്ടും പൊട്ടും തിരിയാത്ത നീ കലശം നടത്താനോ.  നീ എങ്ങിനെ അവിടെ എത്താനാണ്. ഇത് കേട്ട് അവിടെ എത്തിയ